Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുഖക്കുരു സ്വിച്ചിട്ട പോലെ ഇല്ലാതാക്കാൻ പപ്പായ ഫേയ്‌സ്പാക്ക്
അമിതമായി എണ്ണമയം ഉണ്ടെങ്കിൽ, അല്ലെങ്കിൽ കൃത്യമായ രീതിയിൽ ചർമ്മം സംരക്ഷിക്കുന്നില്ല എന്നുണ്ടെങ്കിൽ എല്ലാം ചർമ്മത്തിൽ കുരുക്കൾ വരാനുള്ള സാധ്യത അമിതമാണ്. ചിലരിൽ ആർത്തവ സമയത്തും കുരുക്കൾ വന്നേക്കാം. എന്നാൽ, മറ്റു ചിലരിൽ പതിവായി മുഖത്ത് കുരുക്കൾ പൊന്തുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പതിവാക്കാവുന്ന ഒരു പപ്പായ ഫേയ്‌സ്പാക്ക് പരിചയപ്പെടാം.

ചേരുവകൾ
അര കപ്പ്- പഴുത്ത പപ്പായ
2 ടേബിൾസ്പൂൺ- തേൻ
1 ടേബിൾസ്പൂൺ-തൈര്
1 ടേബിൾസ്പൂൺ- നാരങ്ങനീര്
കാൽ ടീസ്പൂൺ- മഞ്ഞൾപ്പൊടി
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിൽ പപ്പായ പേസ്റ്റ് അതുപോലെ, തേൻ, തൈര്, നാരങ്ങ നീര്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കിക്കൊണ്ട് മുഖത്തും കഴുത്തിലും ഈ ഫെയ്‌സ് പായ്ക്ക് തുല്യമായി പുരട്ടുക. 15-20 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. മുഖത്തെ വെള്ളം ഒപ്പി കളഞ്ഞതിനുശേഷം മോയ്‌സ്ച്വറൈസർ പുരട്ടുക. ഇത്തരത്തിൽ ഒഴ്ചയിൽ രണ്ട് ദിവസം വീതം പപ്പായ ഫേയ്‌സ്പാക്ക് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഗുണങ്ങൾ
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പപ്പായ കഴിക്കുന്നതും അതുപോലെ, മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. പപ്പായ മുഖത്ത് പുരട്ടുമ്പോൾ ഇത് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുകയും, ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും, മുഖക്കുരു വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ഈ ഫേയ്സ് പാക്കിൽ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകമാണ് തേൻ. തേൻ ചർമ്മത്തിന്റെ ഈർപ്പം വർദ്ധിപ്പിക്കുകയും, ചർമ്മത്തെ ശാന്തമാക്കുകയും, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. അതിനാൽ, ചർമ്മത്തിൽ മുഖക്കുരു വരാതെ തടയാൻ തേൻ സഹായിക്കുന്നു. ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാനും തേൻ വളരെയധികം സഹായിക്കുന്നുണ്ട്. തേനും, പപ്പായയും കൂടാതെ തൈരും ഈ ഫേയ്സ്പാക്കിലെ മറ്റൊരു ഘടകമാണ്. തൈര് ചർമ്മത്തിന്റെ ജലാംശം നിലനിർത്തുകയും, ചർമ്മത്തെ തണുപ്പിക്കുകയും അതിലൂടെ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, നാരങ്ങ നീര് ഒരു പ്രകൃതിദത്ത ആസ്ട്രിജന്റാണ്. അതിനാൽ, ചർമ്മത്തിലെ സുഷിരങ്ങൾ കുറയ്ക്കുകയും മുഖക്കുരുവിന് എതിരെ പോരാടുകയും ചെയ്യുന്നു. കൂടാതെ, മഞ്ഞൾപ്പൊടിയിൽ ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരുവും ഹൈപ്പർപിഗ്മെന്റേഷനും കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മികച്ച രീതിയിൽ ശരിയായ വിധത്തിൽ കൃത്യമായ ഫലം ലഭിക്കണമെങ്കിൽ പഴുത്ത പപ്പായ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് നാരങ്ങ ജ്യൂസിന്റെ അളവ് ക്രമീകരിക്കുക. ശരിയായ വിധത്തിൽ ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് പായ്ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
