Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചര്‍മ്മകാന്തിയ്ക്ക് മാത്രമല്ല, മുടി വളരാനും മഞ്ഞള്‍ ബെസ്റ്റ്
ഒട്ടനവധി ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് മഞ്ഞള്‍. മഞ്ഞള്‍ പതിവായി കഴിക്കുന്നവരില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ മഞ്ഞള്‍ ഉപയോഗിച്ച് വരുന്നു. എന്നാല്‍, ഇതേ മഞ്ഞള്‍ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുടി ഉള്ളോടു കൂടി വളരാന്‍ മഞ്ഞള്‍ ഉപയോഗിക്കേണ്ട രീതി ഏതെല്ലാമെന്ന് നോക്കാം.

മഞ്ഞളും പാലും
അര ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
ഒരു കപ്പ്- പാല്
1 ടേബിള്‍സ്പൂണ്‍- തേന്‍
മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് ഒരു ദിവസം രണ്ട് നേരം എന്ന കണക്കില്‍ കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ, മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
ഇഞ്ചിയും മഞ്ഞളും
1 ഇഞ്ച് കഷ്ണം- ഇഞ്ചി
അര ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
1 കപ്പ്- വെള്ളം
മൂന്ന് ചേരുവകളും ചേര്‍ത്ത് 5 മുതല്‍ 7 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം സാവധാനത്തില്‍ കുടിക്കാവുന്നതാണ്. ദിവസത്തില്‍ രണ്ട് നേരം വീതം കുടിക്കുക.
കരിക്കിന് വെള്ളവും മഞ്ഞളും
അര ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
1 കപ്പ്- കരിക്കിന് വെള്ളം
1 ടേബിള്‍സ്പൂണ്‍- തേന്‍
മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് ദിവസേന രണ്ട് നേരം വീതം കുടിക്കുന്നത് നല്ലതാണ്.
ഗുണങ്ങള്‍
ഈ പാനീയങ്ങള്‍ ദിവസവും കുടിച്ചാല്‍ ശരീരത്തിലെ വീക്കവും നീരും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. അതുപോലെ ഈ പാനീയങ്ങളില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, മുടി വേരില്‍ നിന്നും ഉറപ്പിക്കാന്‍ ഇത് സഹായിക്കുന്നതാണ്. കൂടാതെ, മഞ്ഞളിലും തേനിലുമെല്ലാം അടങ്ങിയിരിക്കുന്ന ആന്റിഫംഗല്‍, അതുപോലെ, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, സ്ട്രെസ്സ് കുറയ്ക്കാനും ഈ വെള്ളം സഹായിക്കുന്നു. അമിതമായി സ്ട്രെസ്സ് അനുഭവപ്പെടുന്നത് മുടി കൊഴിച്ചിലിന് കാരണമാണ്. അതിനാല്‍, മേല്‍ പറഞ്ഞ ഏതെങ്കിലും ഒരു വെള്ളം പതിവാക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചില ചര്‍മ്മ രോഗങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന പോഷകക്കുറവും മുടി കൊഴിച്ചിലിന് കാരണമാണ്. അതിനാല്‍, ശരിയായ വിധത്തിലുള്ള ആഹാരങ്ങള്‍ പതിവാക്കാനും ശ്രദ്ധിക്കുക. മുടിയെ കൃത്യമായ രീതിയില്‍ പരിചരിക്കാനും മറക്കരുത്. അതുപോലെ ഈ ഡ്രിങ്ക്സ് പതിവായി അടുപ്പിച്ച് രണ്ട് മാസമെങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമാണ് ആരോഗ്യകരമായ മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
