Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടി തിളങ്ങാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന നാച്വറല്‍ കണ്ടീഷ്ണറുകള്‍ ഇവ
Natural conditioners for hair: മുടി ഷാംപൂ വാഷ് ചെയ്തതിനുശേഷം കണ്ടീഷ്ണര്‍ ഉപയോഗിക്കാറുണ്ട്. മുടിയുടെ തിളക്കം നിലനിര്‍ത്തുന്നതിനും, മുടി വരണ്ട് പോകാതിരിക്കാനും, മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത്. നമ്മള് ഉപയോഗിക്കുന്ന കണ്ടീഷ്ണറുകളില് ധാരാളം കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍, ഇവയ്ക്ക് പകരം, തികച്ചും പ്രകൃതിദത്തമായ രീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില കണ്ടീഷ്ണറുകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

വെളിച്ചെണ്ണ
മുടിയെ മോയ്സ്ച്വറൈസ് ചെയ്യാനും, തിളക്കമുള്ളതാക്കാനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും വെളിച്ചെണ്ണ നല്ലതാണ്. മുടി വറണ്ട് പോകുന്നത് തടയാനും, മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. തല കഴുകി വെള്ളം തുടച്ചതിന് ശേഷം മുടിയുടെ പകുതി ഭാഗത്ത് നിന്നും അറ്റം വരെ രണ്ട് തുള്ളി വെളിച്ചെണ്ണ എടുത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനില്ക്കാന് സഹായിക്കും.
ആപ്പിള്‍ സൈഡര്‍ വിനഗര്‍
മുടിയുടെ പിഎച്ച് ബാലന്‍സ് ചെയ്യാനും, മുടിയില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാനും, മുടിയ്ക്ക് നല്ല തിളക്കം ലഭിക്കാനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതിനാല്‍, തല കഴുകുമ്പോള്‍ സാധാരണ വെള്ളത്തില്‍ കഴുകിയതിന് ശേഷം അവസാനം 1 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് മുടിയില്‍ കഴുകുക. ഇത് മുടിയ്ക്ക് തിളക്കം നല്കാന് സഹായിക്കും.
പഴവും തേനും
മുടിയെ മോയ്സ്ച്വറൈസ് ചെയ്യുന്നതിനും, മുടി നല്ല സോഫ്റ്റായി നിലനിര്‍ത്തുന്നതിനും പഴവും തേനും വളരെയധികം സഹായിക്കുന്നതാണ്. ഈ കണ്ടീഷ്ണര്‍ തയ്യാറാക്കുന്നതിനായി, ഒരു പഴുത്ത പഴം ഉടച്ച് എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം സാധാരണ രീതിയില്‍ തല കഴുകിയതിന് ശേഷം ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
തൈരും നാരങ്ങനീരും
താരും നാരങ്ങനീരും ചേര്‍ത്ത് തയ്യാറാക്കുനന്ന കണ്ടീഷ്ണറും മുടിയ്ക്ക് നല്ല തിളക്കം നല്‍കുന്നതാണ്. മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. മുടിയെ നൗറിഷ് ചെയ്യാനും ഇത് സഹായിക്കുന്നതാണ്. ഈ കണ്ടീഷ്ണര്‍ തയ്യാറാക്കുന്നതിനായി അര കപ്പ് തൈര് എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
മുട്ട
മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കാന്‍ മുട്ട നല്ലതാണ്. മുടിയെ മോയ്സ്ച്വറൈസ് ചെയ്യാനും, മുടി നൗറിഷ് ചെയ്യാനും, മുടിയ്ക്ക് വേണ്ട പ്രോട്ടീന്‍ നല്‍കാനും മുട്ട സഹായിക്കുന്നു. ഈ കണ്ടീഷ്ണര്‍ തയ്യാറാക്കുന്നതിനായി ഒരു മുട്ട എടുത്ത് നല്ലതുപോലെ പതപ്പിക്കുക. അതിനുശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കുക. 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതും മുടിയ്ക്ക് തിളക്കം ലഭിക്കാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
