Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ ഒരൊറ്റ ഇലമതി
പല കാരണങ്ങള്‍ കൊണ്ട് മുഖത്തിന്റെ നിറം മങ്ങാം. ചിലര്‍ക്ക് അമിതമായിട്ടുള്ള കരുവാളിപ്പ് ചര്‍മ്മത്തില്‍ നിറം വ്യത്യാസം ഉണ്ടാക്കുന്നു. ചിലര്‍ക്ക്, അമിതമായിട്ടുള്ള സ്ട്രെസ്സ്, ഹെല്‍ത്തിയല്ലാത്ത ആരോഗ്യശീലങ്ങള്‍, മുഖക്കുരു പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ നിറം കെടുത്തുന്നവയാണ്.

എന്നാല്‍, ഈ നിറവ്യത്യാസമെല്ലാം അകറ്റി, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഇലയുണ്ട്. നമ്മള് സാധാരണയായി കറിവെയ്ക്കാന്‍ ഉപയോഗിക്കുന്ന ഈ ഇല മതി, മുഖത്തിന് നല്ല നിറം ലഭിക്കും. നല്ല തിളക്കവും ലഭിക്കുന്നതാണ്.
ചീരയില
ചീരയിലയില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചചര്മ്മത്തില് നിന്നും അമിതമായിട്ടുള്ള സെബം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ മുഖക്കുരു പോലെയുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് നല്ലതാണ്. കൂടാതെ, ഇതില്‍ ലൂട്ടെയ്ന്‍ അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ചീരയില്‍ വിറ്റമിന്‍ സി, വിറ്റമിന്‍ ഇ, മൈക്രോനൂട്രിയന്റ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ ക്ഷീണം ഇല്ലാതാക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ചീരയില്‍ വിറ്റമിന്‍ കെ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും ചീരയില വളരെ നല്ലതാണ്.
ചേരുവകള്‍
1 പിടി- ചീരയില
3 ടീസ്പൂണ്‍- തൈര്
തയ്യാറാക്കേണ്ട വിധം
ചീരയും തൈരും ചേര്‍ത്ത് നല്ലപോലെ അരച്ച് എടുക്കണം. ഇത് നല്ലപോലെ കഴുകിയ മുഖത്ത് പുരട്ടുക. പുരട്ടി, ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പതിവായി ചെയ്യുക. എന്നും വൈകീട്ട് കിടക്കുന്നതിന് മുന്‍പ് ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്. ചിലര്‍ക്ക് ചീര, ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. അതിനാല്‍, പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്. ചീരയില മുഖത്ത് പുരട്ടുന്നത് പോലെ തന്നെ ആഹാരത്തില്‍ പതിവായി ഉള്‍പ്പെടുത്തി കഴിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കുന്നതാണ്.
നല്ല ആഹാരം കഴിക്കുന്നതും, വ്യായാമം ചെയ്യുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും സഹായിക്കും. ഇതില്‍ ഏറ്റവും പ്രധാനമായി ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഈ ഫേയ്സ്പാക്ക് ചര്‍മ്മത്തിന്റെ നിറത്തില്‍ ചെറിയ മാറ്റം വരുത്തുമെങ്കിലും നല്ലപോലെ നിറം വെയ്ക്കാന്‍ സഹായിക്കുകയില്ല. ജനിതകപരമായിട്ടുള്ള കാര്യങ്ങള്‍ മാറ്റാന്‍ ഇത്തരം നാച്വറല്‍ ഫേയ്സ്പാക്കുകള്ക്ക് സാധിക്കുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
