Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
തിരുവോണനാളിൽ സാരി മാത്രം കളറായാൽ പോര! മുഖവും ക്രിസ്റ്റൽ ക്ലിയറാക്കാം! ഇങ്ങനെ
പുതുപുത്തൻ വസ്ത്രങ്ങളെല്ലാം ഉടുത്ത്, മുല്ലപ്പൂ ചൂടി തിരുവോണ നാളിൽ ഒരുങ്ങുമ്പോൾ, മുഖവും കുറച്ച് മിനുങ്ങിയിരുന്നാലോ? വസ്ത്രങ്ങളെല്ലാം നല്ല കളറാക്കി, മോഡേൺ ലുക്കിൽ സ്റ്റൈൽ ചെയ്യുന്ന സ്ഥിതിയ്ക്ക് മുഖം മാത്രം മങ്ങിയിരുന്നാൽ ലുക്കിന് ഫിനിഷിംഗ് കിട്ടുകയില്ല. അതിനാൽ, ഒരൊറ്റ ദിവസം കൊണ്ട് മുഖം വെളുപ്പിച്ചെടുക്കാൻ പറ്റുന്ന ഒരു കിടുക്കാച്ചി വിദ്യ പരിചയപ്പെടാം.

കുറേ ചേരുവകളൊന്നും വേണ്ട. കുറച്ച് അരിപ്പൊടിയും നാളികേരവും ഉണ്ടെങ്കിൽ നല്ല ക്രിസ്റ്റൽ ക്ലിയർ സ്കിൻ ഈ ഓണത്തിന് നിങ്ങൾക്ക് സ്വന്തമാക്കിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.
മുഖം തിളങ്ങാൻ
നമ്മൾ ചർമ്മം എത്രത്തോളം സംരക്ഷിക്കുന്നുവോ അത്രത്തോളം നല്ല തിളക്കവും മിനുസവും ചർമ്മത്തിന് ലഭിക്കും. കൃത്യമായ രീതിയിൽ ചർമ്മത്തിൽ നിന്നും എണ്ണമയം നീക്കം ചെയ്യുക. ബ്ലാക്ക് ഹെഡ്സ് അതുപോലെ തന്നെ വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുക. കൂടാതെ, നല്ല ആഹാരവും കഴിക്കണം. കൂടാതെ, ഇടയ്ക്കിടയ്ക്ക് ഫേയ്സ്പാക്കും, ഫേയ്സ് മാസ്കും ഇടുന്നത് വളരെ നല്ലതായിരിക്കും.
ഇത്തരത്തിൽ കൃത്യമായ രീതിയിൽ ചർമ്മത്തെ ദിവസേന പരിചരിച്ചാൽ ചർമ്മത്തിന് സ്വാഭാവിക നിറം കൈവരിക്കാനും, നല്ല തിളക്കവും, അതുപോലെ, ക്ലിയർ സ്കിൻ ലഭിക്കാനും ഇത് സഹായിക്കും.
ഫേയ്സ്പാക്ക്
ചർമ്മ പരിപാലനത്തിന്റെ ഒരു ഭാഗമാണ് ഫേയ്സ്പാക്കുകളുടെ ഉപയോഗം. ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ, ചർമ്മം നല്ല മൃദുവായി പരിചരിക്കുന്നതിനും, ചർമ്മത്തിൽ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതിനുമെല്ലാം സഹായിക്കും. കൂടാത, ചർമ്മത്തിൽ നിന്നും മുഖക്കുരുവും കറുത്ത പാടുകളും അകറ്റി, നല്ല ക്രിസ്റ്റൽ ക്ലിയറാക്കി എടുക്കാനും ഫേയ്സ്പാക്ക് ഉപയോഗം നല്ലതാണ്. അതിനാൽ, ഈ ഓണത്തിന് നിങ്ങളുടെ മുഖം നല്ല ക്രിസ്റ്റൽ ക്ലിയറാക്കാൻ സഹായിക്കുന്ന ഒരു നാടൻ ഫേയ്സ്പാക്ക് പരിചയപ്പെടാം.
തയ്യാറാക്കാം
ഇത് തയ്യാറാക്കി എടുക്കാൻ മൂന്ന് ടീസ്പൂൺ അരിപ്പൊടി എടുക്കുക. അതുപോലെ അരകപ്പ് തേങ്ങയും എടുക്കണം. തേങ്ങയും അരിപ്പൊടിയും കുറച്ച് വെള്ളത്തിൽ നന്നായി അരച്ച് എടുക്കുക. ഇതിലേയ്ക്ക് കുറച്ചും കൂടെ വെള്ളം ചേർത്ത്, അടുപ്പിൽ വെച്ച് കുറുക്കി എടുക്കണം. നന്നായി കുറുക്കി എടുത്തതിനുശേഷം തണുപ്പിക്കണം.
ഉപയോഗിക്കേണ്ട വിധം
മുഖം നല്ലപോലെ കഴുകിയതിനുശേഷം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുക. നല്ലപോലെ കട്ടിയിൽ പുരട്ടണം. അതിനുശേഷം, ഏകദേശം ഒരു 15 മിനിറ്റ് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തിൽ, ഇതേ ഫേയ്സ്പാക്ക് ഒരു ദിവസം മൂന്ന് നേരം പുരട്ടി കഴുകുക. കഴുകി എടുത്തതിനുശേഷം മോയ്സ്ച്വറൈസർ പുരട്ടാൻ മറക്കരുത്.
ഗുണങ്ങൾ
ഈ ഫേയ്സ്പാക്ക് മുഖത്തിട്ടാൽ ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതാണ്. അതുപോലെ, ചർമ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. ചർമ്മത്തിൽ ഉണ്ടായിട്ടുള്ള കരുവാളിപ്പ് അകറ്റാനും, ചർമ്മം നല്ല പോലെ തിളങ്ങാനും ഇത് സഹായിക്കുന്നതാണ്. കൂടാതെ, ചർമ്മത്തിന് നല്ല ഗ്ലോ നൽകാനും ഈ ഫേയ്സ്പാക്ക് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചർമ്മത്തിന്റെ ഗ്ലോ നിലനിൽക്കണമെങ്കിൽ നല്ല പഴം പച്ചക്കറികൾ അടങ്ങിയ ആഹാരം പതിവാക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ, നല്ലരീതിയിൽ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ ശ്രദ്ധിക്കുക. ഇതിനായി വെള്ളം നല്ലപോലെ കുടിക്കാം. അതുപോലെ തന്നെ മോയ്സ്ച്വറൈസർ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
