Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മുഖകാന്തിക്ക് ദേവദാരുവിന്റെ രഹസ്യക്കൂട്ട്; കുറഞ്ഞ ചേരുവയില്‍ ആര്‍ക്കുമുണ്ടാക്കാം വീട്ടില്‍ തന്നെ
Natural Skincare Remedies: ചര്‍മ്മാരോഗ്യത്തിന് ഇന്നത്തെ കാലത്ത് ആളുകള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും യുവത്വവും നിലനിര്‍ത്തുന്നതിനുള്ള വഴികള്‍ കണ്ടെത്തുകയും അതിനുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്.

ചര്‍മ്മാരോഗ്യവും മുഖകാന്തിയും നിലനിര്‍ത്തുന്നതിന് കെമിക്കലുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളേക്കാള്‍ ആളുകള്‍ക്ക് ഇഷ്ടം പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ആയുര്‍വേദ ഉല്‍പ്പന്നങ്ങളോടാണ്. അവ മികച്ച ഫലം നല്‍കും എന്നുമാത്രമല്ല, ചര്‍മ്മത്തിന് ഒരിക്കലും ദോഷമുണ്ടാക്കില്ല എന്ന വിശ്വാസം കൊണ്ട് കൂടിയാണ് ആളുകള്‍ക്ക് ആയുര്‍വേദത്തോട് പ്രതിപത്തി കൂടുതല്‍.
ദേവദാരുവിലൂടെ എല്ലാവര്‍ക്കും ആയുര്‍വേദം
ആയുര്‍വേദത്തിലെ വിലപ്പെട്ട അറിവുകള്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആയുര്‍വേദ ഡോക്ടറായ ആതിര നാരായണന്‍ ദേവദാരു എന്ന സംരംഭം ആരംഭിച്ചത്. പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് മുഖകാന്തിക്കും മുഖത്തെ കലകളും പാടുകളും മാറാനും ചുളിവുകള്‍ ഇല്ലാതാക്കാനുമുള്ള ലേപനങ്ങളും മുടി വളരാനും താരന്‍ പോകാനുമുള്ള എണ്ണകളും പലതരം ലേഹ്യങ്ങളും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിലൂടെ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഡോ. ആതിര ചെയ്യുന്നത്. ദേവദാരു എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയും യുട്യൂബ് ചാനലിലൂടെയുമാണ് ഡോ. ആതിര ആയുര്‍വേദത്തിലെ ചില വിശേഷകൂട്ടുകള്‍ പങ്കുവെക്കുന്നത്. ഇവ കണ്ട് വീടുകളില്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിച്ച് അനുഭവത്തിലൂടെ ഫലമറിഞ്ഞവര്‍ ആ സന്തോഷം ഡോ. ആതിരയുമായി പങ്കുവെക്കാറുമുണ്ട്.
ദേവദാരു തുടങ്ങിയിട്ട് 2 വര്‍ഷമായി, മേക്കിങ് വീഡിയോയും, ആയുര്‍വേദ പോഡ്കാസ്റ്റ് ഷോയും എല്ലാം ഇപ്പോള്‍ അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചെയ്യാറുണ്ട്. സമയ പരിമിതിയും ജോലിത്തിരക്കും കാരണം ആഴ്ചയില്‍ ഒരു വീഡിയോ എന്ന രീതിയിലാണ് ഡോ. ആതിര ഇപ്പോള്‍ വീഡിയോകള്‍ ചെയ്യുന്നത്. വീഡിയോ കണ്ട് ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പലരും താല്‍പ്പര്യം അറിയിക്കാറുണ്ട്.. ഭാവിയില്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം എന്നാണ് ഡോ. ആതിരയുടെ ആഗ്രഹം. പക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കും വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാണ് പരിയപ്പെടുത്തുന്നത്. രാസവസ്തുക്കള്‍ ഒട്ടും ചേര്‍ക്കാത്ത , ആര്‍ക്കും വാങ്ങാനാകുന്ന വിലയിലുള്ള ഒരു ബ്രാന്‍ഡ് ആയി ദേവദാരുവിനെ ആളുകളിലേക്ക് എത്തിക്കണം എന്നാണ് ഡോ. ആതിര ആഗ്രഹിക്കുന്നത്.ഒരുപാടുപേരുടെ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും തന്നാല്‍ കഴിയുന്ന മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ദേവദാരു തുടങ്ങിയതിലെ ഏറ്റവും വലിയ സന്തോഷമെന്ന് ഡോക്ടര്‍ പറയുന്നു.
