Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
വായ്നാറ്റത്തെ അകറ്റാന്‍ ഒറ്റത്തവണ ഉപയോഗിച്ചാല്‍ മതി
വായ്നാറ്റം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നാം എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ അതെല്ലാം പരതുന്നു. എന്നാല്‍ പലപ്പോഴും പൂര്‍ണമായും വായ്നാറ്റത്തെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക ്സാധിക്കുന്നില്ല എന്നതും സത്യമാണ്. നമ്മുടെ ദിനചര്യയില്‍ പല്ല് തേക്കുക എന്നത് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ വായ്നാറ്റത്തെ ഓടിക്കാന്‍ പല്ല് തേച്ചത് കൊണ്ട് മാത്രം കാര്യമില്ല. പല്ലിന്റെ ആരോഗ്യ സംരക്ഷണത്തിന് പല്ല് തേക്കണം. എന്നാല്‍ അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വായ്നാറ്റത്തെ ഓടിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ട കാര്യങ്ങളും

പലപ്പോഴും മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ വായ്നാറ്റത്തെ ഇല്ലാതാക്കുന്നു.. ഇത് ബ്രഷ് ചെയ്യുന്നതിലൂടേയും ഫ്ളോസ് ചെയ്യുന്നതിലൂടേയും അല്ലാതെ പോവുന്ന ബാക്ടീരിയകളേയും ഭക്ഷണ അവശിഷ്ടങ്ങളേയും ഇല്ലാതാക്കുന്നു. എന്നാല്‍ ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഇത് അപകട സാധ്യതകളും വര്‍ദ്ധിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ വീട്ടില്‍ തന്നെ നമുക്ക് ചില മൗത്ത് വാഷുകള്‍ പ്രയോഗിക്കാവുന്നതാണ്. ഇവയെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം.
ഉപ്പ് മൗത്ത് വാഷ്

ഉപ്പ് കൊണ്ട് നമുക്ക് കിടിലന്‍ മൗത്ത് വാഷ് തയ്യാറാക്കാവുന്നതാണ്. ഇത് വളരെ സാധാരണവും ഏറ്റവും ഫലപ്രദവുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് 1/2 മുതല്‍ 3/4 വരെ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ഇത് കൊണ്ട് വായ കഴുകുക. ദിവസം മൂന്ന് തവണ വരെ ഇപ്രകാരം ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ വായുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നു. ഏറ്റവും ഫലപ്രദമായ അവസ്ഥകളിലൂടെ കടന്നു പോവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ വായ്നാറ്റത്തെ ഇല്ലാതാക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മോണവീക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്നത് വായുടെ പിഎച്ച് ബാലന്‍സ് പ്രശ്നത്തിലാക്കാന്‍ കാരണമാകുന്നു എന്നത് ശ്രദ്ധിക്കണം.
ബേക്കിംഗ് സോഡ മൗത്ത് വാഷുകള്‍

ബേക്കിംഗ് സോഡ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇതില്‍ ഉയര്‍ന്ന സാന്ദ്രതയുണ്ട് എന്നതാണ് സത്യം. വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ദൈനംദിന ഉപയോഗത്തിന്റെ കാര്യത്തില്‍ ഇത് സുരക്ഷിതമാണ് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇത് പല്ലിന്റെ സംവേദന ക്ഷമത, തൊണ്ട വേദന എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. 30 സെക്കന്‍ഡ് ഇത് കവിള് കൊള്ളുക. ഇത് ചെയ്യുന്നത് വായ്നാറ്റത്തെ അകറ്റുന്നു.
ടീ ട്രീ ഓയില്‍ മൗത്ത് വാഷ്

പല ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ടീ ട്രീ ഓയില്‍. മോണവീക്കം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ടീ ട്രീ ഓയില്‍ മുറിവുകളും പൊള്ളലും പോലുള്ള പരിക്കുകള്‍ക്കുള്ള ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ആന്റിമൈക്രോബയല്‍, മറ്റ് മെഡിസിനല്‍ പ്രോപ്പര്‍ട്ടീസ് കൊണ്ട് സമ്പുഷ്ടമാണ് ടീട്രീ ഓയില്‍. ഇത് നേരിട്ട് വായില്‍ പ്രയോഗിക്കരുത്. അത് അപകടമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഘടകങ്ങള്‍ അടങ്ങിയ മൗത്ത് വാഷ് അല്ലെങ്കില്‍ ടൂത്ത് പേസ്റ്റ് എന്നിവ ഉപയോദിക്കാവുന്നതാണ്.
കറ്റാര്‍ വാഴ മൗത്ത് വാഷ്

ആരോഗ്യ സൗന്ദര്യഗുണങ്ങളുടെ അവസാനവാക്കാണ് പലപ്പോഴും കറ്റാര്‍വാഴ. വളരെയധികം ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായതിനാല്‍ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം തന്നെ മോണവീക്കം വായ്നാറ്റം എന്നിവയെ പ്രതിരോധിക്കുന്നതിനും എന്തുകൊണ്ടും മികച്ചതാണ്. അര കപ്പ് കറ്റാര്‍ വാഴ നീരും അര കപ്പ് ഇളം ചൂടുള്ള വെള്ളവും കലര്‍ത്തി കവിള് കൊണ്ട ശേഷം കഴുകി കളയുക.
പേരക്കയുടെ മൗത്ത് വാഷ്

പേരക്ക ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മോണയുടേയും പല്ലിന്റേയും ആരോഗ്യത്തിന് പേരക്കയേക്കാള്‍ പേരക്കയുടെ ഇലകളാണ് ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ പ്രോപ്പര്‍ട്ടികള്‍ എല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണ രോഗം ഇല്ലാതാക്കുകയും പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ കണക്കാക്കണം. പേരക്ക ഇല ഇട്ട് വെള്ളം കൊണ്ട് കവിള് കൊണ്ടാല്‍ വായ്നാറ്റത്തെ ഓടിക്കാം.
വെളിച്ചെണ്ണ

പല വിധത്തിലുള്ള ദന്ത സംരക്ഷണ പ്രശ്നങ്ങളിലും നിങ്ങള്‍ക്ക് വെളിച്ചെണ്ണ പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത് പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല്ലിലെ കറയെ അകറ്റുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. എല്ലാ ദിവസവും വെളിച്ചെണ്ണ കവിള് കൊള്ളുന്നത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വായ്നാറ്റത്തെ പ്രതിരോധിക്കുന്നതിനും എല്ലാ വിധത്തിലും വെളിച്ചെണ്ണ സഹായിക്കുന്നു.



Click it and Unblock the Notifications
