Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ഈ മൂന്ന് ഇലകള്‍ മതി, മുഖക്കുരു അകറ്റാം
ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം, നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍ എന്നിവയെല്ലാം മുഖക്കുരുവിന് പ്രധാന കാരണങ്ങളാണ്. മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെട്ടാല്‍, കറുത്ത പാടുകള്‍ വരാനുള്ള സാധ്യതയും അമിതമാണ്. ചില കുരുക്കള്‍ വലിപ്പം വെയ്ക്കും. ചുവപ്പ് നിറത്തില്‍ വേദനയോടെ മുഖത്ത് നിലനില്ക്കുകയും ചെയ്യും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, മുഖക്കുകുവും കറുത്ത പാടുകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മൂന്ന് ഇലകളുണ്ട്. അവ ഏത് വിധത്തില്‍ ഉപയോഗിക്കണമെന്നും, ഇവ പതിവാക്കിയാല്‍ എന്തെല്ലം ഗുണങ്ങളാണ് ചര്‍മ്മത്തിന് ലഭിക്കുക എന്നും നോക്കാം.

തുളസി
ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ തുളസി വളരെ നല്ലതാണ്. തുളസിയില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. തുളസിയില്‍ ആന്റിഓക്സസിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന് യുവത്വം നല്കാന് സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ്. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നതാണ്.
ആര്യവേപ്പിന്റെ ഇല
ആര്യവേപ്പിന്റെ ഇലയിയില് ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തില്‍ മുഖക്കുരു, കറുത്തപാടുകള്‍, അലര്‍ജി പ്രശ്നങ്ങള്‍ എന്നിവ വരാതിരിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
പേരയില
പേരയില മുഖക്കുരു അകറ്റാന്‍ നല്ലതാണ്. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പേരയില സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും, ചര്‍മ്മത്തിലെ അലര്‍ജി പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും പേരയില സഹായിക്കുന്നു. ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുഖക്കുരു വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
ഫേയ്സ്പാക്ക് തയ്യാറാക്കാം
6 എണ്ണം- തുളസിയില
1 എണ്ണം- പേരയില
4 എണ്ണം- ആര്യവേപ്പില
ചെറിയ കഷ്ണം- മഞ്ഞള്‍
മേല്‍ പറഞ്ഞ ചേരുവകളെല്ലാം കുറച്ച് വെള്ളം ചേര്‍ത്ത് നല്ലപോലെ പേയ്സ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടുക. അത്യാവശ്യം ഉണങ്ങി വരുമ്പോള്‍ മുഖം നല്ലപോലെ കഴുകുക. ഇത്തരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുഖത്ത്, ഒരു നേരം ഈ ഫേയ്സ്പാക്ക് പുരട്ടുക. നല്ല ഫലം ലഭിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിലര്‍ക്ക് മഞ്ഞള്‍ അലര്‍ജി ഉണ്ടാക്കാം. മുഖക്കുരു വര്‍ദ്ധിക്കുന്നതിന് മഞ്ഞള്‍ കാരണമായേക്കാം. അതിനാല്‍, പച്ചമഞ്ഞള്‍ ഉപയോഗിക്കുന്നതിന് പകരം, കസ്തൂരി മഞ്ഞളിന്റെ പൊടി, ചന്ദനം എന്നിവ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പ്, തുളസി, പേരയില എന്നിവയില്‍ ഏതെങ്കിലും ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെങ്കില്‍, അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മ രോഗങ്ങള്‍, പ്രത്യേകിച്ച്, സോറിയാസീസ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാതിരിക്കുക. ഒരു ചര്‍മ്മരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ചെറിയ കുട്ടികൾക്ക് ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാൻ നൽകാതിരിക്കുക. ചില വ്യക്തികൾക്ക് ഹോർമോൺ വ്യതിയാനങ്ങൾ മൂലവും മുഖക്കുരു ഉണ്ടായേക്കാം. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നും അനിവാര്യമാണ്. അതിനാൽ, മുഖക്കുരു ഉണ്ടെങ്കിൽ ആദ്യം ഡോക്ടറെ കണ്ട് കാരണം മനസ്സിലാക്കി ചികിത്സിക്കുക. ഇല്ലെങ്കിൽ ഫേയ്സ്പാക്ക് ഉപയോഗിച്ചതിന് ശേഷവും വീണ്ടും മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെട്ടേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications