Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ബ്യൂട്ടീപാര്‍ലറില്‍ പോകാതെ മുടിയ്ക്ക് ചുവപ്പുനിറം നല്‍കാം; ചെമ്പരത്തിയും ബീറ്റ്റൂട്ടും ചില ചേരുവകളും മതി
മുടിയ്ക്ക് നിറം നല്‍കുന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്യൂട്ടീ പാര്‍ലറില്‍ പോയി മുടി കളര്‍ ചെയ്യുന്നത് വളരെ ചിലവേറിയ കാര്യമാണ്. എത്രത്തോളം നീളത്തിലാണോ കളര്‍ ചെയ്യുന്നത് അതിനനുസരിച്ച് പൈസയും കൂടും. ഇത്തരത്തില്‍ അനാവശ്യമായി പണം ചിലവഴിക്കാതെ, പ്രകൃതിദത്തമായ ചില ചേരുവകള്‍ ഉപയോഗിച്ച് നമുക്ക് മുടിയ്ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഏതെല്ലാം ചേരുവകളാണ് ഇതിന് ആവശ്യമായി വരുന്നത് എന്നും. എങ്ങനെ ഉപയോഗിക്കണം എന്നും നോക്കാം.

ചേരുവകള്‍
രണ്ട്- ചെമ്പരത്തി
ഒരു ബീറ്റ്റൂട്ട്- ചീകിയെടുത്തത്
ഒരു കപ്പ്- ഹെന്നപ്പൊടി
1 ടീസ്പൂണ്‍- കാപ്പിപ്പൊടി
2 ടീസ്പൂണ്‍- ഫ്ലാക്സ് സീഡ്സ്
2 ടീസ്പൂണ്‍- ഉലുവ
തയ്യാറാക്കേണ്ട വിധം
ആദ്യം രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. ഇതിലേയ്ക്ക് ചെമ്പരത്തി, ബീറ്റ്റൂട്ട്, ഫ്ലാക്സ് സീഡ്സ്, ഉലുവ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോള്‍ ഈ വെള്ളം അരിച്ച് മാറ്റിവെയ്ക്കുക. ഇതിനുശേഷം ബാക്കിയുള്ള പൊടികള്‍ മിക്സ് ചെയ്ത് ഇതിലേയ്ക്ക് നേരത്തെ മാറ്റിവെച്ച വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. പേസ്റ്റ് പരുവം ആകുന്നതുവരെ വെള്ളം ചേര്‍ത്താല്‍ മതി. കുറഞ്ഞത് 6 മണിക്കൂര്‍ വെയ്ക്കുക. അതിനുശേഷം ഈ പേസ്റ്റ് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. തേച്ച് പിടിപ്പിച്ചതിനുശേഷം ഏകദേശം ഒരുമണിക്കൂര്‍ മുടിയില്‍ ഈ കൂട്ട് വെയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ മുടിയ്ക്ക് ചുവപ്പു നിറം ലഭിക്കുന്നതാണ്. മുടിയുടെ നിറം ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്.
ഈ ഹെയര്‍ ഡൈയുടെ മറ്റു ഗുണങ്ങള്‍
ഈ ഹെയര്‍ ഡൈയില്‍ ചേര്‍ത്തിരിക്കുന്ന ഓരോ ചേരുവകളും വളരെ ഫലപ്രദമാണ്. ഇതില്‍ ചെമ്പരത്തി ചേര്‍ക്കുന്നതിനാല്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചെമ്പരത്തി വളരെയധികം സഹായിക്കുന്നുണ്ട്. മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും ചെമ്പരതതി സഹായിക്കുന്നതാണ്. അതുപോലെ, ഉലുവയും ഫ്ലാക്സ് സീഡ്സും മുടിയുടെ ആരോഗ്യത്തിന്് വളരെ നല്ലതാണ്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും, മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇവ സഹായിക്കുന്നതാണ്. അതുപോലെ, ഹെന്ന മുടിയ്ക്ക് നിറം നല്കുന്നു. അകാല നരയില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടും മുടിയുടെ നിറം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്ന ഘടകമാണ്. അതിനാല്‍ ഈ ഹെയര്‍ ഡൈയ്ക്ക് ധാരാളം ഗുണങ്ങള്‍ ഉണ്ടെന്നുതന്നെ പറയാം.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഹെയര്‍ ഡൈ പുരട്ടിയ ഉടനം കഴുകി കളയാതിരിക്കുക. ഏതെങ്കില് ചേരുവകള്‍ നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടാക്കുമെങ്കില്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നീരിറക്കം പോലെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം ഇത്തരം ഹെയര്‍ ഡൈ ഉപയോഗിക്കുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications