Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
വെളുത്തുള്ളിയും ഉള്ളിയും അരിഞ്ഞിട്ട് കാച്ചിയ എണ്ണ: നെറുകിലിട്ടാല് മുടി പനങ്കുലപോലെ
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം ശ്രദ്ധിക്കുന്നവരാണ് പലരും. എന്നാല് അവരുടെ പ്രതീക്ഷക്ക് അനുസരിച്ച് പലപ്പോഴും മുടി വളരുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടവും. ദിവസം തോറും കൂടി വരുന്ന മുടി കൊഴിച്ചിലും അസ്വസ്ഥതയും പ്രശ്നങ്ങളും എല്ലാം പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. താരനും ചൊറിച്ചിലും മുടി അറ്റം പൊട്ടിപ്പോവുന്നതും എല്ലാം കൊണ്ടും മുടിയുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. എന്നാല് ഇതിന് പെട്ടെന്നുള്ള പരിഹാരം എന്ന നിലക്ക് പലരും പലപ്പോഴും വിപണിയില് ഇന്ന് ലഭ്യമാവുന്ന പല എണ്ണകളും വാരിത്തേക്കുകയും ചെയ്യുന്നു.

പക്ഷേ ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ല എന്ന കാര്യം നിങ്ങള് മനസ്സിലാക്കേണ്ടതാണ്. മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം നല്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഇനി വെളുത്തുള്ളിയും ഉള്ളിയും ഇട്ട് കാച്ചിയ നല്ല കിടിലന് എണ്ണ പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള് ആഗ്രഹിക്കുന്ന പോലെയുള്ള മാറ്റങ്ങള് മുടിയില് കൊണ്ട് വരുന്നു. ഒരു തരത്തിലും മുടിക്ക് രണ്ടാമതൊരു മാറ്റം കൊണ്ട് വരുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നതാണ് സത്യം. മാത്രമല്ല മുടി കൊഴിച്ചില് എന്ന പ്രശ്നത്തെ പൂര്ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
എന്തുകൊണ്ട് ഉള്ളി
മുടി വളര്ച്ചയുടെ കാര്യം പറയുമ്പോള് അതില് എപ്പോഴും മുന്നിരയില് നില്ക്കുന്നതാണ് ഉള്ളി. ഇതിലുള്ള സള്ഫര് അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കും എന്ന കാര്യത്തില് സംശയം വേണ്ട. അത് മാത്രമല്ല ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല് ഗുണങ്ങളുടെ കാര്യത്തിലും ഉള്ളി മുന്നില് തന്നെയാണ്. മുടി പേന്, താരന് എന്നിവയ്ക്കെതിരെ പോരാടാനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ എത്ര വലിയ മുടി കൊഴിച്ചില് ആണെങ്കിലും ഇത്തരം അവസ്ഥയില് അതിനെ പ്രതിരോധിക്കുന്നതിനും പ്രകൃതിദത്തമായി ഉപയോഗിക്കാവുന്നതാണ് എന്തുകൊണ്ടും

വെളുത്തുള്ളി
നമ്മുടെ എല്ലാം അടുക്കളയില് ഉള്ള ഒന്നാണ് വെളുത്തുള്ളി എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എപ്രകാരം ഉപയോഗിക്കാം എന്ന് ഈ ലേഖനത്തില് വായിക്കാം. വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല മുടി കൊഴിച്ചില് തടയുന്നതിനും മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം തന്നെ താരനെ പൂര്ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വെളുത്തുള്ളി. ഇവ രണ്ടും എപ്രകാരം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.
ആവശ്യമുള്ള വസ്തുക്കള്
വെളുത്തുള്ളി
ഉള്ളി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു ചട്ടിയില് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നല്ലതുപോലെ ചൂടായതിന് ശേഷം ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞതിന് ശേഷം ഇതിലേക്ക് ചേര്ക്കുക. ഉള്ളി ഇളം തവിട്ട് നിറത്തിലേക്ക് മാറുമ്പോള് തീ ഓഫ് ചെയ്ത് നല്ലതുപോലെ തണുത്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത് കുളിക്കുന്നതിന് അരമണിക്കൂര് മുന്പ് മുടിയില് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആഴ്ചയില് രണ്ട് തവണയെങ്കിലും നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങള് ലഭിക്കുന്നു.
മുടി കൊഴിച്ചില് അകറ്റുന്നു
മുടി കൊഴിച്ചില് അകറ്റുന്ന കാര്യത്തില് നമുക്ക് ഈ എണ്ണ മുടിയില് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് മുടിയില് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം മികച്ചതാക്കി മാറ്റും എന്നതില് സംശയം വേണ്ട.

താരനെ ഇല്ലാതാക്കുന്നു
താരന് എന്ന പ്രശ്നം പലരിലും പ്രശ്നങ്ങളും ആത്മവിശ്വാസക്കുറവ് വരെ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പൂര്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില് മൂന്ന് ദിവസവും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലതുപോലെ തലയില് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് താരനെ പൂര്ണമായും ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തലയോട്ടിയിലെ ചൊറിച്ചില് പൂര്ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
മുടി വളരാന്

മുടി വളര്ത്തുന്ന കാര്യത്തില് എന്തുകൊണ്ടും നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ് ഈ എണ്ണ. ഇത് മുടിയുടെ ഓരോ ഇഴകളിലും ആരോഗ്യം വര്ദ്ധിപ്പിക്കുന്നു. എന്ന് മാത്രമല്ല മുടിക്ക് കരുത്ത് നല്കുന്ന കാര്യത്തിലും എപ്പോഴും മുന്നില് തന്നെയാണ്. മുടി വളര്ത്തണം എന്നുള്ളവരില് യാതൊരു നിരാശയും തരാത്ത ഒരു എണ്ണയാണ് ഇതെന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിങ്ങള്ക്ക് എന്തുകൊണ്ടും ധൈര്യമായി ഇവ ഉപയോഗിക്കാം.



Click it and Unblock the Notifications

