Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
7 കൂട്ടം എണ്ണകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഹെയര്‍ ഓയില്‍; പതിവാക്കിയാല്‍ മുടി മുട്ടോളം
മനോഹരമായ മുടി, ഏതൊരു വ്യക്തിയ്ക്കും അഴകുതന്നെയാണ്. മുടി ആരോഗ്യത്തോടെയിരുന്നാല്‍ മുഖത്തിന്റെ ഭംഗിയും എല്ലാ കാലത്തും ഒപ്പം ഉണ്ടായിരിക്കും. മുടി കൊഴിയാന്‍ തുടങ്ങുമ്പോഴാണ് പലപ്പോഴും പലരുടെയും മുഖത്ത് പ്രായവും തോന്നാന്‍ ആരംഭിക്കുന്നത്. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ മുടി ഉള്ളോടെ വളര്‍ത്തി എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ചേരുവകള്‍
അര കപ്പ്- വെളിച്ചെണ്ണ
കാല് കപ്പ്- ഒലീവ് ഓയില്‍
കാല്‍കപ്പ്- ആവണക്കെണ്ണ
12 തുള്ളി- റോസ്മേരി ഓയില്‍
2 ടേബിള്‍ സ്പൂണ്‍- ഭൃംഗരാജ് ഓയില്‍
2 ടേബിള്‍ സ്പൂണ്‍- ഉലുവയിട്ട എണ്ണ
12 തുള്ളി- ലാവണ്ടര്‍ എസ്സന്‍ഷ്യല്‍ ഓയില്‍
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തില്‍ ഈ ഓരോ എണ്ണകളും ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കുക. ചൂടാക്കുന്ന സമയത്ത് ലാവണ്ടര്‍ ഓയില്‍ ചേര്‍ക്കാന്‍ പാടുള്ളതല്ല. ചെറുതീയില്‍ ചൂടാക്കിയതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ എണ്ണ അടുപ്പില്‍ നിന്നും മാറ്റുക. തണുപ്പിക്കാന്‍ വെയ്ക്കുക. അതിനുശേഷം അവസാനം ലാവണ്ടര്‍ ഓയിലും ചേര്‍ക്കുക.
ഉപയോഗിക്കേണ്ട വിധം
ഈ എണ്ണ തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. സാവധാനത്തില്‍ മസാജ് ചെയ്തതിനുശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ തല ഷാംപൂ വാഷ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ 3 തവണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
ഈ ഓയിലില്‍ വെളിച്ചെണ്ണ ചേര്‍ത്തിരിക്കുന്നതിനാല്‍, ഇത് മുടിയെ വേരില്‍ നിന്നും മോയ്സ്ച്വറൈസ് ചെയ്യുന്നു. അതുപോലെ, മുടിയെ നൗറിഷ് ചെയ്ത് നിലനിര്‍ത്താനും ഈ ഓയില്‍ സഹായിക്കുന്നതാണ്. കൂടാതെ, ഒലീവ് ഓയിലില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ മുടി വളരെ വേഗത്തില്‍ വളരുന്നതിനും ഒലീവ് ഓയില്‍ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, ഇതില്‍ ആവണക്കെണ്ണ ചേര്‍ത്തിരിക്കുന്നു. അവണക്കെണ്ണ മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതാണ്. മുടിയുടെ ഉള്ള് വര്‍ദ്ധിക്കാനും ആവണക്കെണ്ണ സഹായിക്കുന്നു. കൂടാതെ, ഇതില്‍ റോസ്മേരി ഓയില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍, മുടിയിലേയ്ക്കുള്ള രക്തോട്ടം വര്‍ദ്ധിക്കുന്നു. മുടി വളരാനും സഹായിക്കുന്നതാണ്. ഇവ കൂടാതെ, ലാവണ്ടര്‍ ഓയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ തലയിലെ താരന് കുറയ്ക്കുന്നു. ഭൃംഗരാജ് ഓയില്‍ മുടിയ്ക്ക് കറുപ്പ് നിറം നല്‍കാനും, മുടി കറുപ്പിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ, ഉലുവ തലയിലെ താരന് ഇല്ലാതാക്കാന്‍ സഹായിക്കും. മുടി വളരാനും ഉലുവ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഓയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയ ഓയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഈ ഓയില്‍ ഓടച്ചുറപ്പുള്ള ചില്ലുകുപ്പിയില്‍ സൂക്ഷിക്കണം. അതുപോലെ, അമിതമായി വെയില് അടിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കുക. പതിവായി അടുപ്പിച്ച് കുറച്ച് മാസങ്ങള്‍ സൂക്ഷിച്ചാല്‍ മാത്രമാണ് കൃത്യമായ ഫലം ലഭിക്കുകയുള്ളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications