Latest Updates
-
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ!
മുഖത്തിന്റെ പോയ നിറം തിരിച്ച് പിടിക്കും മാസ്ക്; വെറും നാല് ഉപയോഗത്തില്‍
ചര്‍മ്മസംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണ്. എത്രയൊക്കെ സമയമെടുത്ത് ചെയ്താലും പലപ്പോഴും അത് നമ്മളാഗ്രഹിക്കുന്ന ഒരു ഫലം ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ പലരും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പ്രകൃതിദത്തമല്ലാത്ത ചില മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. ഇതാകട്ടെ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്.
ഇരട്ടി മധുരം പല ആയുര്വ്വേദക്കൂട്ടുകളിലും ചേര്‍ക്കുന്നതാണ്. എന്നാല്‍ ഇത് ചര്‍മ്മസംരക്ഷണത്തിന് എപ്രകാരം ഉപയോഗപ്രദമാണ് എന്ന് പലര്‍ക്കും അറിയില്ല. രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിലുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. എന്നാല്‍ ചര്‍മ്മത്തിന് പ്രകൃതിദത്തമായ നിറം നല്‍കുകയും സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നതിന് ഇരട്ടി മധുരം സഹായിക്കുന്നു.

ഇരട്ടിമധുരവും തേനും
ഇരട്ടി മധുരവും തേനും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിന് വേണ്ടി അല്പം ഇരട്ടിമധുരം അല്പം തേന്‍ തൈര് എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇവ മൂന്നും മിക്സ് ചെയ്ത് ഇത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് കട്ടിയുള്ളതായാല് മാത്രമേ മുഖത്ത് തേക്കാന്‍ പാടുകയുള്ളൂ.
ഉപയോഗിക്കുന്ന വിധം
ഈ മാസ്ക് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അല്പം റോസ് വാട്ടര്‍ ഇതിന് മുകളിലായി തലോടുക. അതിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്ത് എന്തെന്നില്ലാത്ത മാറ്റം കൊണ്ട് വരുന്നു. മുഖത്തെ ചര്‍മ്മത്തിനും അതിന്റെ നിറം മാറ്റത്തിനും ഈ ഫേസ്മാസ്ക് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ഫേസ്മാസ്ക് കിടിലനാണ്.
ഇരട്ടി മധുരവും ഓറഞ്ച് നീരും
ഇരട്ടിമധുരവും ഓറഞ്ച് നീരും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് മുഖത്തുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ ഇരട്ടിമധുരം അല്പം ഓറഞ്ച് നീര് എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖം മിനുക്കാവുന്നതാണ്.
ഉപയോഗിക്കുന്ന വിധം
മുഖത്തിന്റെ നിറം വര്‍ദ്ധിക്കും എന്ന് മാത്രമല്ല കരുവാളിപ്പ് അകറ്റി മുഖം തിളങ്ങുന്നതിനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തെ ആഴത്തില്‍ ക്ലീന്‍ ചെയ്യുന്നു, അതോടൊപ്പം തന്നെ ഹൈപ്പര്‍പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിനും ടാന്‍ കുറക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പല പ്രതിസന്ധികളേയും ഒറ്റ ഉപയോഗത്തിലൂടെ നമുക്ക് ഇല്ലാതാക്കാം.
മാസ്ക് ഉപയോഗിച്ചതിന് ശേഷം
മാസ്ക് ഉപയോഗിച്ചതിന് ശേഷം മുഖത്ത് അതേ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. എപ്പോഴും മുഖം മസ്സാജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. തണുത്ത വെള്ളം ഉപയോഗിച്ച് വേണം എപ്പോഴും മുഖം കഴുകുന്നതിന്. സ്ണ്‍സ്ക്രീന്‍ പോലുള്ളവ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ചര്‍മ്മത്തെ കരുവാളിപ്പ് അതേ പോലെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications