Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
പാദങ്ങള്‍ വിണ്ടുകീറുന്നു, ചര്‍മ്മത്തിന് ചുളിവ് വരുന്നു: ഞൊടിയിടയ്ക്കുള്ളില്‍ പരിഹാരം
ചര്‍മ്മസംരക്ഷണം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാലമാണ് തണുപ്പ് സമയം. കാരണം അത്രയധികം അത് ചര്‍മ്മത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ചില പ്രശ്നങ്ങള്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും വേണ്ട പരിഹാരങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അത് പിന്നീട് മാറ്റാന്‍ സാധിക്കാത്ത അത്രയും തന്നെ പ്രതിസന്ധിയിലേക്ക് എത്തുന്നു. ശൈത്യകാലം വരുമ്പോള്‍ തന്നെ പലരും വരണ്ട ചര്‍മ്മത്തെ കുറിച്ച് ആകുലപ്പെടുന്നു.
എന്നാല്‍ തണുത്ത കാലാവസ്ഥയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ഇത് ചര്‍മ്മം വലിഞ്ഞ് മുറുകുന്നതിനും ചിലരില്‍ വിള്ളലുകള്‍ വേദനയിലേക്ക് എത്തുന്നതിനും സാധ്യത കാണുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ വീട്ടില്‍ നിന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കും. അത് എപ്രകാരമെന്ന് നമുക്ക് നോക്കാം.

പതിവായി മോയ്സ്ചറൈസ് ചെയ്യുക
ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം മോയ്സ്ചറൈസര്‍ ചെയ്യുക എന്നതാണ്. എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതിനായി കുളിച്ച ഉടന്‍ തന്നെ മോയ്സ്ചുറൈസര്‍ പുരട്ടുക. ഹൈലൂറോണിക് ആസിഡ് അല്ലെങ്കില്‍ ഗ്ലിസറിന്‍ പോലുള്ള ചേരുവകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടോ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനായി ജലാംശം നിലനില്‍ക്കുന്നതിനായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ജലാംശം ശരീരത്തില്‍
ശൈത്യകാലത്ത് വെള്ളം കുടിക്കുക എന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം പലരും ദാഹിക്കാത്തതിനാല് വെള്ളം കുടിക്കുന്നില്ല. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കൂടാതെ ചര്‍മ്മത്തേയും കൂടുതല്‍ വരണ്ടതാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വെള്ളം ധാരാളം കുടിക്കേണ്ടതാണ്. ഇത് ചര്‍മ്മത്തിന്റെ ഉള്ളില്‍ നിന്ന് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ചര്‍മ്മം പുതുമയുള്ളതും ആരോഗ്യകരവുമായിരിക്കുന്നതിനും സഹായിക്കുന്നു. ദിനവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക
ശൈത്യകാലത്ത് ഹീറ്ററുകള്‍ ഉപയോഗിക്കുന്നത് അകത്തുള്ള വായുവിനെ കൂടുതല്‍ വരണ്ടതാക്കും. എന്നാല്‍ ഒരു ഹ്യുമിഡിഫയര്‍ വായുവിലേക്ക് ഈര്‍പ്പം തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ വരള്‍ച്ച തടയാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഇത്തരം ഹ്യുമിഡിഫൈയറുകള് സഹായിക്കും.
ചൂടുവെള്ളത്തിലെ കുളി
പലരും തണുത്ത കാലാവസ്ഥയായതിനാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ചൂടുവെള്ളം ആവശ്യമെങ്കില്‍ എപ്പോഴും ചെറുചൂടുള്ള വെള്ളം ഉപയോഗികക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെഅമിതമായ വരള്‍ച്ച ഒഴിവാക്കാന്‍ കുളിക്കുന്ന സമയവും പരിമിതപ്പെടുത്തുക.
പ്രകൃതിദത്ത എണ്ണകള്‍
വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലീവ് ഓയില്‍ പോലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നത് അല്പം കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും ശരീരത്തിലെ ഈര്‍പ്പത്തെ അതുപോലെ തന്നെ നിലനിര്‍ത്താന്‍ ഇത്തരം എണ്ണകള്‍ ഉപയോഗിക്കാം. ഈര്‍പ്പം തടയുന്ന ഒരു സംരക്ഷണ തടസ്സം അവര്‍ നല്കുന്നു. അവ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
സൌമ്യമായി എക്സ്ഫോളിയേറ്റ് ചെയ്യുക
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മോയ്സ്ചറൈസറുകള്‍ നന്നായി ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനുമായി നല്ല എക്സ്ഫോളിയേറ്റ് സഹായിക്കുന്നു. ചര്‍മ്മം കൂടുതല്‍ സുന്ദരമാക്കുന്നതിനും ആരോഗ്യത്തോടേയും സംരക്ഷിക്കാന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. ഇത് ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങള്‍ക്ക് ശൈത്യകാലത്തെ വരള്‍ച്ചയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും കാര്യങ്ങളും പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications