Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഒരു ടീസ്പൂണ്‍ തൈര് മതി, കരുവാളിച്ച മുഖം വെളുപ്പിക്കാം
ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു സാധനമാണ് തൈര്. ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ തൈരിനുണ്ട്. അതുപോലെ, ചര്‍മ്മ സംരക്ഷണത്തിനും തൈര് ഉത്തമമാണ്. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പകറ്റാന്‍ തൈര് ഉപയോഗിക്കുന്നത് ഫലപ്രദമായ മാര്‍ഗ്ഗമാണ്. കരുവാളിപ്പകറ്റാന്‍ തൈര് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഫേയ്സ്പാക്ക് പരിചയപ്പെടാം.

ചേരുവകള്‍
2 ടേബിള്‍സ്പൂണ്‍- തൈര്
1 ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
1 ടീസ്പൂണ്‍- തേന്‍
1 ടീസ്പൂണ്‍- നാരങ്ങനീര്
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പേയ്സ്റ്റ് പരുവത്തിലാക്കിയതിന് ശേഷം മുഖത്തും കഴുത്തിലും നല്ല കട്ടിയില്‍ പുരട്ടുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ആഴഅചയില് രണ്ട് അല്ലെങഅകില്‍ മൂന്ന് തവണ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഗുണങ്ങള്‍
ഈ ഫേയ്സ്പാക്കില്‍ തൈര് ചേര്‍ത്തിരിക്കുന്നതിനാല്‍, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് കുറയ്ക്കാനും തൈര് സഹായിക്കുന്നു. തൈര് കൂടാതെ, മഞ്ഞളും ഈ ഫേയ്സ്പാക്കില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞള്‍ ചര്‍മ്മത്തിന് നിറം നല്കാന് സഹായിക്കുന്നു. ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാനും, ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. കൂടാതെ, തേന്‍ ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരങ്ങനീര് സ്കിന്‍ ടോണ്‍ നിലനിര്‍ത്താനും, കരുവാളിപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്. ഏതെങ്കിലും തരത്തില്‍ അലര്‍ജി ഉണ്ടെങ്കില്‍ ഇത് അകറ്റാന്‍ പാച്ച് ടെസ്റ്റ് ചെയ്യുന്നത് സഹായിക്കുന്നതാണ്. അതുപോലെ, അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത്തരം ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ഉപയോഗിക്കുക. അതുപോലെ, കരുവാളിപ്പ് വരാതിരിക്കാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
