Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പനിക്കൂര്‍ക്കയും, കറിവേപ്പിലയും കര്‍പ്പൂരവും: വെറും വാക്കല്ല: മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറും
മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പലരും വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല എണ്ണകളും പരീക്ഷിക്കുന്നു. എന്നാല്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഇത് എത്രത്തോളം ദോഷം നല്കുന്നു എന്നതും അറിഞ്ഞിരിക്കണം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും എപ്പോഴും നാടന്‍ വഴികള്‍ തന്നെയാണ് ഏറ്റവും ഉത്തമം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ പലരും പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം എത്രത്തോളം ഗുണകരമാണ്, എത്രത്തോളം ദോഷകരമാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് പല കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്.

എല്ലാ വിധത്തിലുള്ള മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എണ്ണ ഉണ്ട്. ഇവ എന്തൊക്കെയെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങളേയും നിസ്സാരമായി പരിഹരിക്കുന്നതിന് നമുക്ക് ഈ എണ്ണ ഉപയോഗിക്കാം. വീട്ടില്‍ തന്നെ ഈ എണ്ണ കാച്ചാവുന്നതാണ്. പക്ഷേ അത് എപ്രകാരം കാച്ചണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്
ആവശ്യമുള്ള സാധനങ്ങള്‍

നെല്ലിക്ക, നാരങ്ങ, ചുവന്നുള്ളി, കറിവേപ്പില, കറ്റാര്‍വാഴ, ഉലുവ, കര്‍പ്പൂരം, പനിക്കൂര്‍ക്ക, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ആദ്യം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നെല്ലിക്ക അരിഞ്ഞതും ചുവന്നുള്ള കറിവേപ്പില ഉലുവ കര്‍പ്പൂരം പനിക്കൂര്‍ക്ക എന്നിവ ചേര്‍ക്കുക. ഇത് നല്ലതുപോലെ നിറം മാറി വരുമ്പോള്‍ അതിലേക്ക് നാരങ്ങ മുഴുവനായി ചേര്‍ക്കുക. ശേഷം കറ്റാര്‍വാഴ നീരും ചേര്‍ത്ത് നല്ലതുപോലെ കാച്ചിയെടുക്കുക. അതിന് ശേഷം ചുവന്നുള്ളി നല്ലതുപോലെ മൂത്ത് വരുന്ന വരെ വേണം ഇത് കാച്ചിയെടുക്കേണ്ടത്. ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിയെടുക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് മുടിയില്‍ നിരവധി ഗുണങ്ങള്‍ നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം
താരനെ ഇല്ലാതാക്കാം

താരന് പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. താരന് മൂലമുള്ള ചൊറിച്ചില്‍ മറ്റ് അസ്വസ്ഥതകള്‍ പ്രശ്നങ്ങള്‍ എന്നീ പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് മുടിയില്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്ക് ആദ്യത്തെ ഉപയോഗത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. താരന് പോലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിന് നിങ്ങള്‍ക്ക് ഈ എണ്ണ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.
മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്താം

മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നതിന് ഈ എണ്ണ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ദിനവും ഉപയോഗിക്കുന്നതും തെറ്റില്ല എന്നതാണ്. എന്നാല്‍ ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടും എന്നത് ഉറപ്പ് പറയുന്നു. മാത്രമല്ല ഇത് നല്ലതുപോലെ മസ്സാജ് ചെയ്ത് അരമണിക്കൂര്‍ എങ്കിലും ചുരുങ്ങിയത് മുടിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം രണ്ട് മൂന്ന് ആഴ്ചക്കുള്ളില്‍ തന്നെ പ്രകടമാവുന്നു.
മുടി വളരാന്‍ സഹായിക്കുന്നു

മുടി വളരുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസ്ഥകളില്‍ എന്തൊക്കെ എണ്ണ തേച്ചാലും മുടി വളരുക എന്നത് ഒരു സ്വപ്നം മാത്രമായിരിക്കും. എന്നാല്‍ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ഈ സ്പെഷ്യല്‍ കാച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് തലമുടിയില്‍ കാണിക്കുന്ന അത്ഭുതം നമുക്ക് അനുഭവത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മുടിയുടെ വേരു മുതല്‍ അറ്റം വരെയുള്ള എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിനും നമുക്ക് ഈ കാച്ചെണ്ണ ഉപയോഗിക്കാം.
അകാലനരക്ക് പരിഹാരം

പലരേയും ആത്മവിശ്വാസത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുന്നതാണ് അകാല നര. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഈ എണ്ണ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. എല്ലാ അര്‍ത്ഥത്തിലും മുടിക്കുണ്ടാവുന്ന കേടുപാടുകളെ ഇല്ലാതാക്കുന്നതിനും മുടിക്ക് നല്ല കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് സ്ഥിരമായി ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരു മുതല്‍ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നമുക്ക് സ്ഥിരമായി ഈ എണ്ണ തലയില്‍ ഉപയോഗിക്കാം.
മുടിയുടെ അറ്റം പിളരുന്നത്

പലരിലും ആശങ്കയുണ്ടാക്കുന്നതാണ് മുടിയുടെ അറ്റം പിളരുന്നത്. എന്നാല്‍ ഇത്തം പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തയ്യാറാക്കിയ കാച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതിലൂടെ മുടിയുടെ ആരോഗ്യം നശിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഉപയോഗിക്കാം.



Click it and Unblock the Notifications
