Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടിയ്ക്ക് മാത്രമല്ല മുഖം മിനുക്കാനും ചെമ്പരത്തി ബെസ്റ്റ്
നല്ല നീളമുള്ള മുടി ലഭിക്കുന്നതിനും, മുടിയിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും പണ്ടുകാലം മുതല്‍ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ഇതേ ചെമ്പരത്തി, മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും, നല്ല ഫ്രഷ് ലുക്ക് നല്‍കാനും സഹായിക്കുന്നുണ്ട്. ഇതിനായി ചെമ്പരത്തി ഉപയോഗിച്ച് തയ്യാറാക്കി ഉപയോഗിക്കാവുന്ന 3 ഫേയ്സ്പാക്കുകള്‍ പരിചയപ്പെടാം.

ചര്‍മ്മത്തിന് ചെമ്പരത്തി
മുടിയ്ക്ക് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ചെമ്പരത്തി വളരെ നല്ലതാണ്. പ്രത്യേകിച്ച്, ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും, ചര്‍മ്മത്തിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും ചുളിവുകളും പാടുകളും ഇല്ലാതാക്കി യുവത്വം നിലനിര്‍ത്താനും ചെമ്പരത്തി വളരെയധികം സഹായിക്കുന്നു.
ചെമ്പരത്തിയില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. അതുപോലെ, ചര്‍മ്മത്തിന് ഈവണ്‍ ടോണ്‍ നല്‍കാനും, കരുവാളിപ്പ് അകറ്റാനും ചെമ്പരത്തി വളരെയധികം സഹായിക്കുന്നുണ്ട്.
ചെമ്പരത്തി- കലപ്പൊടി ഫേയ്സ്പാക്ക്
ചെമ്പരത്തിയും കടലപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകലും. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ ഇല്ലാതാക്കാനും ഇവ സഹായിക്കുന്നതാണ്. ഈ ഫേയ്സ്പാക്ക് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ആദ്യം രണ്ട് ചെമ്പരത്തിപ്പൂവ് എടുക്കുക. ഇവ നല്ലപോലെ അരച്ച് എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ കടലപ്പൊടി ചേര്‍ത്ത് മിക്സ് ചെയ്യണം. അതിനുശേഷം ഇവ മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് നല്ല യുവത്വമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സഹായിക്കും.
ചെമ്പരത്തി- കറ്റാര്‍വാഴ
ചെമ്പരത്തിയും കറ്റാര്‍വാഴയും ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍, ചര്‍മ്മത്തിലെ കരുവാളിപ്പ് അകലുന്നതാണ്. കൂടാതെ, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കും. ഈ ഫേയ്സ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇത് തയ്യാറാക്കുന്നതിനായി രണ്ട് ചെമ്പരത്തിയുടെ പൂവ് എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കണം. ഇത് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് വട്ടം ഈ ഫേയ്സ്പാക്ക ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം നല്കാന് സഹായിക്കും.
ചെമ്പരത്തി- മഞ്ഞള്‍
ചെമ്പരത്തി- മഞ്ഞള്‍ ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍, ചര്‍മ്മത്തിലെ കരുവാളിപ്പ് അകലും. ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാകും. ചര്‍മ്മത്തിന് നല്ല നിറവും യുവത്വവും ലഭിക്കാന്‍ ഈ ഫേയ്പാക്ക് സഹായിക്കുന്നതാണ്. ഈ ഫേയ്സ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇത് തയ്യാറാക്കുന്നതിനായി രണ്ട് ചെമ്പരത്തിപ്പൂവ് എടുക്കുക. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടാവുന്നതാണ്. ആഴ്ചയില്‍ രണ്ട് വട്ടം ഇത് പുരട്ടുക. നല്ല ഫലം ലഭിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
