കെരാട്ടിന്‍ ട്രീറ്റ്‌മെന്റ് ശേഷം മുടി കൊഴിയുന്നോ, പരിഹരിക്കാം പെട്ടെന്ന്

കെരാട്ടിന്‍ ട്രീറ്റ്‌മെന്റ് പലരും ചെയ്യുന്നതാണ്. എന്നാല്‍ അതിന് ശേഷം മുടി കൊഴിയുന്ന എന്ന പ്രശ്‌നം പലരും പലപ്പോഴായി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എങ്കിലും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ കെരാട്ടിന്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിലൂടെ മുടി കൊഴിച്ചില്‍ പലരിലും മുന്നിട്ട് നില്‍ക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്.

കെരാട്ടിന്‍ ചികിത്സ പലപ്പോഴും നിങ്ങളുടെ മുടി വളരെ മനോഹരമായി കിടക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും നഖങ്ങളിലും എല്ലാം കാണപ്പെടുന്നതാണ് കെരാട്ടിന്‍. അത് നിങ്ങളുടെ മുടി ശക്തവും ആരോഗ്യകരവും ആയി നിലനിര്‍ത്തുന്നു. എന്നാല്‍ കെരാട്ടിന്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

hair care

ഹെയര്‍ ഓയില്‍ ഉപയോഗിക്കുക
മുടിയുടെ ആരോഗ്യത്തിന് എന്തുകൊണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഹെയര്‍ ഓയില്‍. ഇത് നിങ്ങളുടെ മുടിയില്‍ ഉപയോഗിക്കുന്നത് കെരാട്ടിന്‍ പാര്‍ശ്വഫലങ്ങളെ ഇ്ല്ലാതാക്കുന്നു. ഇതിന് വേണ്ടി 2-3 തുള്ളി റോസ്‌മേരി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ മുടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുടിക്ക് സംരക്ഷണം നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യവും താരനും വരെ ഇല്ലാതാക്കുന്നു.

ഭക്ഷണം ശ്രദ്ധിക്കാം
മുടിയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണവും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. കെരാട്ടീന്‍ ട്രീറ്റ്‌മെന്റ് മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി ടോഫു, പയര്‍, ചെറുപയര്‍, ബീന്‍സ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.

hair loss

ഹീറ്റിംങ് ട്രീറ്റ്‌മെന്റ്
പലരും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഹീറ്റിംഗ് ട്രീറ്റ്‌മെന്റ് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ നിങ്ങളുടെ മുടിയില്‍ ബ്ലോ ഡ്രയര്‍, കേളിംഗ് ഇരുമ്പ്, സ്ട്രെയിറ്റനര്‍ തുടങ്ങിയവ ചെയ്യുന്നത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ഇത് നിങ്ങളുടെ മുടിക്ക് കേടുവരുത്തുക മാത്രമല്ല, ഈ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മുടി പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കൂടുതല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യും. പ്രത്യേകിച്ച് കെരാട്ടിന്‍ ട്രീറ്റ്‌മെന്റിന് ശേഷം ഈ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

സപ്ലിമെന്റുകള്‍ ഉപയോഗിക്കാം
കെരാട്ടിന്‍ ട്രീറ്റ്‌മെന്റിന് ശേഷം മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായി ഉണ്ട് എന്നുണ്ടെങ്കില്‍ അതിനെ വീണ്ടെടുക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ബയോട്ടിന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ. എന്നാല്‍ ഇതെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമാണ് ചെയ്യേണ്ടത്. സ്വന്തം ഇഷ്ടത്തിന് നിങ്ങള്‍ക്ക് ഒരിക്കലും ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാന്‍ പാടുകയില്ല. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ ഡോക്ടറെ സമീപിക്കണം.

Story first published: Thursday, April 27, 2023, 20:59 [IST]
X
Desktop Bottom Promotion