Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുട്ടറ്റം മുടി ഒഴുകിക്കിടക്കും, നാലുചുറ്റുമുള്ള പൊടിക്കൈകള്‍
മുടി എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ടെങ്കിലും പലര്‍ക്കും ആഗ്രഹിക്കുന്നത് പോലെ മുടി വരണം എന്നില്ല. മാത്രമല്ല ഉള്ള മുടി ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.
പലപ്പോഴും ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ നിങ്ങളുടെ അടുക്കളയില്‍ കാണപ്പെടുന്ന പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് സാധിക്കുന്നു. പൈസ അധികം ചെലവാക്കാതെ മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള മികച്ച മാര്‍ഗമാണ് DIY ഹെയര്‍ മാസ്കുകള്‍. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ് എപ്രകാരമെന്ന് നോക്കാം.

വെളിച്ചെണ്ണയും തേനും
വെളിച്ചെണ്ണ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ തേന്‍ മുടിക്ക് തിളക്കം നല്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഇത് നനഞ്ഞ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തൈരും വാഴപ്പഴവും
മുടിയുടെ ആരോഗ്യത്തിന് തൈര് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇത് എപ്രകാരം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. വാഴപ്പഴം അവശ്യ പോഷകങ്ങള്‍ മുടിക്ക് നല്കുന്നു. അതിനായി ഒരു പഴുത്ത ഏത്തപ്പഴം പിഴിഞ്ഞ് അരക്കപ്പ് തൈരില്‍ മിക്സ് ചെയ്യുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇരുപത് മിനിറ്റ് ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്.
കറ്റാര്‍ വാഴ, നാരങ്ങ നീര്
കറ്റാര്‍ വാഴ തലയോട്ടിക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതോടൊപ്പം നാരങ്ങ നീര് ചേര്‍ത്താല്‍ അത് മുടിയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്നതാണ്.
മുട്ട, ഒലിവ് ഓയില്‍ മാസ്ക്
മുട്ടയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഒലിവ് ഓയില്‍ മുടിയില്‍ നിന്ന് അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഒരു മുട്ട അടിച്ച് രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ കലര്‍ത്തുക. ഇത് മുടിയുടെ അടി മുതല്‍ മുടി വരെ പുരട്ടാവുന്നതാണ്. 20 മിനിറ്റ് ഷവര്‍ ക്യാപ് കൊണ്ട് മൂടുക, എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക.
ഉലുവയും തൈരും
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് ഉലുവയും തൈരും. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രിയില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ അരച്ചെടുത്ത് അതിലേക്ക് തൈര് ചേര്‍ക്കണം.ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക, കഴുകുന്നതിന് മുമ്പ് അര മണിക്കൂര്‍ ഇത് മുടിയില്‍ വെക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
