Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പട്ടു പോലെ തിളക്കമുള്ള മുടിക്ക് ഇനി വീട്ടിലുണ്ട് ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. പരിസര മലിനീകരണവും ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ അപാകതയും എല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങേണ്ടതില്ല. അതിനായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. മുടിയുടെ ആരോഗ്യം നശിക്കുന്നതോടെ നമ്മളെ അസ്വസ്ഥതപ്പെടുത്തുന്നതാണ് പലപ്പോഴും അതെങ്ങനെ വീണ്ടെടുക്കണം എന്ന്.
വെയില്, മലിനീകരണം, സ്റ്റൈലിംഗ് ടൂളുകള്‍ എന്നിവയ്ക്കൊപ്പം മുടി ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് എട്ടിന്റെ പണി കിട്ടുന്നതിന് കാരണമാകുന്നു. എപ്പോഴും തിളക്കമുള്ള മുടിയുടെ നിറം നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയാണ്. DIY ഹെയര്‍ മാസ്കുകള്‍ നിങ്ങളുടെ മുടി പുതുമയുള്ളതും ആരോഗ്യമുള്ളതുമാക്കാന്‍ പ്രകൃതിദത്തമായ ഒരു പരിഹാരം ഉണ്ട്. ഈ മാസ്കുകള്‍ വീട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

അവോക്കാഡോ, ഒലിവ് ഓയില്‍ മാസ്ക്
തലയോട്ടിയെ പോഷിപ്പിക്കുന്ന വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ. ഒരു പഴുത്ത അവോക്കാഡോ രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലുമായി മിക്സ് ചെയ്യണം. അതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യുക. അതിന് ശേഷം മുടിയുടെ അറ്റത്തും ഈ മിശ്രിതം പുരട്ടേണ്ടതാണ്. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയണം. ഈ മാസ്ക് ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
തേനും കറുവപ്പട്ട മാസ്ക്കും
തേന്‍ ഈര്‍പ്പം തടഞ്ഞുനിര്‍ത്തുന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ്. അതേസമയം കറുവപ്പട്ടയ്ക്ക് മുടിയുടെ നിറം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൊടിയുമായി കലര്‍ത്തുക. പേസ്റ്റ് നിങ്ങളുടെ മുടിയില്‍ തുല്യമായി പുരട്ടി 20 മിനിറ്റ് ശേഷം കഴുകിക്കളയേണ്ടതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
തേങ്ങാപ്പാലും നാരങ്ങ നീരും മാസ്ക്
തേങ്ങാപ്പാല്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങള്‍ നല്‍കുന്നതാണ്. അത് മാത്രമല്ലനാരങ്ങ നീര് മുടിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അര കപ്പ് തേങ്ങാപ്പാല്‍ രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാനീരുമായി മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കണം. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നല്ലതുപോലെ മസാജ് ചെയ്യുക, കഴുകുന്നതിന് മുമ്പ് 15 മിനിറ്റ് നേരം ഇത് മുടിയില്‍ വെക്കേണ്ടതാണ്. മുടിക്കും തലയോട്ടിക്കും ഒരുപോലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗറും
ബേക്കിംഗ് സോഡ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതേസമയം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടിയുടെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ട് കപ്പ് വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ മിക്സ് ചെയ്യുക. ഇത് മുടിയുടെ നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിന് ശേഷം മുടി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴുകുക ഒരു ഭാഗം വിനാഗിരി നാല് ഭാഗം വെള്ളം എന്നിങ്ങനെ വേണം ഉപയോഗിക്കാന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
