Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
യുവത്വം നിലനിര്‍ത്താന്‍ ആര്യവേപ്പും കറ്റാര്‍വാഴയും സ്ഥിരമാക്കാം
സൗന്ദര്യ സംരക്ഷണം എന്നത് പല തരത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കുമ്പോള്‍ സൗന്ദര്യത്തെ പലരും മറന്ന് പോവുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും വേണ്ടി നമുക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അത് ചര്‍മ്മത്തെ മികച്ചതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴയും ആര്യവേപ്പും ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. തിളങ്ങുന്ന ചര്‍മ്മത്തിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും നാം തേടുന്നുണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കറ്റാര്‍വാഴയും ആര്യവേപ്പും ചേര്‍ന്ന മിശ്രിതം. ഇത് ചര്‍മ്മത്തെ പല വിധത്തിലാണ് സഹായിക്കുന്നത്. എന്തൊക്കെ മാറ്റങ്ങളാണ് ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍
സൗന്ദര്യ- കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ വളരെ മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം എന്നത് നിസ്സാരമല്ല. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് തന്നെയാണ് കറ്റാര്‍വാഴയെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. മോയ്സ്ചറൈസിംഗ്, വരണ്ട ചര്‍മ്മത്തിന് പരിഹാരം, മുഖക്കുരു നിയന്ത്രിക്കാനും മുഖക്കുരു പാടുകള്‍ കുറയ്ക്കാനും എല്ലാം കറ്റാര്‍വാഴ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് ക്ലെന്‍സറുകള്‍, മോയ്സ്ചറൈസറുകള്‍, സെറം, ജെല്‍, മാസ്കുകള്‍ എന്നിവയിലെല്ലാം തന്നെ ഉപയോഗിക്കുന്നു.
ആര്യവേപ്പിന്റെ ഗുണം
കറ്റാര്‍വാഴ പോലെ തന്നെ ആര്യവേപ്പും നിങ്ങള്‍ക്ക് ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആര്യവേപ്പും കറ്റാര്‍വാഴയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റം നിസ്സാരമല്ല. എങ്ങനെ ഈ മിശ്രിതം ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
തയ്യാറാക്കേണ്ടത് എങ്ങനെ?
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി കറ്റാര്‍വാഴ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അനവധിയാണ്.. എന്നാല്‍ ഇത് എങ്ങനെ ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിന് വേണ്ടി അല്പം കറ്റാര്‍വാഴ, അല്പം ആര്യവേപ്പിന്റെ പൊടി എന്നിവ നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തിലാക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് മുഖത്ത് തേക്കാവുന്നതാണ്.
ഉപയോഗിക്കേണ്ടത്
രാത്രിയില്‍ നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം, തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടണം. ഇത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ശേഷം പതിവ് മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഫലങ്ങള്‍
ഈ മാസ്ക് ഉപയോഗിച്ചതിന് ശേഷം വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കവിളുകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കുന്നു. ചര്‍മ്മം വളരെയധികം സോഫ്റ്റ് ആവുന്നു. അത് മാത്രമല്ല ചര്‍മ്മത്തിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വലിപ്പം കുറയുകയും ചര്‍മ്മം ക്ലിയറാക്കി തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.



Click it and Unblock the Notifications
