Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സാമ്പാറിലിടുന്ന ഈ ഒരൊറ്റ സാധനം മതി, കണ്ണിനുചുറ്റുമുള്ള കറുപ്പകറ്റാം!
സാമ്പാർ വെയ്ക്കുമ്പോൾ പലരും ചേർക്കുന്ന ഒരു പച്ചക്കറി. കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ സ്വാദോടെ തിരഞ്ഞെടുത്ത് കഴിക്കുന്ന ഒരു ഭക്ഷ്യവസ്തു... ഇന്ത്യക്കാർ മാത്രമല്ല, വിദേശികൾക്കുവരെ പ്രിയപ്പെട്ട നമ്മുടെ ഉരുളക്കിഴങ്ങിന് നിരവധി സൗന്ദര്യ ഗുണങ്ങളും ഉണ്ട്. പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഏറ്റവും ബെസ്റ്റാണ് ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങും, അതിന്റെ തൊലിയും ഒരുപോലെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. വളരെ ചിലവ് കുറഞ്ഞരീതിയിൽ, യാതൊരു മരുന്നും ഉപയോഗിക്കാതെ നിങ്ങൾക്ക് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം.
കണ്ണിന് ചുറ്റും കറുപ്പ്; കാരണങ്ങൾ
കണ്ണിനുചുറ്റുമുള്ള ചർമ്മം വളരെ ലോലമാണ്. അതിനാൽ കെമിക്കലുകൾ അടങ്ങിയ ക്രീം, അല്ലെങ്കിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ കണ്ണിനുചുറ്റിലും ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് കണ്ണിന് ചുറ്റിലും കറുപ്പ് നിറം വരുന്നതിന് കാരണമാണ്. അതുപോലെ, കണ്ണ് തിരുമ്മുന്നതും ഉറക്കം കുറയുന്നതും ചർമ്മത്തെ ദോഷകരമാം വിധത്തിൽ ബാധിക്കും. ഇത് കണ്ണിന് ചുറ്റിലും കറുപ്പ് നിറം വരുത്തുന്നതിന് കാരണമാണ്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ചിൽ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാനും, ചീർമ്മത കുറയ്ക്കാനും ഇത് സഹായിക്കും.
ഉരുളക്കിഴങ്ങ്- കറ്റാർവാഴ
ഉരുളക്കിഴങ്ങ് തെലി കളയാതെ, ഒരു ചെറിയ കഷ്ണം എടുക്കുക. ഇത് നന്നായി കഴുകി, അരച്ചെടുക്കണം. അതിനുശേഷം ഈ പേയ്സ്റ്റ് കണ്ണിന് ചുറ്റിലും പുരട്ടുക. ഒരു 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. എല്ലാ ദിവസവും രാവിലെ ഇത്തരത്തിൽ ചെയ്യുന്നത് കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാൻ സഹായിക്കും.
ഉരുളക്കിഴങ്ങ്- നെയ്യ്
ഉരുളക്കിഴങ്ങ് നല്ലപോലെ അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇതിലേയ്ക്ക് കുറച്ച് നെയ്യും ചേർത്ത് മിക്സ് ചെയ്യാം. ഇത് കണ്ണിന് ചുറ്റിലും രാത്രിയിൽ പുരട്ടണം. പിറ്റേ ദിവസം രാവിലെ കഴുകി കളയാവുന്നതാണ്. ഇത് കണ്ണിന് ചുറ്റിലും ചീർമ്മത വരുന്നത് തടയാൻ സഹായിക്കും. അതുപോലെ, കണ്ണിന് ചുറ്റിലുമുള്ള ചർമ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താനും, കറുത്ത പാട് അകറ്റാനും ഇത് സഹായിക്കും. എന്നും പതിവായി രാത്രിയിൽ പുരട്ടിയാൽ മാത്രമേ നല്ല ഫലം ലഭിക്കൂ.
ഉരുളക്കിഴങ്ങ്- പാൽ
ഉരുളക്കിഴങ്ങ് കുറച്ചും പാലും ചേർത്ത് നല്ലപോലെ അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. എന്നും രാത്രിയിൽ മുഖം നല്ലപോലെ കഴുകിയെടുത്തതിന് ശേഷം ഈ പേയ്സ്റ്റ് കണ്ണിന് ചുറ്റിലും പുരട്ടാവുന്നതാണ്. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകി, കറ്റാർവാഴ ജെൽ പുരട്ടി സാവധാനത്തിൽ മസാജ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നത് മുഖത്തേയ്ക്ക് രക്തോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാൻ ഇത് സഹായിക്കും.
ഉരുളക്കിഴങ്ങ്-റോസ് വാട്ടർ
ഉരുളക്കിഴങ്ങും റോസ് വാട്ടറും ചേർത്ത് നന്നായി അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇത് കണ്ണിന് ചുറ്റിലും പുരട്ടാവുന്നതാണ്. റോസ് വാട്ടർ കണ്ണിന് ചുറ്റിലുമുള്ള ചർമ്മത്തെ മോയ്സ്ച്വറൈസ് ചെയ്യും. കൂടാതെ, ചർമ്മം നല്ല മൃദുലമാകാനും ഇത് സഹായിക്കുന്നതാണ്. ഇത് പതിവായി, എന്നും രാവിലെ പുരട്ടി 10 മിനിറ്റ് വെയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇതും കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാൻ, നല്ല ആഹാരം കഴിക്കണം. അതുപോലെ, നല്ല ഉറക്കം ലഭിക്കേണ്ടതും അനിവാര്യമാണ്. ഒരുദിവസം 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
