Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചര്‍മ്മത്തില്‍ രണ്ട് മൂന്ന് തുള്ളി എണ്ണ തേക്കൂ: യൗവ്വനം തുളുമ്പുന്ന ചര്‍മ്മം
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങളുടെ പ്രായം ഒരു വെല്ലുവിളിയാണ്. കാരണം പ്രായത്തിനനുസരിച്ച് ചര്‍മ്മത്തില്‍ മാറ്റം വരുന്നു. അതുകൊണ്ട് തന്നെ നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ അത് ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതിനെ പൂര്‍ണമായും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പ്രകൃതിദത്ത എണ്ണകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്നും പ്രായത്തെ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ചില എണ്ണകള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അവ ചര്‍മ്മത്തില്‍ എപ്രകാരം ഗുണങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

അര്‍ഗന്‍ ഓയില്‍
അര്‍ഗന്‍ ഓയില്‍ ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്.ഇതില്‍ വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും.
റോസ്മേരി ഓയില്‍
ഈ എണ്ണ ചര്‍മ്മത്തിന് ഗുണം നല്കുന്ന കാര്യത്തില്‍ ഫലപ്രദമായ ഓപ്ഷനാണ്. ഇതില്‍ വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വഴി പ്രായാധിക്യം മൂലമുണ്ടാവുന്ന ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ഇവ ചര്‍മ്മത്തിലെ കറുത്ത പാടുകളും നേര്‍ത്ത വരകളും ഇല്ലാതാക്കുന്നു.
ജോജോബ ഓയില്‍
ജോജോബ ഓയില്‍ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകള്ക്കുണ്ടാവുന്ന എല്ലാ ഗുണങ്ങളും നല്കുന്നു. ഇത് എളുപ്പത്തില്‍ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുകയും എണ്ണ ഉത്പാദനം സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തില വെീക്കം കുറയ്ക്കാനും സഹായിക്കുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ ഇവയിലെ ലോറിക് ആസിഡ് ചര്‍മ്മത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല വെളിച്ചെണ്ണയ്ക്ക് ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കുന്നു.
ഒലിവ് ഓയില്‍
ഓലീവ് ഓയില്‍ ചര്‍മ്മാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. വൈറ്റമിന്‍ ഇ, പോളിഫെനോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. ഈ സംയുക്തങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും അകാല വാര്‍ദ്ധക്യത്തെ തടുകയും ചെയ്യുന്നു. ഇത് പ്രായത്തെ പകുതിയാക്കുന്നു.
ബദാം ഓയില്‍
ചര്‍മ്മസംരക്ഷണത്തിന് ബദാം ഓയില്‍ മികച്ചതാണ്. ഇതിലുള്ള വിറ്റാമിന്‍ എ, ബി, ഇ എന്നിവ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ഈര്‍പ്പത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിനവും വീക്കം കുറക്കുന്നതിനും സഹായിക്കുന്നു ബദാം ഓയില്‍.
ഉപയോഗിക്കേണ്ടത് എങ്ങനെ?
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എണ്ണകള്‍ എത്രത്തോളം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിനായി നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം വേണം എണ്ണകള്‍ പുരട്ടേണ്ടത്. നിങ്ങള്‍ക്ക് ഇവ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടാവുന്നതാണ്. അതോടൊപ്പം തന്നെ മോയ്സ്ചറൈസറുമായി മിക്സ് ചെയ്തും പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications
