Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കറപിടിച്ച പല്ലുകള്‍ വെളുവെളുപ്പിക്കാന് ചില മാര്‍ഗ്ഗങ്ങള്‍
പല്ലുകളില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള തേയാമനം, പല്ലുകള്‍ വൃത്തിയില്‍ ക്ലീന്‍ ചെയ്യാതിരിക്കുന്നത്, ചായ, കാപ്പി എന്നിവ പതിവായി കുടിക്കുന്നത്, പുകവലി, ലഹരി ഉപയോഗം എന്നിവയെല്ലാം പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങളാണ്. പല്ലില്‍ കറ പിടിച്ചാല്‍ അത് സൗന്ദര്യത്തേയും ബാധിക്കും. ഒരാളുടെ വൃത്തിക്കുറവിനെയും ഇത്തരം പല്ലുകള്‍ സൂചിപ്പിക്കാം. അതിനാല്‍, പല്ലുകള്‍ വെളുപ്പിക്കേണ്ടത് അനിവാര്യമാണ്. പല്ലുകളിലെ ഇത്തരം കറകള്‍ നീക്കം ചെയ്യാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആഹാരങ്ങള്‍
ചില ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ പല്ലിലെ മഞ്ഞനിറവും കറയും നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ആപ്പിള്‍, പേരയ്ക്ക എന്നിവ പോലെയുള്ള കട്ടിയുള്ള ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ പല്ലില്‍ നിന്നും കറയും, മഞ്ഞ നിറവും ഇല്ലാതാകുന്നതാണ്. അതിനാല്‍, ഇടയ്ക്ക് ഇത്തരം പഴങ്ങള്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് പല്ലിന്റെ നിറം നിലനിര്‍ത്താന്‍ സഹായിക്കും.
ചെറുനാരങ്ങ- ഓറഞ്ച്
ചെറുനാരങ്ങ, ഓറഞ്ചിന്റെ തൊലി എന്നിവ ഉപയോഗിച്ച് പല്ലിന്റെ മഞ്ഞ നിറവും, കറയും നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ചെറുനാരങ്ങ മുറിച്ച് അതുകൊണ്ട് പല്ല് ക്ലീന്‍ ചെയ്യുന്നത് വായ നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ, പല്ലില്‍ നിന്നും കറകളും, മഞ്ഞ നിറവും നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഓറഞ്ചും പല്ലിന്റെ നിറം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. ഓറഞ്ചില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, പല്ലില്‍ നിന്നും കറകള്‍ നീക്കം ചെയ്യാന്‍ ഈ ഘടകം സഹായിക്കുന്നു. അതിനാല്‍ കുറച്ച് പഴത്തില്‍ ഓറഞ്ചിന്റെ നീരും ചേര്‍ത്ത് മിക്സ് ചെയ്ത് പല്ലില്‍ പുരട്ടുക. ഇത് പല്ലിലെ നിറവ്യത്യാസം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, പല്ലിന് നല്ല വെളുത്ത നിറം നല്‍കാനും ഇത് സഹായിക്കുന്നു.
ഓയില്‍ പുള്ളിംഗ്
പല്ലുകളില്‍ നിന്നും പ്ലാക്ക് നീക്കം ചെയ്യാനും, പല്ലുകളുടെ നിറം നിലനിര്‍ത്താനും ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗമാണ് ഓയില്‍ പുള്ളിംഗ്. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എടുക്കുക. ഇത് വായയില്‍ ആക്കി, വിഴുങ്ങാതെ, പല്ലുകളിലൂടെ ഗാര്‍ഗിള്‍ ചെയ്യുന്നതുപോലെ ചെയ്യുക. 15 മിനിറ്റ് ഓയില്‍ പുള്ളിംഗ് ചെയ്തതിനുശേഷം വായ കഴുകാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് പല്ലുകളിലെ നിറവ്യത്യാസം അകറ്റാന്‍ സഹായിക്കും. പല്ലുകള്‍ക്ക് നിറം വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പല്ലുകളില്‍ നിറ വ്യത്യാസം വരാതിരിക്കാന്‍ പല്ലുകള്‍ പൊന്നുപോലെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി രണ്ട് നേരം പല്ലുതേയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, മൂന്ന് മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കുക. പല്ലുകളില്‍ ഉപ്പ്, മഞ്ഞള്‍, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കാനും, പല്ലുകളിലെ കറ വര്‍ദ്ധിക്കാനും ഇവ കാരണമായേക്കാം. പല്ലുകളില്‍ നിറ വ്യത്യാസം ഉണ്ടങ്കില്‍ ഒരു ഡോക്ടറെ കണ്ട് പല്ല് ക്ലീന്‍ ചെയ്യുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