മുഖകാന്തിക്ക് കുറഞ്ഞ ചേരുവകള്‍ കൊണ്ട് വീട്ടില്‍ തയ്യാറാക്കാവുന്ന ദേവദാരുവിന്റെ മൂന്ന് രഹസ്യക്കൂട്ടുകളാണ് ബോള്‍ഡ്‌സ്‌കൈ വായനക്കാര്‍ക്കായി ഈ ലേഖനത്തിലൂടെ ഡോ. ആതിര പങ്കുവെക്കുന്നത്.
ബീറ്റ്‌റൂട്ട് ലേഹ്യം
ആവശ്യമുള്ള ചേരുവകള്‍
ബീറ്റ്‌റൂട്ട് - ഒരു വലുത്/ 100 ഗ്രാം ബീറ്റ്‌റൂട്ട് പൊടി
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ
കശുവണ്ടി - ഒരു കപ്പ്, നൂറ് ഗ്രാം
നെയ്യ് - ഒരു ടീസ്പൂണ്‍
ശര്‍ക്കര - ഒരു വലിയ ഉണ്ട, ഒരു കിലോ
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകി തേങ്ങയുടെ ഒന്നാം പാലും രണ്ടാംപാലും എടുത്തുവെക്കുക. ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി തേങ്ങയുടെ രണ്ടംപാല്‍ കുറച്ച് ഒഴിച്ച് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. ശേഷം കുക്കറില്‍ നിന്നെടുത്ത് നീരോടെ മിക്‌സിയില്‍ തരിയില്ലാതെ അരച്ചെടുക്കുക. ഇതുപോലെ കശുവണ്ടിയും കുറച്ച് തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക. ഒരു വലിയ ഉണ്ട ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് പാനിയാക്കി വെക്കുക.
ഇനി ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ചുകൊടുക്കുക. ചൂടാകുമ്പോള്‍ അതിലേക്ക് ബീറ്റ്‌റൂട്ട് അരച്ചത് ചേര്‍ത്ത് അടിക്ക് പിടിക്കാതെ ഇളക്കിക്കൊടുക്കുക.അ അതിലേക്ക് കശുവണ്ടി അരച്ചതും രണ്ടാം പാല്‍ ബാക്കിയുള്ളതും കൂടി ചേര്‍ത്ത് വറ്റിക്കുക. വറ്റി കുമിളകള്‍ വരുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ക്കാം. ഇനി നന്നായി കുറുക്കിയെടുക്കുക. ഒടുവിലായി ഒന്നാംപാല്‍ കൂടി ചേര്‍ക്കാം. ഒന്നാംപാലും ബീറ്റ്‌റൂട്ട് മിശ്രിതത്തില്‍ നന്നായി യോജിച്ച് ജലാംശം വറ്റിയാല്‍ ബീറ്റ്‌റൂട്ട് ലേഹ്യം തയ്യാറായി. ഇത് ദിവസേന സേവിച്ചാല്‍ രക്തപുഷ്ടിയും മുഖകാന്തിയും വര്‍ധിക്കും.
ഗോള്‍ഡന്‍ സ്‌കിന്‍ ഓയില്‍
ചേരുവകള്‍
ക്യാരറ്റ് - മിതവലുപ്പത്തിലുള്ള ഒരെണ്ണം
വെളിച്ചെണ്ണ - 75 ml
ഇരട്ടിമധുരം പൊടി - 2 ടീസ്പൂണ്‍
കസ്തൂരിമഞ്ഞള്‍ പൊടി- 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലി കളഞ്ഞതിന് ശേഷം ചിരകിയെടുക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ക്യാരറ്റിന്റെ സത്ത് വെളിച്ചെണ്ണയില്‍ ഇറങ്ങുന്ന വിധം നന്നായി മിക്‌സ് ചെയ്ത് ഒരു രാത്രി വെക്കുക. പിറ്റേദിവസം ഒരു ഉരുളി അടുപ്പില്‍ വെച്ച് അതിലേക്ക് ക്യാരറ്റ്-വെളിച്ചെണ്ണ മിശ്രിതം ചേര്‍ക്കുക. തിളച്ചുവരുമ്പോള്‍ അതിലേക്ക് ഇരട്ടിമധുരവും കസ്തൂരിമഞ്ഞളും ചേര്‍ത്തുകൊടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് ഒന്നുകൂടി തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം. ഇനി ഒരു പാത്രത്തിലേക്ക് ഈ എണ്ണക്കൂട്ട് അരിച്ചൊഴിച്ചാല്‍ ഗോള്‍ഡന്‍ ഓയില്‍ തയ്യാര്‍. മുഖം കഴുകി വൃത്തിയാക്കിയ ശേഷം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ മുഖത്ത് തേച്ചുപിടിപ്പിച്ചാല്‍ നല്ല റിസള്‍ട്ട് കിട്ടും.
ചെമ്പരത്തിപ്പൂവ് ജെല്‍
ചേരുവകള്‍
ചെമ്പരത്തിപ്പൂവ് - 5-6 എണ്ണം
കറ്റാര്‍വാഴ ജെല്‍ - 1 ടേബിള്‍പൂണ്‍
ഗ്ലിസറിന്‍ - മൂന്നോ നാലോ തുള്ളി
വൈറ്റമിന്‍ ഇ - രണ്ടോ മൂന്നോ തുള്ളി
ബദാം ഓയില്‍ - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെമ്പരത്തി ഇതളുകളാക്കുക. ഒരു ഉരുളിയിലേക്ക് വെള്ളം ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ചെമ്പരത്തി ഇതളുകള്‍ ഇട്ടുകൊടുക്കുക. ഇതളുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വിധത്തില്‍ തവി കൊണ്ടോ ചട്ടുകം കൊണ്ടോ അമര്‍ത്തിക്കൊടുക്കു. വെള്ളം നന്നായി തിളച്ച് ചെമ്പരത്തി പൂക്കള്‍ നന്നായി വെന്ത് നിറം മാറി വറ്റി വരണം. വെള്ളത്തിന്റെ നിറം ചുവപ്പായാല്‍ അടുപ്പില്‍ നിന്ന് മാറ്റി അരിച്ചെടുക്കാം. ഇനി ഒരു പാത്രത്തിലേക്ക് ചെമ്പരത്തി വറ്റിച്ച വെള്ളം ഒരു ടേബിള്‍സ്പൂണും ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഗ്ലിസറിനും ബദാം ഓയിലും വൈറ്റമിന്‍ ഇയും ചേര്‍ത്ത് നന്നായി മിക്‌സ് ചെ്‌യ്ത് ജെല്ല് ആക്കുക ഇത് ഒരു പാത്രത്തിലാക്കി സൂക്ഷിക്കാം. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖത്ത് തേക്കുന്ന ലേപനമായി ഇത് ഉപയോഗിക്കാവുന്നതാണ്. മുഖത്തിന്റെ തിളക്കം കൂടാനും നിറം കൂടാനും ഈ ജെല്‍ നല്ലതാണ്.



Click it and Unblock the Notifications
