Latest Updates
-
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ
താരന് അകറ്റാനും പേന്‍ ശല്യം കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെയര്‍ മാസ്ക് റെസിപ്പി
കുട്ടികളിലും മുതിര്‍ന്നവരിലും താരനും പേന്‍ശല്യവും കണ്ടുവരാറുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ തലയില്‍ പേന്‍ ഉറപ്പാണ്. കുട്ടികളില്‍ നിന്നും മറ്റുള്ളവരിലേയ്ക്കും ഈ പേന്‍ പകരുന്നതാണ്. പേന്‍ശല്യം കുറയ്ക്കാനും, തലയില്‍ നിന്നും താരന് അകറ്റാനും, മുടിയുടെ ആരോഗ്യം പരിപാലിക്കാനും ആര്യവേപ്പ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം.

ചേരുവകള്‍
1/2 കപ്പ് വേപ്പില പൊടി (ഉണക്കി പൊടിച്ച വേപ്പില)
1/4 കപ്പ് വെളിച്ചെണ്ണ
1/4 കപ്പ് തൈര്
2 ടേബിള്‍സ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക.
ഈ മാസ്ക് മുടിയുടെ വേര് മുതല്‍ അറ്റം വരെ പുരട്ടുക. 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ വയ്ക്കുക. ചെറുചൂടുവെള്ളത്തില്‍ കഴുകി, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. സാധാരണയായി ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക.
ഗുണങ്ങള്‍
താരന്, ചൊറിച്ചില്‍, മറ്റ് തലയോട്ടിയിലെ പ്രശ്നങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ വേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. പേനിനെയും ഈരിനെയും അകറ്റാന്‍ വേപ്പെണ്ണ സഹായിക്കുന്നു. തലയോട്ടിക്ക് പോഷണം നല്‍കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വേപ്പില മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വെളിച്ചെണ്ണയുടെയും തൈരിന്റെയും ഈര്‍പ്പം നല്കുന്ന ഗുണങ്ങള്‍ മുടിയുടെ അറ്റം പിളരുന്നത് തടയുന്നു. വേപ്പിലയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങളും വെളിച്ചെണ്ണയുടെയും തൈരിന്റെയും പോഷിപ്പിക്കുന്ന ഗുണങ്ങളും മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നു.
ദോഷങ്ങള്‍
വേപ്പിലയ്ക്ക് ശക്തമായ ഗന്ധമുണ്ട്. ഇത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. ചില ആളുകള്‍ക്ക് വേപ്പില ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ അസ്വസ്ഥതയോ അലര്‍ജിയോ ഉണ്ടാകാം. അതിനാല്‍ മാസ്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വേപ്പില അമിതമായി ഉപയോഗിച്ചാല്‍ മുടി വരണ്ടതാകാന്‍ സാധ്യതയുണ്ട്. വെളിച്ചെണ്ണയും തൈരും പോലുള്ള ഈര്‍പ്പം നല്കുന്ന ചേരുവകള്‍ ചേര്‍ത്ത് ഉപയോഗിക്കുക. വളരെ വരണ്ടതോ കേടായതോ രാസവസ്തുക്കള്‍ ഉപയോഗിച്ചതോ ആയ മുടിക്ക് വേപ്പില ഉപയോഗിക്കുന്നത് നല്ലതല്ല. സാധാരണ മുതല്‍ എണ്ണമയമുള്ള മുടി വരെ ഉള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാച്ച് ടെസ്റ്റ്: വേപ്പിലയോട് അലര്‍ജിയില്ലെന്ന് ഉറപ്പാക്കാന്‍ മാസ്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യുക.
വേപ്പിലയുടെ അളവ് കുറയ്ക്കുക: വേപ്പില ആദ്യമായി ഉപയോഗിക്കുകയാണെങ്കില്‍, കുറഞ്ഞ അളവില്‍ (1/4 ടീസ്പൂണ്‍) ആരംഭിച്ച് ആവശ്യമനുസരിച്ച് ക്രമേണ വര്‍ദ്ധിപ്പിക്കുക.
അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക: ആഴ്ചയില്‍ ഒരിക്കല്‍ കൂടുതല്‍ വേപ്പില ഹെയര്‍ മാസ്ക് ഉപയോഗിക്കരുത്, ഇത് മുടി വരണ്ടതാക്കും.
തലയോട്ടിയില്‍ എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ ഡോക്ടറെയോ ഡെര്‍മറ്റോളജിസ്റ്റിനെയോ സമീപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
