Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒരു ദിവസത്തില്‍ ചുണ്ട് ചുവപ്പിക്കാം... ഇങ്ങനെ
ചുണ്ടില്‍ അമിതമായി പിഗ്മെന്റേഷന് വരുന്നത്, ചുണ്ടിന്റെ നിറം ഇല്ലാതാക്കുന്നതിനും, ഭംഗി നശിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. കൃത്യമായ സംരക്ഷണം നല്കിയാല് ചുണ്ടുകള്‍ക്ക് നല്ല ചുവപ്പ് നിറം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി എല്ലാവര്ക്കും വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില സ്ക്രബ്സ് നോക്കാം.

നാരങ്ങ- പഞ്ചസ്സാര
ചുണ്ടുകളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചുണ്ടുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാനും നാരങ്ങയും പഞ്ചസ്സാരയും വളരെ നല്ലതാണ്. ചുണ്ടുകളിലെ ചര്‍മ്മത്തില്‍ നിന്നും കറുപ്പ് നീക്കം ചെയ്യാനും, ചുണ്ടുകള്‍ നല്ല മൃദുവായിരിക്കാനും ഇത് സഹായിക്കുന്നു.
ഈ സ്ക്രബ് തയ്യാറാക്കുന്നതിനായി 1 ടീസ്പൂണ്‍ ചെറുനാരങ്ങ നീരിയേല്ക്ക് അര ടീസ്പൂണ്‍ പഞ്ചസ്സാര ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ചുണ്ടില്‍ പുരട്ടി, പതുക്കെ തടവണം. ഒരിക്കലും അമര്‍ത്തി സ്ക്രബ് ചെയ്യാന്‍ പാടുള്ളതല്ല. ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ചുണ്ടുകളില്‍ നല്ല വ്യത്യാസം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
നാരങ്ങ നീര്- വെളിച്ചെണ്ണ
നാരങ്ങ നീരും വെളിച്ചെണ്ണയും ചുണ്ടുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചുണ്ടുകള്‍ നല്ല മൃദുവാകാനും, നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. അതുപോലെ, ചുണ്ടുകളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ നാരങ്ങയും നല്ലതാണ്.
ഈ സ്ക്രബ് തയ്യാറാക്കുന്നതിനായി ഒരു ടീസ്പൂണ്‍ നാരങ്ങ നീരിലേയ്ക്ക് മൂന്ന് തുള്ളി വെളിച്ചെണ്ണ ചേര്‍ക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ചുണ്ടുകളില്‍ പതുക്കെ തടവി കൊടുക്കുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
വെള്ളരിക്ക ജ്യൂസ്
ചുണ്ടുകളിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ വെള്ളരിക്ക നല്ലതാണ്. കൂടാതെ, ചുണ്ടുകളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചുണ്ടുകള്‍ നല്ല മൃദുവാക്കി നിലനിര്‍ത്താനും വെള്ളരിക്ക സഹായിക്കും.
ഈ സ്ക്രബ് തയ്യാറാക്കുന്നതിനായി വെള്ളരിക്ക തൊലി കളഞ്ഞതിനുശേഷം അരച്ച് ജ്യൂസാക്കുക. ഇതില്‍ നിന്നും കുറച്ചെടുത്ത് ചുണ്ടില്‍ തടവുക. പതുക്കെ മസാജ് ചെയ്ത് കൊടുക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍
ചുണ്ടുകള്‍ കറുക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. പ്രത്യേകിച്ച്, അമിതമായി ചുണ്ടില്‍ കടിക്കുന്നത്, ചുണ്ടുകള്‍ വരണ്ട് പോകുന്നത്, അമിതമായി ചുട് തട്ടുന്നത്, യുവി പ്രൊട്ടക്ഷനുള്ള ലിപ് ബാം ഉപയോഗിക്കാത്തത്, എന്നിവയെല്ലാം ചുണ്ടുകള്‍ വേഗത്തില്‍ കറുക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, നല്ലപോലെ വെള്ളം കുടിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. അതുപോലെ, ചുണ്ടിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്തുക. ലിപ് ബാം ഉപയോഗിക്കുമ്പോള്‍ യുവി പ്രൊട്ടക്ഷന്‍ ഉള്ളത് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
