Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
നരച്ച മുടിയെ ഇനി എളുപ്പത്തില്‍ കറുപ്പിക്കാം വീട്ടില്‍ തന്നെ
മുടി നരക്കുന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. കാരണം മുടി നരക്കുന്നത് വഴി പ്രായം കൂടുകയും ആയുസ്സ് കുറയുകയുമാണ് ചെയ്യുന്നത്. പലപ്പോഴും ഇതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയാത്തതുമാണ് നമ്മുടെ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും. നരച്ച മുടി ഒരു പ്രായം കഴിയുമ്പോള്‍ എല്ലാവരിലും സംഭവിക്കുന്നതാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന ഒരു കാര്യമാണ് പലപ്പോഴും നരച്ച മുടിയ
നരച്ച മുടി പ്രായമാകുന്നതിന്റെ സ്വാഭാവിക ഭാഗമാണ്, എന്നാല്‍ പലരും മുടിയുടെ യഥാര്‍ത്ഥ നിറം നിലനിര്‍ത്താന്‍ ചില വഴികള്‍ നോക്കുന്നു. ചിലരെങ്കിലും ബ്യൂട്ടിപാര്‍ലറില്‍ പോയി തല വെച്ച് കൊടുക്കാറുണ്ട്. എന്നാല്‍ ഇനി നരച്ച മുടി സ്വാഭാവികമായി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധ്യതയുള്ള പരിഹാരങ്ങള്‍ ഈ ലേഖനത്തിലുണ്ട്. ഈ പ്രതിവിധികള്‍ ദൈനംദിന ദിനചര്യകളില്‍ ഉള്‍പ്പെടുത്താനും വളരെ എളുപ്പത്തില്‍ തന്നെ ലഭ്യമാവുന്നതും ഉപയോഗിക്കാവുന്നതുമാണ്.

കറിവേപ്പില
കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ നിറത്തിന് കാരണമാകുന്ന പിഗ്മെന്റായ മെലാനിന്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നരച്ച മുടിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. ആദ്യം ഒരു പിടി കറിവേപ്പില വെളിച്ചെണ്ണയില്‍ കറുത്ത നിറമാകുന്നതു വരെ തിളപ്പിക്കുക. തണുത്തതിന് ശേഷം ആഴ്ചയില്‍ രണ്ട് തവണ എണ്ണ തലയില്‍ മസാജ് ചെയ്യുക. ഇത് മുടിക്ക് നല്ല കട്ടിക്കറുപ്പ് നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നെല്ലിക്ക
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ കാലങ്ങളായി ഉപയോഗിച്ച് വരുന്നതാണ് നെല്ലിക്ക. അത്രയധികം ഗുണങ്ങളാണ് ഇതിനുള്ളത്. ഉയര്‍ന്ന വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. നെല്ലിക്ക പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. പതിവായി ഉപയോഗിക്കുന്നത് നരച്ച മുടി കറുപ്പിക്കാന്‍ സഹായിക്കും.
കട്ടന്‍ ചായ
പല ആരോഗ്യസൗന്ദര്യ പ്രശ്നങ്ങള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് കട്ടന്‍ ചായ. ഇതില്‍ ഉള്ള ടാനിന് ഉള്ളടക്കമാണ് മുടിയുടെ ആരോഗ്യത്തിന്സഹായിക്കുന്നത്. ഇത് സ്വാഭാവികമായും മുടി കറുപ്പിക്കും. ശക്തമായ കട്ടന്‍ ചായ ഉണ്ടാക്കി തണുത്തതിന് ശേഷം മുടിയില്‍ തേക്കുക. പിന്നീട് നിങ്ങളുടെ മുടി ഷാംപൂ ചെയ്ത ശേഷം ഇത് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കണം. ഇത് ഇരട്ടി ഫലം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉലുവ
ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്ന പോഷകങ്ങള്‍ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുക. കഴുകുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ഇത്രയും ചെയ്താല്‍ മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിനും അതോടൊപ്പം നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും.
മൈലാഞ്ചി
ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ പ്രകൃതിദത്ത പരിഹാരമാണ് നരച്ച മുടിക്കായി മൈലാഞ്ചി. ഇതിന്റെ പേസ്റ്റ് ഉണ്ടാക്കാന്‍ മൈലാഞ്ചി പൊടി വെള്ളത്തിലോ ചായയിലോ കലര്‍ത്തുക. ഇത് മുടിയില്‍ തുല്യമായി പുരട്ടി രണ്ട് മണിക്കൂര്‍ നേരം വെക്കുക, തുടര്‍ന്ന് വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. ഇവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം മുടിക്ക് നരയില്‍ നിന്ന് പരിഹാരവും നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications