Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ചുളിവകറ്റി യുവത്വം നിലനിര്‍ത്താന്‍ മുട്ട ഇങ്ങനെ ഉപയോഗിക്കൂ
പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍, എന്നും ചെറുപ്പമായിരിക്കുക എന്നത് കുറച്ച് കാഠിന്യമേറിയ യത്നം തന്നെയാണ്. നമ്മുടെ ആഹാരശീലങ്ങള്‍ ശ്രദ്ധിക്കണം. ചര്‍മ്മ സംരക്ഷണം കൃത്യമായി നടത്തണം. പ്രത്യേകിച്ച്, ചര്‍മ്മത്തിലെ ചുളിവുകളെല്ലാം അകറ്റി, ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കുന്ന കൊളാജന്‍ വര്‍ദ്ധിപ്പിക്കുക തന്നെ വേണം. ഇത്തരത്തില്‍ കൊളാജന്‍ വര്‍ദ്ധിപ്പിക്കാന്‍ മുട്ട ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കും.

മുട്ട
ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ മുട്ട വളരെ നല്ലതാണ്. അതുപോലെ ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ മുട്ട സഹായിക്കും. കൂടാതെ, ചര്‍മ്മത്തെ നല്ല പോലെ ടൈറ്റന് ചെയ്തെടുക്കാനും ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും മുട്ട സഹായിക്കുന്നതാണ്. കൂടാതെ ചര്‍മ്മത്തില്‍ നിന്നും വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ നീക്കം ചെയ്യാനും, ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും ഇത് സഹായിക്കും. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ മുട്ട എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.
ചേരുവകള്‍
1 മുട്ടയുടെ വെള്ളം
1 ടീസ്പൂണ്‍- കറ്റാര്‍വാഴ ജെല്‍
3 തുള്ളി- റോസ് വാട്ടര്‍
തയ്യാറാക്കേണ്ട വിധം
ഇവ നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം, മുഖം നല്ലപോലെ കഴുകിയതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഒരു 10 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും, ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ്, അതുപോലെ വൈറ്റ് ഹെഡ്സ് എന്നിവ അകറ്റാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ, നല്ലപോലെ ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്.
മറ്റൊരു കൂട്ട്
മുട്ടയുടെ വെള്ള മാത്രം മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതുപോലെ, മുട്ടയുടെ വെള്ളയില്‍ കുറച്ച് വെളിച്ചെണ്ണയും, നാരങ്ങനീരും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖത്ത് കുറേ നേരം മുട്ടയുടെ വെള്ള പുരട്ടി നല്ലപോലെ ഉണങ്ങാന്‍ അനുവദിക്കരുത്. ചിലര്‍ ദീര്‍ഘനേരം മുഖത്ത് ഫേയ്സ്പാക്കുകള്‍ വെയ്ക്കുന്നത് കാണാം. ഇത് ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വളരെ വേഗത്തില്‍ വരുന്നതിനും കാരണമാകും. അതുപോലെ, പതിവായി ഫേയ്സ്പാക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. കൂടാതെ, ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതായിരിക്കും. ചിലര്‍ക്ക് സൊറിയാസീസ് പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവുകള്‍ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അസുഖം ഉള്ളവരാണ് നിങ്ങളെങ്കില്‍ ഒരിക്കലും മുട്ട ഉപയോഗിച്ചുള്ള ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications