Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മുടിയില്ലെന്ന് പറഞ്ഞിനി സങ്കടപ്പെടേണ്ട: മുടിവളര്‍ച്ചക്ക് ഉറപ്പ് നല്‍കും മാര്‍ഗ്ഗം
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും നമ്മള് ആഗ്രഹിക്കുന്നത് പോലെ മുടി വളരണം എന്നില്ല. അത് മാത്രമല്ല മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ കാലത്ത് ഉണ്ട്. ഇതിനെ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിക്ക് വേണ്ടി ചില പ്രകൃതിദത്ത ചേരുവകള്‍ നമുക്ക് പ്രയോഗിക്കാവുന്നതാണ്.
മുടി കൊഴിച്ചില്‍, മുടിയുടെ അനാരോഗ്യം, മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. ശരിക്കും ഒരു ഗെയിം ചേഞ്ചര്‍ എന്ന് നമുക്ക് ഇതിനെ പറയാവുന്നതാണ്. പ്രകൃതിദത്ത ചേരുവകളായത് കൊണ്ട് തന്നെ മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. എന്തൊക്കെയാണ് മുടി വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് എന്ന് നോക്കാം.

ആവൊക്കാഡോ ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യത്തിനും മുടി വളര്‍ച്ചയും മുടിക്ക് തിളക്കവും ലഭിക്കാന്‍ സഹായിക്കുന്നതാണ് ആവൊക്കാഡോ ഹെയര്‍മാസ്ക്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതാക്കുന്നു. ഒരു പഴുത്ത അവോക്കാഡോ മാഷ് ചെയ്ത് രണ്ട് ടേബിള്‍സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് ഇത് നനഞ്ഞ മുടിയില്‍ തേച്ച് പിടിപ്പിക്കുക. നല്ലതതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
വാഴപ്പഴവും തേനും മുടിയുടെ ആരോഗ്യം
വാഴപ്പഴവും തേനും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും വളരെയധികം സഹായിക്കുന്നു മുടി വളര്‍ച്ചക്ക്. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും മസ്സാജ് ചെയ്യാവുന്നതാണ്. 20 മിനിറ്റ് ശേഷം ഇത് മുടിയില്‍ നിന്ന് കഴുകിക്കളയുന്നതിന് വേണ്ടി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്.
കറ്റാര്‍ വാഴയും തൈരും
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന കറ്റാര്‍വാഴ ഏത് തരത്തിലും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യം നല്‍കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. തൈരും ഉപയോഗിക്കുന്നതിലൂടെ അത് ഈര്‍പ്പവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. അതിന് വേണ്ടി കറ്റാര്‍വാഴയും തൈരും മിക്സ് ചെയ്ത് തലയില്‍ തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. പ്രകൃതിദത്ത പിഎച്ച് സന്തുലിതവും സള്‍ഫേറ്റ് രഹിതവുമായ ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
മുടിയുടെ ആരോഗ്യത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വളരെയധികം സഹായിക്കുന്നു. ഇതിലൂടെ തലയോട്ടിയുടെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാനും മുടിക്ക് തിളക്കം നല്‍കാനും സാധിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി ഇത് ഷാമ്പൂവുമായി മിക്സ് ചെയ്ത ശേഷം തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്കുന്നു.
ചമൊമൈല്‍ ലാവെന്‍ഡര്‍
മുടിയുടെ ആരോഗ്യത്തിന് ഇവ രണ്ടും ഒരുപോലെ ഉപയോഗപ്രദമാണ്.. ഇത് മുടിയുടെ ആരോഗ്യം മാത്രമല്ല തലയോട്ടിയുടെ ആരോഗ്യവും മികച്ചതാക്കുന്നു. ഒരു കപ്പ് ചമോമൈല്‍ ചായയില്‍ അല്പം ലാവന്‍ഡര്‍ ഓയില്‍ മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. മുടിയുടെ ആരോഗ്യവും തലയ്ക്ക് നല്ല തണുപ്പും ഇതിലൂടെ ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
