Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ ഒരൊറ്റ കടുക് വിദ്യയിൽ എത്ര നരച്ച മുടിയും കറുകറുപ്പിക്കാം!
ഇന്ന് ചെറുപ്പക്കാരിൽ അകാലനര വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് കെമിക്കലുകൾ അടങ്ങിയ ഹെയർ കളർ ഡൈ ഉപയോഗിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നാച്വറൽ ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, നാച്വറൽ ഹെയർ ഡൈ ഉപയോഗിച്ചാൽ പാർശ്യഫലങ്ങൾ വളരെ കുറവായിരിക്കും. കൂടാതെ, മുടിയുടെ ആരോഗ്യം നിലനിർത്താനും മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും ഇത് സഹായിക്കും.

ഇത്തരത്തിൽ നരച്ച മുടി വേഗത്തിൽ കറുപ്പിക്കാൻ സഹായിക്കുന്ന ഒരു നാച്വറൽ ഹെയർ ഡൈ ആണ് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് തയ്യാറാക്കാൻ വെറും മൂന്നേ മൂന്ന് ചേരുവകൾ മാത്രമാണ് ആവശ്യമായി വരുന്നത്. വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി ഉപയോഗിക്കാവുന്നതുമാണ്. ഈ ഹെയർ ഡൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
തയ്യാറാക്കാം
ഇത് തയ്യാറാക്കി എടുക്കാൻ 3 ടേബിൾ സ്പൂൺ കടുക് എടുക്കുക. അതുപോലെ, രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരകം, ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ എടുക്കുക. കടുകും കരിഞ്ചീരകവും നന്നായി വറുത്തെടുക്കണം. അതിനുശേഷം എടുത്ത് വെച്ചിരിക്കുന്ന വറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി അരച്ചെടുക്കുക. തലയിൽ പുരട്ടാനുള്ള ഹെയർ ഡൈ തയ്യാറായി കഴിഞ്ഞു.
ഉപയോഗിക്കേണ്ട വിധം
ഹെയർ ഡൈ പുരട്ടുന്നതിന് മുൻപ് തലമുടി നന്നായി കഴുകി എടുക്കണം. മുടിയിൽ നിന്നും അഴുക്കും എണ്ണമയവും നീക്കം ചെയ്യേണ്ടത്അ അനിവാര്യമാണ്. അതുപോലെ, മുടി കഴുകി എടുത്താൽ ഉണങ്ങിയതിനുശേഷം മാത്രമേ ഹെയർ ഡൈ പുരട്ടാവൂ. മുടിയുടെ ഏതെല്ലാം ഭാഗത്ത് നരയുണ്ടോ ആ ഭാഗത്തേയ്ക്കെല്ലാം ഹെയർ ഡൈ എത്തും വിധത്തിൽ വേണം പുരട്ടാൻ. ഇതിനായി മറ്റൊരാളുടെ സഹായം തേടുന്നതും നല്ലതാണ്.
കഴുകി കളയേണ്ട വിധം
ഈ ഹെയർ ഡൈ പുരട്ടിയതിന് ശേഷം 1 മണിക്കൂർ വെയ്ക്കേണ്ടതാണ്. അതിനുശേഷം സാധാ വെള്ളത്തിൽ തലമുടി നല്ലപോലെ കഴുകി എടുക്കുക. തലയിൽ ഹെയർ ഡൈയുടെ അംശങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഈ ഹെയർ ഡൈ മാസത്തിൽ രണ്ട് തവണ വീതം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും അതുപോലെ തന്നെ, മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും അകാലനര ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കും.
മുടി നരയ്ക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
നമ്മൾ എത്ര ഹെയർ ഡൈ ഉപയോഗിച്ചാലും മുടി സാവധാനത്തിൽ വീണ്ടും നരയ്ക്കുന്നത് കാണാം. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നമ്മുടെ ജീവിതശൈലി തന്നെയാണ്. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ നമ്മളുടെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. അതിനാൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. അതുപോലെ, അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് മുടിയുടെ നിറം നഷ്ടപ്പെടുന്നതിനും മുടി നരയ്ക്കുന്നതിനും കാരണമാണ്. ഇതും ശ്രദ്ധിക്കണം. കൂടാതെ, പാരമ്പര്യമായും നര വരാൻ സാധ്യത കൂടുതലാണ്. നിങ്ങളുടെ അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ കുടുംബത്തിൽ ആർക്കെങ്കിലും അകാലനരയുണ്ടെങ്കിൽ ചിലപ്പോൾ നിങ്ങൾക്കും വരാൻ സാധ്യത കൂടുതലാണ്. ചില മരുന്നുകൾ കഴിക്കുന്നവരിൽ അകാലനര കണ്ടുവരുന്നുണ്ട്. കൂടാതെ, പോഷകക്കുറവും മുടിയുടെ ആരോഗ്യം വേഗത്തിൽ നശിപ്പിക്കും. അതിനാൽ, നിങ്ങൾക്ക് മുടി വളരെ ചെറുപ്പത്തിൽ തന്നെ നരയ്ക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് അതിന്റെ കാരണം കണ്ടെത്തുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോൾഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
