Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മുടി നിവര്‍ത്താന്‍ സ്ട്രെയ്റ്റ്നര്‍ വേണ്ട... വെളിച്ചെണ്ണ മുതല്‍ ഈ സാധനങ്ങള്‍ മതി
ചുരുണ്ട മുടി ഇഷ്ടമില്ലാത്ത നിരവധി ആളുകള്‍ ഉണ്ട്. അതിനാല്‍ തന്നെ ബ്യൂട്ടിപാര്‍ലറില്‍ പോയി പൈസയും ചിലവാക്കി മുടി സ്ട്രെയ്റ്റനിംഗ് ചെയ്യും. എന്നാല്‍, ഇത്തരത്തില്‍ മുടി സ്ട്രെയ്റ്റനിംഗ് ചെയ്യുന്നത് ചിലവേറിയ ഒരു കാര്യമാണ്. മുടിയുടെ നീളം, ഉള്ള് എന്നിവ അനുസരിച്ച് പൈസയും വര്‍ദ്ധിക്കും. ചിലര്‍, വീട്ടില്‍ സ്ട്രെയ്റ്റ്നര്‍ വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍, ഈ സാധനങ്ങളെല്ലാം തന്നെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നവയും ആണ്. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, അധികം പൈസ ചിലവാക്കാതെ വീട്ടില്‍ തന്നെ മുടി സ്ട്രെയ്റ്റനിംഗ് ചെയ്യാം. അതും വെളിച്ചെണ്ണ മുതല്‍ ചില ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക്കുകള്‍ പതിവാക്കിയാല്‍ മാത്രം മതി. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വെളിച്ചെണ്ണ- നാരങ്ങ നീര്
വെളിച്ചെണ്ണയും നാരങ്ങ നീരും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക് മുടി സ്ട്രെയ്റ്റന്‍ ചെയ്തെടുക്കാന്‍ സഹായിക്കുന്നതാണ്. ചുരുണ്ട മുടി നിവരാനും, മുടിയെ സില്ക്കിയാക്കാനും ഈ ഹെയര്‍മാസ്ക് സഹായിക്കും. ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിനായി വെളിച്ചെണ്ണയും നാരങ്ങനീരും തുല്യ അളവില്‍ എടുക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുടിയില്‍ പുരട്ടണം. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഗുണങ്ങള്‍
ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്തിരിക്കുന്നതിനാല്‍, വെളിച്ചെണ്ണ മുടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടി പൊട്ടിപ്പോകാതെ സംരക്ഷിക്കാന്‍ സഹായിക്കും. മുടിയെ സ്മൂത്താക്കാന് സഹായിക്കും. ഇത് മുടി നിവരാന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടിയുടെ പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യാന്‍ നാരങ്ങനീര് സഹായിക്കുന്നതാണ്. ഇതെല്ലാം മുടി ചുരുണ്ട് കിടക്കുന്നത് മാറ്റാനും, മുടി നിവരാനും സഹായിക്കും.
പഴം- തേന്‍
പഴവും തേനും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക്കും മുടി നിവരാന്‍ സഹായിക്കുന്നതാണ്. ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിനായി നല്ലതുപോലെ പഴുത്ത ഒരു പഴം എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉടച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടണം. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഗുണങ്ങള്‍
ഇതില്‍ ചേര്‍ത്തിരിക്കുന്ന പഴം മുടിയ്ക്കു വേണ്ട പ്രോട്ടീന്‍ പ്രധാനം ചെയ്യുന്നു. മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, മുടി സ്മൂത്താക്കുന്നു. ഇത് മുടി നിവരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ തേന്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, മുടി ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നു. മുടിയുടെ പിഎച്ച് ബാലന്‍സ് ചെയ്യാനും സഹായിക്കുന്നുണ്ട്.
മുട്ടയുടെ വെള്ളയും ഒലീവ് ഓയിലും
ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് നല്ലതുപോലെ ബീറ്റ് ചെയ്യണം. അതിനുശേഷം മുടിയില്‍ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഗുണങ്ങള്‍
മുട്ടയുടെ വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടിയിലെ കോശങ്ങള്‍ ബലപ്പെടാന്‍ സഹായിക്കുന്നു. മുടിയുടെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു. ഇവ മുടി നിവരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ഒലീവ് ഓയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ തന്നെ മുടി മോയ്സ്ച്വറൈസ് ചെയ്യാനും സഹായിക്കുന്നുണ്ട്. ഇവയെല്ലാം മുടി നിവരാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications