Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
കറുത്ത ചുണ്ട് ചുവപ്പിക്കാന്‍ അടുക്കളയിലെ ഈ സംഭവങ്ങള്‍ മതി
പലരുടെയും ചുണ്ടുകള്‍ അകാരണമായി കറുത്തിരിക്കുന്നത് കാണാം. ചിലരുടെ ആഹാര രീതി ശരിയല്ലാത്തതുമൂലവും, അല്ലെങ്കില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും, ചിലപ്പോള്‍ പുകവലി മൂലവും ചുണ്ടുകള്‍ കറുക്കാറുണ്ട്. ഇവ കൂടാതെ, ഇടയ്ക്കിടയ്ക്ക് ഉമിനീര് ഉപയോഗിച്ച് ചുണ്ട് നനയ്ക്കുന്നവരുടെയും ചുണ്ടുകള്‍ കറുത്തിരിക്കുന്നതായി കാണാന്‍ സാധിക്കും. ചുണ്ട് കറുക്കാനുള്ള കാരണങ്ങള്‍ പലതാണെങ്കിലും, ചുണ്ട് ഒന്ന് ചുവപ്പിച്ചെടുക്കാന്‍ കുറച്ച് കഷ്ടപ്പാടാണ്. എന്നാല്‍, ഈ ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ലാതെ, അടുക്കളയിലെ മൂന്ന്-നാല് ചേരുവകള്‍ ഉപയോഗിച്ച് നമുക്ക് ചുണ്ട് ചുവപ്പിക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
ചുണ്ട് ചുവപ്പിക്കുന്നതിനായി ആദ്യം ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് നാരങ്ങനീരും, കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ചുണ്ടില്‍ പുരട്ടണം. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഈ സ്ക്രബ് ചുണ്ടിൽ പുരട്ടിയതിന് ശേഷം സാവധാനത്തില്‍ ഒന്ന് സ്്ക്രബ് ചെയ്ത് കൊടുക്കാന്‍ മറക്കരുത്.
ഗുണങ്ങള്‍
ഈ സ്ക്രബ് ഉപയോഗിക്കുന്നതിലൂടെ ചുണ്ടിലെ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീങ്ങുന്നതാണ്. മൃതകോശങ്ങള്‍ അകലുന്നത്, ചുണ്ടിന്റെ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇതില്‍ കാപ്പിപ്പൊടി ചേര്‍ത്തിരിക്കുന്നതിനാല്‍, ചുണ്ടില്‍ നിലനില്‍ക്കുന്ന പിഗ്മെന്റേഷന് കുറയ്ക്കാനും, ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നാരങ്ങനീരും നല്ലതാണ് അതുപോലെ, വെളിച്ചെണ്ണ ചുണ്ടുകള്‍ വരണ്ട് പോകാതെ, ചുണ്ടിനെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചുണ്ട് കറുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. ചിലര്‍ക്ക് അമിതമായി വേദനകള്‍ സഹിക്കുന്ന രോഗങ്ങള്‍ ഉണ്ടെങ്കില്‍, അവരുടെ ചുണ്ടുകള്‍ വളരെ വേഗത്തില്‍ കറുക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, അമിതമായി പുകവലിക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ചുണ്ടുകള്‍ കറുക്കുന്നതാണ്. ആരോഗ്യകരമല്ലാത്ത ആഹാരങ്ങള്‍ കഴിക്കുന്നതും, ചുണ്ടിന്റെ നിറം ഇല്ലാതാക്കുന്നതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ആദ്യം ചുണ്ടുകളിലെ ചര്‍മ്മത്തിന്റെ ആരോഗ്യം കെടുത്തുന്ന ശീലങ്ങള്‍ ഉപേക്ഷിക്കുക. അതിനുശേഷം മാത്രം സ്ക്രബ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ജന്മനാ ഉള്ള ചഉണ്ടിലെ പിഗ്മെന്റേഷന് മാറ്റിയെടുക്കാന്‍ ഈ സ്ക്രബ് ഉപയോഗിക്കുന്നതിലൂടെ ഒരിക്കലും സാധിക്കുന്നതല്ല. ഇക്കാര്യവും മനസ്സില്‍ സൂക്ഷിക്കണം. ഈ സ്ക്രബ് പുരട്ടിയതിന് ശേഷം അമിതമായി അമര്‍ത്ത് റബ് ചെയ്യാകിരിക്കാന് ശ്രദ്ധിക്കുക. അതുപോലെ, ആഴ്ചയില്‍ ഒരുവട്ടം വീതമെങ്കിലുംം ഈ സ്ക്രബ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications