Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മുഖത്തെ രോമവളര്‍ച്ച കുറയാന്‍ ആഴ്ചയില്‍ രണ്ട് തവണ മഞ്ഞളിനൊപ്പം ഇത് തേച്ചുനോക്കൂ
മുഖത്തെ രോമവളര്‍ച്ച സ്ത്രീകളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന സൗന്ദര്യപ്രശ്നമാണ്. ചിലര്‍ ബ്ലീച്ച് ചെയ്തും വാക്സ് ചെയ്തും മറ്റ് ട്രീറ്റ്മെന്റുകള്‍ എടുത്തും രോമവളര്‍ച്ചയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവയില്‍ പലതും ശാശ്വതമല്ലെന്നതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നുന്നുള്ളതും വെല്ലുവിളികളാണ്. അവിടെയാണ് മുഖത്തെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍ പ്രകൃതിദത്തമായ പ്രതിവിധികള്‍ക്ക് പ്രസക്തിയേറുന്നത്. അത്തരത്തില്‍ തീര്‍ത്തും പ്രകൃതിദത്തമായി മുഖത്തെ രോമവളര്‍ച്ച കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു ലേപനത്തെ കുറിച്ചാണ് ഈ ലേഖനം.

പപ്പായയും മഞ്ഞളും ഒന്നിച്ചുചേര്‍ത്തുള്ള ലേപനം മുഖത്തെ രോമവളര്‍ച്ച കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ഈ കോമ്പിനേഷന്‍ പതിവായി ഉപയോഗിക്കുമ്പോള്‍ മുടി വളര്‍ച്ച മന്ദഗതിയിലാക്കുമെന്നാണ് വിശ്വാസം. ഈ ലേപനം തയ്യാറാക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണെന്ന് നോക്കാം.
ചേരുവകളും തയ്യാറാക്കലും
ഈ ലേപനത്തിന്റെ പ്രാഥമിക ഘടകങ്ങള്‍ പപ്പായയും മഞ്ഞളുമാണ്. പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ ദുര്‍ബലപ്പെടുത്തും. മഞ്ഞള്‍ അതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ലേപനം തയ്യാറാക്കുന്നതിന് പഴുത്ത പപ്പായയുടെ ചെറിയ കഷ്ണം നല്ലവണ്ണം ഉടച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയോ മഞ്ഞള്‍ അരച്ചതോ ചേര്‍ത്ത് നന്നായി ഇളക്കുക. ലേപനം മുഖത്ത് തങ്ങിനില്ക്കാന് പാകത്തില്‍ കട്ടിയുള്ളതായിരിക്കണം.
ഉപയോഗിക്കേണ്ട രീതി
മുഖത്ത് രോമങ്ങളുള്ള സ്ഥലങ്ങളില്‍ ഈ ലേപനം പേസ്റ്റ് പുരട്ടുക. 15-20 മിനിറ്റ് വെച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ രണ്ടുതവണ ഈ ലേപനം തേക്കാം.
ഈ ലേപനം കെമിക്കല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രകൃതിദത്ത ബദലാണ്. പ്രകൃതിദത്തമായ ചേരുവകള്‍ ആയതിനാല്‍ ഇത് ചര്‍മ്മത്തിന് കൂടുതല്‍ സംരക്ഷണം നല്‍കും. ഈ ലേപനം പലരും ഉപയോഗിച്ച് രോമവളര്ച്ചയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും എല്ലാവരുടെ ചര്‍മ്മവും ഒരുപോലെ അല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ആദ്യം ലേപനം ചെറിയൊരിടത്ത് മാത്രം ഉപയോഗിച്ച് പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. അതിനുശേഷം അലര്‍ജിയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം മുഖത്ത് രോമം കളയേണ്ട എല്ലായിടത്തും തേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
