Latest Updates
-
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ!
മുടിയില്‍ പശപശപ്പ് കൂടുതലോ: വേനലില്‍ പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍
മുടിയുടെ ആരോഗ്യം എന്നത് പ്രശ്നമുണ്ടാക്കുന്ന സമയമാണ് വേനല്‍ക്കാലം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. മുടിക്ക് തിളക്കവും ആരോഗ്യവും നശിപ്പിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് വേനല്‍ക്കാലത്താണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടുമുറ്റത്തുള്ള പരിഹാരങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. ഇതില്‍ ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്, അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം എന്ന് നോക്കാവുന്നതാണ്. മുടിയിലുണ്ടാവുന്ന പശപശപ്പ് അകറ്റുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് പല വിധത്തില്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ദിനവും എന്തെല്ലാം ശ്രദ്ധിക്കണം എന്നും മുടിയില്‍ എന്തൊക്കെ ഉപയോഗിക്കണം എന്നും നോക്കാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് അമിതമായ സെബം ഉല്പാദനത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി രണ്ടോ മൂന്നോ ടീസ്പൂണ്‍ എസിവി ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക. തണുത്ത വെള്ളത്തില്‍ വേണം മുടി കഴുകുന്നതിന്. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

കറ്റാര്‍ വാഴ
മുടിക്കും മുഖത്തിനും ഒഴിവാക്കാനാവാത്തതാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ഏത് പ്രശ്നത്തേയും പരിഹരിക്കുന്നു. അമിതമായ എണ്ണ ഉല്പാദനം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഏതാനും തുള്ളി നാരങ്ങാനീരും ഒന്നോ രണ്ടോ ടീസ്പൂണ്‍ കറ്റാര്‍ വാഴ നീരും ചേര്‍ത്ത് ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞക്കരു രോമകൂപങ്ങളെ ആരോഗ്യമുള്ളതാക്കുകയും മുടി ഗ്രീസ് പോലെയാക്കുന്ന സെബം ഉല്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് എണ്ണമയം തങ്ങി നില്ക്കുന്ന മുടിയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നു. നനഞ്ഞ മുടിയില്‍ വേണം ഇത് തേച്ച് പിടിപ്പിക്കുന്നത്. അതിന് വേണ്ടി മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് മിക്സ് ചെയ്യുക. ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
മുള്‍ട്ടാണി മിട്ടി
മുള്‍ട്ടാണി മിട്ടി ഉപയോഗിച്ച് മുടി കഴുകുമ്പോള്‍, നിങ്ങളുടെ തലയോട്ടിയിലെയും മുടിയിലെയും അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുക മാത്രമല്ല അത് ചെയ്യുന്നത് മുടിയുടെ ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മുടിയിലെ എണ്ണമയത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു. വൃത്തിയുള്ള തലയോട്ടിക്ക്, കുറച്ച് ശുദ്ധമായ മുള്‍ട്ടാണി മിട്ടി വെള്ളത്തില്‍ മിക്സ് ചെയ്ത് മുടിയില്‍ തേ്ച്ച് പിടിപ്പിക്കുക.

വെളിച്ചെണ്ണ
വെളിച്ചെണ്ണ നിങ്ങളുടെ മുടിക്ക് ആവശ്യമായ തിളക്കം പ്രദാനം ചെയ്യുന്നു, കാരണം ഇത് മറ്റ് എണ്ണകളേക്കാള്‍ ഗുണനിലവാരമുള്ളതാണ് എന്നതാണ് സത്യം. അമിതമായ സെബം ഉത്പാദനം കുറയ്ക്കാന്‍ അതുകൊണ്ട് തന്നെ വെളിച്ചെണ്ണ സഹായിക്കുന്നു. നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും ഉള്‍ഭാഗങ്ങളിലും വെളിച്ചെണ്ണ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം, ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
നാരങ്ങ നീര്
നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് സെബം ഉത്പാദനം കുറയ്ക്കുകയും എണ്ണമുഴുക്കുള്ള മുടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു. 2 കപ്പ് വെള്ളത്തില്‍ 4 മുതല്‍ 5 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് മിക്സ് ചെയ്ത് ഇത് നല്ലതുപോലെ തിളപ്പിക്കുക.. ശേഷം തണുത്ത് കഴിഞ്ഞ് ഇത് കൊണ്ട് മുടി കഴുകുന്നതിന് ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു.

കഞ്ഞിവെളളം
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് കഞ്ഞിവെള്ളം നല്കുന്ന ഗുണം നിസ്സാരമല്ല എന്നതാണ് സത്യം. ഇത് താരനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. താരനെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിലൂടെ അത് മുടിയുടെ എണ്ണമയത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. കഞ്ഞിവെള്ളം കൊണ്ട് സ്ഥിരമായി മുടി കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാം.



Click it and Unblock the Notifications
