Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
താരന് അകറ്റാന്‍ ഒരു കടുക് വിദ്യ
മഞ്ഞുകാലമാകുന്നതോടെ തലയില്‍ താരന് പെരുകാനുള്ള സാധ്യത അമിതമാണ്. ചിലരില്‍ നല്ല കട്ടിയുള്ള താരന് കാണപ്പെടാറുണ്ട്. അതുപോലെ, ചിലരില്‍ പുരികത്തിലും, മുഖത്തും ഈ താരന് പ്രത്യക്ഷപ്പെടാറുണ്ട്. താരന് അമിതമായാല്‍, ചൊറിച്ചില്‍ മുതല്‍ അമിതമായി പുരികം കൊഴിയുന്നതും, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അലര്‍ജി എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാവുക. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനും. ഒരൊറ്റ ഉപയോഗത്തില്‍ താരന് ഇല്ലാതാക്കുന്നിതിനും കടുക് വളരെ ഫലപ്രദമാണ്. ഇവ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ചേരുവകള്‍
2 ടീസ്പൂണ്‍- കടുക്
1 എണ്ണം- ചെറുപഴം
തയ്യാറാക്കേണ്ട വിധം
ആദ്യം കടുക് കുറച്ച് വെള്ളം ചേര്‍ത്ത് കുതിര്‍ക്കാന്‍ വെയ്ക്കുക. ഒരു ദിവസം മുഴുവന്‍ വെയ്ക്കാവുന്നതാണ്. ഒട്ടും സമയമില്ലാത്തവര്‍ക്ക് കടുകിൽ കുറച്ച് ചൂടുവെള്ളം ചേര്‍ത്ത് മൂന്ന് മണിക്കൂര്‍ അടച്ച് വെയ്ക്കാവുന്നതാണ്. കടുക് നന്നായി ചീര്‍ത്ത്, കുതിര്‍ന്ന് വന്നതിനുശേഷം വെള്ളം കളയുക. ഇതിലേയ്ക്ക് പഴം ചെറുതാക്കി നുറുക്കിയത് ചേര്‍ക്കുക. ഇവ ഒരു മിക്സിയുടെ ജാറില്‍ ഇട്ട് നല്ലപോലെ പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കണം.
ഉപയോഗിക്കേണ്ട വിധം
മുടി ഓരോ വകച്ചില്‍ എടുത്ത്, തലോട്ടിയില്‍ ഈ മിശ്രിതം നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ചെയ്യുന്നത് തലയില്‍ നിന്നും താരന് പൂർണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കും.
ഗുണങ്ങള്‍
കടുകില്‍ ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ആന്റിഓക്സിഡന്റ്സ്, ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാല്‍, തലയോട്ടില്‍ നിന്നും താരന് നീക്കം ചെയ്യാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, തല നല്ലപോലെ ക്ലീൻ ചെയ്യാനും കടുക് വളരെയധികം സഹായിക്കുന്നു.
താരന് കളയാന്‍ മാത്രമല്ല, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, മുടിയുടെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും കടുക് സഹായിക്കും. കൂടാതെ, മുടി നരയ്ക്കുന്നത് തടയാനും കടുക് ഫലപ്രദമാണ്.
കടുക് മാത്രമല്ല, ഇതില്‍ ചേര്‍ത്തിരിക്കുന്ന പഴവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശിരോചര്‍മ്മം മോയ്സ്ച്വര്‍ ചെയ്തെടുക്കാന്‍ പഴം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിക നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കൊളാജന്‍ വര്‍ദ്ധിക്കുമ്പോള്‍ ശിരോചര്‍മ്മം ബലപ്പെടുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ കൂട്ട് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഷാംപൂ ഉപയോഗിക്കുമ്പോള്‍ കെമിക്കലുകള്‍ കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ചില ചര്‍മ്മ പ്രശ്നങ്ങള്‍ മൂലം താരന് പോലെ തലയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
