Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ചുളിവാണോ പ്രശ്നം, പെട്ടെന്നൊഴിവാക്കാന് ബദാം ഓയിലില്‍ ഇതൊന്നു ചേര്‍ക്കാം
മുഖത്ത് പലപ്പോഴും പ്രായമാവുന്നു എന്നതിന്റെ ആദ്യ ലക്ഷണം തെളിയുന്നത് ചര്‍മ്മത്തില്‍ ചുളിവുണ്ടാവുന്നത് മുതലാണ്. എപ്രകാരം ഇതിനെ പ്രതിരോധിക്കാം എന്നുള്ളതാണ് പലരും ആലോചിക്കുന്ന കാര്യം. എന്നാല്‍ ചിലരെങ്കിലും ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. എന്നാല്‍ അത് എത്രത്തോളം പൂര്‍ണമായും ഫലപ്രദമായും ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സമയത്തും ഇത്തരം ചുളിവുകള്‍ ചര്മ്മത്തിലുണ്ടാവുന്നു.
എന്നാല്‍ ഇനി ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിന് പ്രകൃതിദത്തമായ ചില എണ്ണകള്‍ തന്നെ നമുക്ക് ഉപയോഗിക്കാം. അതില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണയും ബദാം എണ്ണയും. ഈ എണ്ണകള്‍ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് എന്ന് മാത്രമല്ല നമ്മുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

Most read: സൂപ്പര്പവ്വറുള്ള മഞ്ഞള്‍, താരനെ വേരോടെ തുരത്തും
വെളിച്ചെണ്ണയുടെ ഗുണങ്ങള്‍
വെളിച്ചെണ്ണ അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്കായി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കാരണം ഇതില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ വരള്‍ച്ചയേയും പ്രതിരോധിക്കുന്നു. ഈ എണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് വഴി പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാവുന്നു. കൂടാതെ പതിവായി പ്രയോഗിക്കുന്നത് മൃദുവായതും കൂടുതല്‍ ജലാംശമുള്ളതുമായ ചര്‍മ്മത്തിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ചര്‍മ്മത്തിന്റെ അവസാന വാക്കാണ് വെളിച്ചെണ്ണ.
ബദാം ഓയില്‍ ഗുണങ്ങള്‍
ചുളിവുകള്‍ തടയുന്നതിനുള്ള മറ്റൊരു മികച്ച ഓപ്ഷനാണ് ബദാം ഓയില്‍. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ ഇ ഇതില്‍ ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ബദാം ഓയില്‍ സഹായിക്കുന്നു. മാത്രമല്ല ബദാം ഓയിലിന്റെ നേരിയ ഘടന എല്ലാ തരത്തിലുള്ള ചര്‍മ്മത്തിനും മികച്ചതാണ്.
എപ്രകാരം ഉപയോഗിക്കാം?
ചര്‍മ്മത്തില്‍ എപ്രകാരം ഇവ ഉപയോഗിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിനായി ആദ്യം മുഖം വൃത്തിയാക്കിയ ശേഷം ഈ എണ്ണകളും മിക്സ് ചെയ്ത് പുരട്ടുക. മുഖവും കഴുത്തും എല്ലാം ഈ എണ്ണ തേച്ച് പിടിപ്പിക്കണം. ശേഷം വൃത്താകൃതിയിലുള്ള ചലനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തില്‍ എണ്ണ മൃദുവായി മസാജ് ചെയ്യുക. ഈ പതിവ് ദിവസവും ചെയ്യാം. എന്നാല്‍ വെയിലത്ത് ഇത് തേച്ച് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
എണ്ണകള്‍ മികസ് ചെയ്യുന്നത്
ഇവ രണ്ടും മിക്സ ്ചെയ്ത് വേണം ഉപയോഗിക്കുന്നതിന്. വെളിച്ചെണ്ണയും ബദാം എണ്ണയും കലര്‍ത്തി ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ ഈര്‍പ്പവും പോഷകങ്ങളും തമ്മിലുള്ള ഒരു ബാലന്‍സ് നിലനിര്‍ത്തുന്നു. എന്നിരുന്നാലും, അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ആദ്യം ഒരു ചെറിയ സ്കിന്‍ ടെസ്റ്റ് നടത്തേണ്ടതാണ്.



Click it and Unblock the Notifications
