Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
മുടിയുടെ തിളക്കവും ആരോഗ്യവും ഇനി പ്രശ്നമല്ല, ഒരാഴ്ചയില്‍ പരിഹാരം
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പല വിധത്തിലുള്ള സ്വസ്ഥതക്കേടുകള് ഉണ്ടാക്കുന്നതാണ്. പലപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചെറിയ ചില തെറ്റുകള്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ആഗ്രഹിക്കുന്നത് പോലെ മുടി നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിനായി DIY ഹെയര്‍മാസ്കുകള്‍ വളരെയധികം ഉപകാരപ്പെടുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഏതൊക്കെ തരത്തിലാണ് ഹെയര്‍മാസ്ക് ഉപയോഗിക്കണ്ടത്. ഏതൊക്കെ ഹെയര്മാസ്കുകളാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

വെളിച്ചെണ്ണ മാജിക്
മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ മികച്ചതാണ്. ഇത് മോയ്സ്ചുറൈസിംഗ് ഗുണങ്ങള്‍ക്ക് വളരെ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മുടിയുടെ പ്രോട്ടീന്‍ നഷ്ടത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തണം. പിന്നീട് ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. അതിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
തിളക്കത്തിന് തേന്‍
DIY ഹെയര്‍ മാസ്കുകള്‍ക്കുള്ള മറ്റൊരു മികച്ച ഘടകമാണ് തേന്‍. ഇത് മുടിയില്‍ ഉപയോഗിക്കുന്നതിന് വേണ്ടി അതിലേക്ക് അല്പം ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും യോജിപ്പിക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്തതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
തൈര്
മുടിയുടെ ആരോഗ്യത്തിന് തൈര് മികച്ചതാണ്. അതില്‍ പ്രോട്ടീനുകളും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ പോഷിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ്. അര കപ്പ് തൈര് ഉപയോഗിച്ച് ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി മിക്സ് ചെയ്യുക. അതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി 20 മിനിറ്റ് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
കറ്റാര്‍ വാഴ
ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലരും കറ്റാര്‍ വാഴ ഉപയോഗിക്കുന്നതാണ്. കറ്റാര്‍ വാഴ അതിന്റെ ശാന്തമായ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് എന്ന് നമുക്കറിയാം. താരന് കുറയ്ക്കാനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിവനും കറ്റാര്‍വാഴ സഹായിക്കുന്നു. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരുമായി യോജിപ്പിക്കുക. നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് ഇത് കഴുകി വൃത്തിയാക്കാം.
അവോക്കാഡോ
അവോക്കാഡോയില്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഒരു പഴുത്ത അവോക്കാഡോ പേസ്റ്റ് രൂപത്തിലാക്കി രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ മിക്സ് ചെയ്യുക. ഇത് മുടിയുടെ അറ്റത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications
