Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തൈരില്‍ ഈ ദ്രാവകം ചേര്‍ത്ത് തലയില്‍ പുരട്ടൂ; മുടി കൊഴിയില്ല, പനങ്കുലപോലെ വളരും
മുടി കൊഴിച്ചിലിന് പരിഹാരം ഉണ്ടോ? ഇന്ന് പ്രായവ്യത്യാസമില്ലാതെ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. കാരണം, മുടി കൊഴിഞ്ഞ് നെറ്റി കയറുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുന്നു. സ്ത്രീകളില്‍ തലയോട്ടി കാണുന്ന വിധത്തില്‍ മുടി കൊഴിച്ചില്‍ ശക്തമാകുന്ന സാഹചര്യമാണ് ഇന്ന് നിലവില്‍ ഉള്ളത്. ഇത്തരം മുടി കൊഴിച്ചിലുകള്‍ അകറ്റുന്നതിനും, മുടി മുട്ടോളം, നല്ല ഉള്ളോടെ വളരുന്നതിനും, തൈരും തേനും ധാരാളമാണ്. ഇവ എങ്ങനെ ഉപയോഗിക്കണമെന്നും, ഉപയോഗിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് മുടിയ്ക്ക് ലഭിക്കുന്നത് എന്നും നോക്കാം.

കാര്യകാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടാണ് ഒരു വ്യക്തിയില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. സാധാരണഗതിയില്‍ ഒരു ദിവസം ഒരു വ്യക്തിയുടെ തലയില്‍ നിന്നും 50 മുതല്‍ 100 മുടി വരെ കൊഴിയാം. എന്നാല്‍, ഇതിലും കൂടുതലായി മുടി കൊഴിച്ചില്‍ അനുഭവപ്പെടുമ്പോള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
മുടി കൊഴിച്ചില്‍ നിങ്ങളില്‍ ശക്തമെങ്കില്‍ അതിനു പിന്നിലെ കാരണം കൃത്യമായി കണ്ടെത്തേണ്ടത് അനിവാര്യമാണ്. ചില രോഗങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നത് പോലെ, മുടി കൊഴിച്ചിലും നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കഷണ്ടി, അല്ലെങ്കില്‍ അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ ഇതേ പാരമ്പര്യം നിങ്ങള്‍ക്കും ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടി കൊഴിച്ചിലേയ്ക്ക് നയിക്കുന്ന മറ്റൊരു വസ്തുത ആണ്. കൂടാതെ, ചില മരുന്നുകള്‍ മുടി കൊഴിച്ചിലിന് കാരണമായേക്കാം. റേഡിയേഷന് തെറാപ്പി, അതുപോലെ, അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത്, ചില ഹെയര്‍ സ്റ്റൈല്‍ ട്രീറ്റ്മെന്റുകള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നവയും, മുടി കൊഴിച്ചില്‍ ശക്തമാകുന്നതിന് കാരണമാവുകയും ചെയ്യുന്നു.
തേനും തൈരും
മുടി കൊഴിച്ചില്‍ അകറ്റാന്‍ തേനും തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന ഹെയര്‍മാസ്ക് വളരെ ഫലപ്രദമാണ്. തലയില്‍ താരന് അമിതമായാലും മുടി കൊഴിച്ചില്‍ പലപ്പോഴും ശക്തമാകാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന താരന് അകറ്റാന്‍ തൈര് ഫലപ്രദമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ താരന് അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ, തൈരില്‍ വിറ്റമിന്‍ ബി, ബയോട്ടിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കും. മുടി ഉള്ളോടുകൂടി വളരുന്നതിനും സഹായിക്കുന്നതാണ്. തലയില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാനും, മുടിയെ സോഫ്റ്റാക്കാനും, കണ്ടീഷന്‍ ചെയ്തെടുക്കാനും തൈര് സഹായിക്കുന്നതാണ്.
തൈര് പോലെ തന്നെ തേനും മുടിയുടെ ആരോഗ്യത്തിന് ഫലപ്രദമാണ്. 2013-ല്‍ നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച പഠനം പ്രകാരം, ശിരോചര്‍മ്മത്തിന്റെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് തേന്‍ സഹായിക്കുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും, മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും, മുടി പൊട്ടിപ്പോകുന്നത് തടയാനും, മുടി കൊഴിച്ചില്‍ അകറ്റാനും തേന്‍ സഹായിക്കുന്നതാണ്.
ഹെയര്‍ മാസ്ക് തയ്യാറാക്കേണ്ട വിധം
അര കപ്പ് തൈര് എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഈ ഹെയര്‍മാസ്ക് ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications