Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
ആരോഗ്യമുള്ള മുടിക്ക് വേണ്ടിയുള്ള ആത്യന്തിക ഡയറ്റ്
ആരോഗ്യമുള്ള മുടി എന്നതിന്റെ അടിസ്ഥാനം എന്നത് എപ്പോഴും സമീകൃതാഹാരത്തിലൂടെയാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ മുടിയുടെ കരുത്തും തിളക്കവും വളര്‍ച്ചയും നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇത് അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും അവസാന പരിഹാരം എന്നത് ഭക്ഷണം തന്നെയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് ഭക്ഷണങ്ങള്‍.
മുടി വളരുന്ന കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. എല്ലാ തരത്തിലും നമ്മള് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഭക്ഷണത്തിന്റെ കാര്യം തന്നെയാണ്. പലപ്പോഴും ശാരീരികാരോഗ്യം തന്നെയാണ് മുടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നത്. എന്നാല്‍ ഇത് എപ്രകാരം എന്തൊക്കെ ഭക്ഷണങ്ങള്‍ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
മുടി വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. മുട്ട, മത്സ്യം, ചിക്കന്‍ എന്നിവ മികച്ച ഉറവിടങ്ങളാണ്. സസ്യഭുക്കുകള്‍ക്ക് ബീന്‍സ്, പയര്‍, ടോഫു എന്നിവ തിരഞ്ഞെടുക്കാം. കൂടാതെ രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ഇരുമ്പ് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചീര, ചുവന്ന മാംസം, പയര്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു..
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ്. അതിന് വേണ്ടി നിങ്ങളുടെ ഭക്ഷണത്തില്‍ സാല്‍മണ്‍, വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍ എന്നിവ ഉള്‍പ്പെടുത്താം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വിറ്റാമിന്‍ സി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിലെ കൊളാജന്‍ ഉല്പാദനം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. ഓറഞ്ച്, സ്ട്രോബെറി, കുരുമുളക് എന്നിവ നല്ല മികച്ച ഓപ്ഷനുകള്‍ തന്നെയാണ്.
വിത്തുകള്‍
സിങ്ക് മുടി ടിഷ്യു വളര്‍ച്ചയെ സഹായിക്കുന്നു. പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളം സിങ്ക് നല്‍കുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് കൂടാതെ ചില ഭക്ഷണങ്ങള്‍ നമ്മള് ഒഴിവാക്കേണ്ടതായുണ്ട്. അമിതമായുള്ള മധുരം ഇത്തരത്തില്‍ ഒഴിവാക്കേണ്ടതാണ്. കാരണം പഞ്ചസാര മുടി കൊഴിച്ചിലിന് കാരണമാകും. മധുരപലഹാരങ്ങളും മധുരമുള്ള പാനീയങ്ങളും പരിമിതപ്പെടുത്തുക. വൈറ്റ് ബ്രെഡ് പോലുള്ള ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങള്‍ തലയോട്ടിയിലെ വീക്കം ഉണ്ടാക്കും. പകരം ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക.
ഒഴിവാക്കേണ്ടവ
അമിതമായ മദ്യപാനം ശരീരത്തെയും തലയോട്ടിയെയും നിര്‍ജ്ജലീകരിക്കുന്നു. അതുകൊണ്ട് ഇവ ഒഴിവാക്കുക. കൂടാതെ വറുത്ത ഭക്ഷണങ്ങള്‍ തലയോട്ടിയിലെ സുഷിരങ്ങള്‍ അടഞ്ഞുപോകും. ബേക്കിംഗ് അല്ലെങ്കില്‍ സ്റ്റീമിംഗ് പോലുള്ള ആരോഗ്യകരമായ പാചക രീതികള്‍ തിരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ പ്രോട്ടീന്‍, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ സി, സിങ്ക് എന്നിവ അടങ്ങിയ സമീകൃതാഹാരം ആരോഗ്യമുള്ള മുടിക്കായി കഴിക്കണം. പഞ്ചസാര, ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങള്‍, അമിതമായ മദ്യം, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.



Click it and Unblock the Notifications
