Latest Updates
-
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി! -
ഓണവാരം ഓഗസ്റ്റ് 24–26: റീഫണ്ടുകൾക്കും ജോലിക്കോളുകൾക്കും ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ! -
മഴക്കാലത്തെ ഫംഗസ് അണുബാധകൾ: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം!
വീട്ടിൽ ശംഖുപുഷ്പം ഉണ്ടോ? ആന്റി ഏയ്ജിംഗ് ക്രീം വീട്ടിൽ തയ്യാറാക്കാം
ഏത് പ്രായത്തിലും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി ഏയ്ജിംഗ് ക്രീം വീട്ടിൽ തന്നെ തയ്യാറാക്കിയാല്ലോ? ഇത് തയ്യാറാക്കാൻ 5 ശംഖുപുഷ്പം മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഈ ക്രീം പതിവായി ചർമ്മത്തിൽ പുരട്ടിയാൽ, ചർമ്മത്തിലെ ചുളിവുകൾ അകറ്റും. നല്ല യുവത്വം നിലനിർത്താനും സാധിക്കും.

ഇത് തയ്യാറാക്കി ഒരു ചെറിയ ചെപ്പിലാക്കി സൂക്ഷിക്കാവുന്നതാണ്. തികച്ചും നാച്വറൽ ചേരുവകൾ ചേർക്കുന്നതിനാൽ, ചർമ്മത്തിൽ അലർജി പ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറവാണ്. ചർമ്മത്തിലെ കരുവാളിപ്പകറ്റി, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
ആവശ്യമായ ചേരുവകൾ
5 എണ്ണം- ശംഖുപുഷ്പം
1 ടീസ്പൂൺ- കറ്റാർവാഴ ജെൽ
1/2 ടീസ്പൂൺ- ബദാം ഓയിൽ
1/4 ടീസ്പൂൺ- വിറ്റമിൻ ഇ സിറം
തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ശംഖുപുഷ്ം ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ഈ വെള്ളം തണുത്തതിനുശേഷം ഇതിൽ നിന്നും ഒരു ടീസ്പൂൺ വെള്ളം ഒരു ചെറിയ കറി പാത്രത്തിലേയ്ക്ക് ഒഴിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കണം. അതിനുശേഷം അര ടീസ്പൂൺ ബദാം ഓയിൽ, ഒരു തുള്ളി വിറ്റമിൻ ഇ ഓയിൽ എന്നിവ ചേർക്കുക. അതിനുശേഷം ഒരു വിസിക് ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്യണം.
കൈവിടാതെ, നല്ലപോലെ മിക്സ് ചെയ്യണം. അവസാനം ഈ മിശ്രിതത്തിന്റെ നിറം ലൈറ്റ് വെള്ളയും നീലയും കലർന്ന നിറമാകും. ഈ സമയത്ത് മിക്സ് ചെയ്യുന്നത് അവസാനിപ്പിക്കാം. അതിനുശേഷം ഒരു ചെറിയ ചെപ്പിലേയ്ക്ക് ഇത് പകർത്തി വെയ്ക്കുക.

ഉപയോഗിക്കേണ്ട വിധം
എന്നും രാത്രിയിൽ മുഖം നല്ലപോലെ ക്ലെൻസ് ചെയ്തതിനുശേഷം ഈ ക്രീം പുരട്ടുക. ഒന്ന് ചെറുതായി മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. പതിവായി ഇത്തരത്തിൽ ഈ ക്രീം പുരട്ടുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകും. അവ എന്തെല്ലാമെന്ന് നോക്കാം.
ശംഖുപുഷ്പം
പണ്ടുകാലം മുതൽ ചർമ്മസംരക്ഷണത്തിനായി ശംഖുപുഷ്പം ഉപയോഗിച്ച് വരുന്നുണ്ട്. ശംഖുപുഷ്പത്തിൽ ആന്റിഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മ പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതിരിക്കാൻ സഹായിക്കും. ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ, ഇതിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ നിന്നും ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കുന്നു.

കറ്റാർവാഴ
ചർമ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താൻ കറ്റാർവാഴ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് ലെവൽ ബാലൻസ് ചെയ്ത് നിലനിർത്താൻ നല്ലതാണ്. ഇതിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ, ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും കറ്റാർവാഴ നല്ലതാണ്. കൂടാതെ, കറ്റാർവാഴയിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാനും, ചർമ്മത്തിന്റെ യുവത്വം പരിപാലിക്കാനും സഹായിക്കും.
ബദാം ഓയിൽ
ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻസ്, മിനറൽസ്, ഫാറ്റി ആസിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ സഹായിക്കുന്നു. ചർമ്മം നല്ല സോഫ്റ്റാകാനും, ചർമ്മത്തിൽ നിന്നും കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ബദാം ഓയിൽ നല്ലതാണ്. കൂടാതെ, ഇതിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ നിന്നും ചുളിവുകൾ നീക്കം ചെയ്യുന്നു. ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നു.
വിറ്റമിൻ ഇ
ചർമ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താൻ വിറ്റമിൻ ഇ ഓയിൽ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കറുത്തപാടുകളും ചുളിവുകളും അകറ്റാനും വിറ്റമിൻ ഇ ഓയിൽ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
