Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
താരനെ വേരോടെ കൊഴിച്ച് കളയും മുടി നല്ല പനങ്കുല പോലെ വരും: വീട്ടില്‍ പ്രതിവിധി ഇതാ
മുടിയുടെ ആരോഗ്യം എന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതെല്ലാം ഫലം നല്‍കുന്നില്ലെന്ന് കണ്ട് ഉപേക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇനി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് വേണ്ടി വീട്ടില്‍ തന്നെ ചില പ്രതിവിധികള്‍ നമുക്ക് ചെയ്യാവുന്നതാണ്. താരന് ഉള്‍പ്പടെയുള്ള കേശസംരക്ഷണ വില്ലന്മാരെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പ സമയം നമുക്ക് വീട്ടില്‍ ചിലവാക്കാം.
താരന്, അറ്റം പിളരല്‍ തുടങ്ങിയ മുടിയുടെ പ്രശ്നങ്ങള്‍ പലരും അഭിമുഖീകരിക്കുന്നുണ്ട്. പ്രകൃതിദത്ത പരിഹാരങ്ങള്‍ ഈ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ അതിനായി എന്തൊക്കെ എങ്ങനെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

താരന് പരിഹാരങ്ങള്‍
താരന് ഒരു സാധാരണ കേശസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നമാണ്. ഇത് അടരുകളും ചൊറിച്ചിലും ഉണ്ടാക്കുന്നു. പ്രകൃതിദത്തമായ ഒരു പ്രതിവിധി വെളിച്ചെണ്ണയാണ്. ഇത് തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും അടരുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയില്‍ പുരട്ടുക. എന്നാല്‍ അല്പം ചൂടാക്കിയ ശേഷം പുരട്ടി നോക്കൂ. അതിന്ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ഇടക്കിടെ ചെയ്യുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയില്ല എന്നതാണ് സത്യം. മുടിക്ക് തിളക്കവും ആരോഗ്യവും നല്കി അതോടൊപ്പം തന്നെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കുകയും താരന് കുറയ്ക്കുകയും ചെയ്യുന്നു. വെള്ളവും വിനാഗിരിയും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തി, തലയോട്ടിയില്‍ പുരട്ടുക, 15 മിനിറ്റ് കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്.
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം
മുടിയുടെ അറ്റം പിളരുക എന്നത് പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പതിവ് ട്രിമ്മിംഗ് ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിനെ തടയാന്‍ സഹായിക്കുന്നു. കൂടാതെ ഇതോടൊപ്പം മറ്റ് ചില മാസ്കുകളും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.
മുട്ട മാസ്ക്
മുടിയുടെ ആരോഗ്യത്തിന് മുട്ട മാസ്ക് വളരെയധികം ഗുണം ചെയ്യും. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ശക്തിപ്പെടുത്തുന്നു. ഒരു മുട്ട ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും തേനും ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടുക, 30 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് കൂടാതെ അറ്റം പിളരുന്നതിനുള്ള മറ്റൊരു പ്രതിവിധിയാണ് കറ്റാര്‍ വാഴ. ഇത് കേടായ മുടിക്ക് ഈര്‍പ്പം നല്‍കുകയും നന്നാക്കുകയും ചെയ്യുന്നു. മുടിയുടെ അറ്റത്ത് കറ്റാര്‍ വാഴ ജെല്‍ പുരട്ടുക, 30 മിനിറ്റ് ശേഷം കഴുകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
