Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
വരണ്ട മുടി, നരച്ച മുടി, താരന് എല്ലാത്തിനും പരിഹാരം കാണാന്‍ ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യം ഓരോ ദിവസവും നശിച്ച് കൊണ്ടിരിക്കുകയാണോ? എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം എന്നന്നേക്കുമായി നിലനിര്‍ത്തുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കാം. മുടിക്ക് കരുത്തും ആരോഗ്യവും നല്കുന്ന ചില പൊടിക്കൈകള്‍ വീട്ടില്‍ ചെയ്യുന്നത് വഴി നമുക്ക് പോയ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാവുന്നതാണ്. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി വീട്ടില്‍ തന്നെ ചില ഹെയര്‍മാസ്കുകള്‍ പരീക്ഷിക്കാം.
എത്രയൊക്കെ പരീക്ഷിച്ചിട്ടും മുടിയുടെ ആരോഗ്യം തിരിച്ച് കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ഇത് വഴി മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ മാത്രം ചെയ്ത് കൊണ്ട് തന്നെ മുടിയുടെ എല്ലാ പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് ഏതൊക്കെ ഹെയര്മാസ്കാണ് വേണ്ടത് എന്ന് നോക്കാം.

വരണ്ട മുടിക്ക് തേങ്ങാപ്പാലും തേനും
സൗന്ദര്യസംരക്ഷണത്തില്‍ തേങ്ങാപ്പാല്‍ ഒരു പ്രധാന ഘടകമാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍. അതിനായി അര കപ്പ് തേങ്ങാപ്പാല്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വെച്ച ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് വഴി മുടി ഹൈഡ്രേറ്റ് ചെയ്യുകയും വരണ്ട മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.
എണ്ണമയമുള്ള മുടിക്ക് കറ്റാര്‍ വാഴയും നാരങ്ങയും
മുടിയുടെ ഏത് പ്രശ്നങ്ങള്‍ക്കും അവസാന വാക്കാണ് പലപ്പോഴും കറ്റാര്‍വാഴ. കാരണം കറ്റാര്‍ വാഴ അതിന്റെ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു നാരങ്ങയുടെ നീരുമായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലുള്ള അമിത എണ്ണയം നിയന്ത്രിക്കുകയും ആരോഗ്യകരമായ തലയോട്ടി പ്രദാനം ചെയ്യുകയും ചെയ്യുന്നു.
നരച്ച മുടിക്ക് വാഴപ്പഴവും ഒലീവ് ഓയിലും
വാഴപ്പഴത്തില്‍ പൊട്ടാസ്യവും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനു് അവിഭാജ്യ ഘടകമാണ്. അതിനായി ഒരു പഴുത്ത ഏത്തപ്പഴം പേസ്റ്റ് രൂപത്തിലാക്കി രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ മിക്സ് ചെയ്യാം. ഈ മാസ്ക് നിങ്ങളുടെ മുടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കുന്നു.
താരന് തൈരും ഉലുവയും
കാലങ്ങളായി താരനെ പരിഹരിക്കാന്‍ ഉലുവ ഉപയോഗിച്ചുവരുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് അര കപ്പ് തൈരില്‍ മിക്സ് ചെയ്ത് അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര്മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ ഇല്ലാതാക്കുകയും മുടിക്ക് നല്ല ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
മുടി വളര്‍ച്ചയ്ക്ക് ചെമ്പരത്തിയും വെളിച്ചെണ്ണയും
ചെമ്പരത്തി മുടിയുടെ ആരോഗ്യത്തിനായി പണ്ട് മുതല്‍ തന്നെ ഉപയോഗിച്ച് വരുന്നു. അതിനായി അല്പം ചെമ്പരത്തി എടുത്ത് അത് പേസ്റ്റാക്കി രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക, 45 മിനിറ്റ് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഈ മാസ്ക് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു



Click it and Unblock the Notifications