Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ചര്‍മ്മം തിളങ്ങും നിറം വര്‍ദ്ധിക്കും രാത്രിയില്‍ ഇതെല്ലാം ശ്രദ്ധിക്കാം
ആരോഗ്യമുള്ള ചര്‍മ്മത്തിന് രാത്രികാല ചര്‍മ്മസംരക്ഷണം എപ്പോഴും അനിവാര്യമാണ്. പലപ്പോഴും ഇതിന് വേണ്ടി എന്ത് ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ഇത് മൂലം ചര്‍മ്മം പലപ്പോഴും നിങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നില്ല. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ദിനവും രാത്രിയില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ നല്ല മികച്ച ആരോഗ്യമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കുന്നു.
സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും രാത്രിയിലെ ചില പൊടിക്കൈകള്‍ കൊണ്ട് നമുക്ക് ഇല്ലാതാക്കാന്‍ സധിക്കുന്നു. അതിന് വേണ്ടി ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇവയെല്ലാം.

നിങ്ങളുടെ മുഖം വൃത്തിയാക്കുക
ഉറങ്ങുന്നതിനുമുമ്പ് മുഖം ക്ലീന്‍ ചെയ്യുന്നത് പ്രധാനമാണ്. ഇത് ദിവസം മുഴുവന്‍ അടിഞ്ഞുകൂടുന്ന അഴുക്കും എണ്ണയും മേക്കപ്പും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. അതിനായി നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ മൃദുവായ ക്ലെന്‍സര്‍ ഉപയോഗിക്കുക. ദിനവും ഇത് ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഒരു ടോണര്‍ ഉപയോഗിക്കുക
ടോണറുകള്‍ ചര്‍മ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം ശുദ്ധീകരണത്തിന് ശേഷം അവശേഷിക്കുന്ന മാലിന്യങ്ങളും ഇവ നീക്കം ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുന്നത് ഒഴിവാക്കാന്‍ ആല്‍ക്കഹോള്‍ രഹിത ടോണര്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
സെറം പ്രയോഗിക്കുക
പ്രത്യേക ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സെറം ഉപയോഗിക്കാവുന്നതാണ്. ജലാംശം അല്ലെങ്കില്‍ ആന്റി-ഏജിംഗ് പോലുള്ള നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലുള്ള സെറം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കുന്നു.
മോയ്സ്ചറൈസ് ചെയ്യുക
നിങ്ങളുടെ ചര്‍മ്മത്തെ ഒറ്റരാത്രികൊണ്ട് ഈര്‍പ്പമുള്ളതാക്കാന്‍ മോയ്സ്ചറൈസിംഗ് പ്രധാനമാണ്. പ്രത്യേകിച്ച് രാത്രിയില്‍ ചെയ്യുന്ന മോയ്സ്ചുറൈസിംഗ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിന് അനുയോജ്യമായ നൈറ്റ് ക്രീമോ മോയിസ്ചറൈസറോ ഉപയോഗിക്കുക.
ഐ ക്രീം
നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം അതിലോലമായതിനാല്‍ പ്രത്യേക പരിചരണം ആവശ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഐക്രീം ഉപയോഗിക്കുന്നത് വഴി ഉപയോഗിക്കാന്‍ സാധിക്കുന്നു. ഇരുണ്ട നിറത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഐക്രീം ഉപയോഗിക്കാവുന്നതാണ്.
ആവശ്യത്തിന് ഉറക്കം
നിങ്ങളുടെ ചര്‍മ്മം ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മതിയായ ഉറക്കം അത്യാവശ്യമാണ്. നിങ്ങളുടെ ചര്‍മ്മം സ്വയം ഇതിലൂടെ മികച്ചതായി മാറുന്നു. അതിന് വേണ്ട ദിനവും 7-9 മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കാം. ഇത് വഴി ചര്‍മ്മവും മികച്ചതാവുന്നു എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
