Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പഴത്തിന് പഴുപ്പ് കൂടിയോ? മുടി വളരാന്‍ ഇതൊന്ന് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
പഴം പഴുപ്പ് കൂടിയാല്‍ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍, ഇതേ പഴം മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കുന്നത് ബെസ്റ്റാണ്. മുടി വളരാന്‍ മാത്രമല്ല, തലയില്‍ നിന്നും താരന് അകറ്റാനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും ഈ പഴം സഹായിക്കുന്നതാണ്. പഴം വെറുതേ ഉപയോഗിച്ചാല്‍ പോര! തൈരും തേനും ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഈ മൂന്ന് ചേരുവകളും ചേര്‍ത്ത് എങ്ങനെ ഹെയര്‍ മാസ്ക് തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
1 എണ്ണം- പഴുത്ത പഴം
1 ടേബിള്‍സ്പൂണ്‍- തേന്‍
1 ടേബിള്‍സ്പൂണ്‍- തൈര്
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എഠുക്കുക. പഴം ഉടച്ച് ചേര്‍ക്കണം, ഇവ പേയ്സ്റ്റ് പരുവത്തില്‍ ആക്കിയതിന് ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. കഴുകുമ്പോള്‍ ഷാംപൂ വാഷ് ചെയ്ത് കളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം ചെയ്യുന്നത് മുടി കൊഴിച്ചില്‍ അറ്റുന്നതാണ്. മുടി വളരാന്‍ സഹായിക്കുന്നതാണ്. തലയില്‍ നിന്നും താരന് നീക്കം ചെയ്യുന്നതാണ്.
ഗുണങ്ങള്‍
ഈ ഹെയര്മാസ്കിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. തേനില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതുപോലെ, തേനില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, തലയില്‍ താരന് വരുന്നത് ഇല്ലാതാക്കുന്നു. തലയില്‍ അലര്‍ജി പ്രശ്നങ്ങള്‍ രൂപ്പെടുന്നത് കുറയ്ക്കുന്നു. ശിരോചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതാണ്. അതുപോലെ, തൈരും മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. തലയില്‍ നിന്നും താരന് നീക്കം ചെയ്യാന്‍ തൈര് സഹായിക്കുന്നതാണ്. മുടിയെ ബലപ്പെടുത്താനും, മുടിയെ ക്ലെന്‍സ് ചെയ്ത് നിലനിര്‍ത്താനും തൈര് സഹായിക്കുന്നു. തലയില്‍ നിന്നും ചെളിയും വിയര്‍പ്പും ഇല്ലാതാക്കാനും ഈ ഹെയര്‍മാസ്ക് സഹായിക്കുന്നതാണ്. പഴം ശിരോ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. ശിരോചർമ്മത്തിൽ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പഴം സഹായിക്കുന്നതാണ്. ഇത് മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ സഹായിക്കുന്നു. മുടിയ്ക്ക് തിളക്കം നല്കാന് സഹായിക്കുന്നു. തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഹെയര്‍മാസ്ക് അടുപ്പിച്ച് കുറച്ച് ദിവസം ഉപയോഗിച്ചാല്‍ മാത്രമാണ് കൃത്യമായ ഫലം ലഭിക്കുകയുള്ളൂ. ചിലര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ മൂലം തലയില്‍ താരന്, മുടി കൊഴിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഒരു ഡോക്ടറെ കണ്ട്, കൃത്യമായ കാരണം കെണ്ടെത്താന്‍ ശ്രദ്ധിക്കുക. അതിനുശേഷം മാത്രം, ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കുക. ഈ ഹെയര്‍ മാസ്ക് ഉപയോഗിച്ചാല്‍, തലയില്‍ നിന്നും കൃത്യമായ രീതിയില്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. ഇതിന്റെ അംശങ്ങള്‍ തലില് ഇരിക്കുന്നത് ഫംഗല്‍ അണുബാധകള്‍ക്ക് കാരണമായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
