Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
നീളമുള്ള മുടി സ്വന്തമാക്കാന്‍, ഇനി ഈ എണ്ണകള്‍ ധാരാളം
മുടിയുടെ ആരോഗ്യം പലരിലും ആത്മവിശ്വാസം പോലും ഇല്ലാാതാക്കുന്ന ഒന്നാണ്. കാരണം അത്രയധികം വെല്ലുവിളികള്‍ നമ്മുടെ മുടിയെ അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്. നീണ്ട മുടിക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അല്പം ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. അതിനായി പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന ചില കാര്യങ്ങളുണ്ട്.
നീണ്ട മുടിക്ക് ആരോഗ്യവും തിളക്കവും നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വീട്ടില്‍ നീണ്ട മുടിയുടെ ആരോഗ്യം പോഷിപ്പിക്കുന്നതിന് പ്രകൃതിദത്ത എണ്ണകള്‍ ഫലപ്രദമായ പരിഹാരമാകും. ഈ എണ്ണകളില്‍ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ശക്തിപ്പെടുത്താനും പൊട്ടുന്നത് കുറയ്ക്കാനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. അവ ഏതൊക്കെ എണ്ണകളാണ് എന്ന് നമുക്ക് നോക്കാം.

വെളിച്ചെണ്ണ
മുടി സംരക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാണ് വെളിച്ചെണ്ണ. ഇത് മുടിയുടെ വേരുകളിലേക്ക് തുളച്ചുകയറുന്നു, ആഴത്തിലുള്ള കണ്ടീഷനിംഗ് നല്കുന്നു. കേടായതും കേടാകാത്തതുമായ മുടിയിലെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കാന്‍ ഈ എണ്ണ സഹായിക്കുന്നു. മികച്ച ഫലം ലഭിക്കുന്നതിന് കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും എണ്ണ തേക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
അര്‍ഗന്‍ ഓയില്‍
'ലിക്വിഡ് ഗോള്‍ഡ്' എന്ന് വിളിക്കപ്പെടുന്ന അര്‍ഗന്‍ ഓയില്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. നനഞ്ഞ മുടിയില്‍ കുറച്ച് തുള്ളികള്‍ ഉപയോഗിക്കുക, ഇത് മുടിയുടെ ആരോഗ്യത്തിനും കെട്ടുകളെ മെരുക്കാനും മിനുസസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇലാസ്തികത മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ മുടി മൃദുവാക്കാന്‍ ഇത് സഹായിക്കുന്നു. ചെറിയ അളവില്‍ ഒലിവ് ഓയില്‍ ചൂടാക്കി തലയോട്ടിയില്‍ മസാജ് ചെയ്യുക. നന്നായി കഴുകുന്നതിന് മുമ്പ് ഇത് 30 മിനിറ്റ് വിടുക.
ജോജോബ ഓയില്‍
തലയോട്ടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകളുമായി ജോജോബ ഓയില്‍ സാമ്യമുണ്ട്. എണ്ണമയം ഇല്ലാതെ തന്നെ ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. കൂടാതെ ഈ എണ്ണ സെബം ഉത്പാദനം സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് എല്ലാ മുടി തരങ്ങള്‍ക്കും അനുയോജ്യമാണ്.
ബദാം ഓയില്‍
വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം ഓയില്‍ മുടിയിഴകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് പിളര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കുകയും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും മുടിയുടെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുകയും ചെയ്യുന്നു. ഓയില്‍ മസാജ് ചെയ്യുന്നതിന് ശ്രദ്ധിക്കാം.
റോസ്മേരി ഓയില്‍
തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും റോസ്മേരി ഓയില്‍ അറിയപ്പെടുന്നു. തലയോട്ടിയില്‍ പുരട്ടുന്നതിന് മുമ്പ് വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലുള്ള കാരിയര്‍ ഓയില്‍ കുറച്ച് തുള്ളി കലര്‍ത്തുക. പ്രകൃതിദത്ത എണ്ണകളുടെ ഉപയോഗം തുടര്ച്ചയാക്കുമ്പോള് നീണ്ട മുടിയുടെ ആരോഗ്യം ഇത് മികച്ചതാക്കുന്നു.



Click it and Unblock the Notifications