Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബ്ലാക്ക് ഹെയ്ഡ് നീക്കം ചെയ്യാന്‍ വീട്ടില്‍ ചെയ്യാവുന്ന ടിപ്സ്
ചിലരുടെ മൂക്കില്‍, അതുപോലെ, കൈമുട്ടില്‍, താടിയില്‍ ബ്ലാക്ക് ഹെഡ്സ് പ്രത്യക്ഷപ്പെടുന്നത് കാണാം. പല കാരണങ്ങള്‍ കൊണ്ടാണ് ബ്ലാക്ക് ഹെഡ്സ് രൂപപ്പെടുന്നത്. സാധാരണ രീതിയില്‍ ഞെക്കിയാല്‍ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ അമിതമായി ചര്‍മ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിനും കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ, ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില ടിപ്സ് ഉണ്ട്. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഇവ പരീക്ഷിക്കാവുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ബ്ലാക്ക് ഹെഡ്സ് വരുന്നതിന് പിന്നില്‍
ചര്‍മ്മത്തില്‍ അമിതമായി എണ്ണമയം നിലനില്‍ക്കുന്നത് ബ്ലാക്ക് ഹെഡ്സ് വരുന്നതിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നത് ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നു. കൂടാതെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രത്യേകിച്ച്, ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ബ്ലാക്ക് ഹെഡ്സ് വരുന്നതിന് കാരണമാകുന്നു. കൂടാതെ, ചിലതരം മരുന്നുകള്‍ കഴിക്കുന്നതും, തെറ്റായ ചര്‍മ്മ സംരക്ഷണ രീതിയുമെല്ലാം ബ്ലാക്ക് ഹെഡ്സ് വരുന്നതിന് പിന്നിലെ കാരണങ്ങളാണ്. അമിതമായി മാനസിക സമ്മര്‍ദ്ദം ഉള്ളവരിലും ബ്ലാക്ക് ഹെഡ്സ് കണ്ടുവരുന്നു.
തേനും പഞ്ചസ്സാരയും
തേനും പഞ്ചസ്സാരയും ഉപയോഗിച്ച് ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയവും, ബ്ലാക്ക് ഹെഡ്സും നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി, !രു ടേബിള്‍സ്പൂണ്‍ തേനും, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസ്സാരയും തമ്മില്‍ നന്നായി ഇളക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടി, 10 മുതല്‍ 15 മിനിറ്റ് നേരം മസാജ് ചെയ്യുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്. ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്.
നാരങ്ങയും ഉപ്പും
ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ നാരങ്ങയും ഉപ്പും ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങ നീരില്‍ ഉപ്പ് ചേര്‍ത്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. 10 മുതല്‍ 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാന്‍ സാധിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നതാണ്.
ഓട്സും തൈരും
ഓട്സ് പൊടിച്ച് തൈരില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഈ പേയ്സ്റ്റ് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതായിരിക്കും. കട്ടിയില്‍ പുരട്ടാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. 15 മുതല്‍ 20 മിനിറ്റ് കഴിയുമ്പോള്കഴുകി കളയുക. ഇത് ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യും. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണയും നീക്കം ചെയ്യുന്നതായിരിക്കും.
മുട്ടയുടെ വെള്ളയും തേനും
ഒരു മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കവും, മിനുസവും നല്കുന്നു.
കറ്റാര്‍വാഴയും തേനും
ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. 10 മുതല്‍ 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മ്മത്തിന്റെ മൃതുലത സംരക്ഷിക്കാനും, ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാനും ഇവ സഹായിക്കുന്നതാണ്.



Click it and Unblock the Notifications
