Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
മുടിയ്ക്ക് ആരോഗ്യം നല്കാന് ഒരു നാടന്‍ ഹെയര്‍ മാസ്ക്; പതിവാക്കിയാല്‍ ഗുണങ്ങള്‍ അത്ഭുതപ്പെടുത്തും
ഇന്ന് ചെറുപ്പക്കാരില്‍ പോലും മുടി കൊഴിച്ചിലും അകാലനരയും ശക്തമായിക്കൊണ്ടിരിക്കുകയാണ്. മുടി കൊഴിച്ചില്‍ അകറ്റാനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും ഷാംപൂ ഉപയോഗിച്ചാല്‍ ഫലം ലഭിക്കുകയില്ല. ശരിയായ വിധത്തില്‍ ഫലം ലഭിക്കണമെങ്കില്‍ കേശസംരക്ഷണം അനിവാര്യമാണ്. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. തികച്ചും നാടന്‍ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക്, മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്.

ചേരുവകള്‍
വെളിച്ചെണ്ണ: 1/2 കപ്പ്
തേങ്ങാപ്പാല്‍: 1/2 കപ്പ്
നെല്ലിക്കാ എണ്ണ: 2 ടേബിള്‍സ്പൂണ്‍
ഷിക്കാക്കായ് പൊടി: 2 ടേബിള്‍സ്പൂണ്‍
ഉലുവ: 1 ടേബിള്‍സ്പൂണ്‍ (രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
കറിവേപ്പില: 10-12 ഇലകള്‍
ചെമ്പരത്തി പൂക്കള്‍: 5-6 പൂക്കള്‍
തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത ഉലുവ, കറിവേപ്പില, ചെമ്പരത്തി പൂക്കള്‍ എന്നിവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, നെല്ലിക്കാ എണ്ണ, ഷിക്കാക്കായ് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് അരച്ച പേസ്റ്റ് മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടാറിയതിന് ശേഷം, ഈ മിശ്രിതം മുടിയുടെ വേര് മുതല്‍ അറ്റം വരെ നന്നായി പുരട്ടുക. 30-45 മിനിറ്റ് വരെ മാസ്ക് മുടിയില്‍ വയ്ക്കുക. അതിനുശേഷം, ചെറുചൂടുവെള്ളത്തില്‍ മാസ്ക് കഴുകി കളഞ്ഞ് സാധാരണ പോലെ ഷാംപൂ ചെയ്യുക.
ഗുണങ്ങള്‍
ഈ ഹെയര്‍ മാസ്ക് പതിവായി ഉപയോഗിക്കുന്നതിലൂടെ തലയോട്ടിക്ക് പോഷണം നല്‍കുകയും മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും ഇതിലൂടെ് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മുടിയിഴകള്‍ക്ക് ഈര്‍പ്പവും പോഷണവും നല്കി കേടായ മുടി നന്നാക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്താനും മുടി മൃദുവാക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് കുറയ്ക്കുകയും ചെയ്ത് മുടികൊഴിച്ചില്‍ കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു ഹെയര്‍ മാസ്കും അതിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, കൂടുതല്‍ പോഷണം ലഭിക്കാന്‍ 1-2 മണിക്കൂര്‍ വരെ മാസ്ക് മുടിയില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്. തേന്‍ അല്ലെങ്കില്‍ തൈര് പോലുള്ള മറ്റ് ചേരുവകള്‍ മാസ്കില്‍ ചേര്‍ക്കുന്നത് ഗുണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഹെയര്‍ മാസ്ക് ഉപയോഗിക്കും മുന്‍പ് ചേരുവകളില്‍ എന്തെങ്കിലും അലര്‍ജിയുണ്ടോ എന്നറിയാന്‍ മാസ്ക് പുരട്ടുന്നതിന് മുന്‍പ് ചെറിയ ഭാഗത്ത് പുരട്ടി നോക്കുക.
നാടന്് ചേരുവകള്‍ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഈ ഹെയര്‍ മാസ്ക് പതിവാക്കിയാല്‍, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും കേടായ മുടി നന്നാക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, കേശസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് ഒരു പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
