Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പല വിധത്തിലുള്ള ആശങ്കകളുണ്ട്. പലപ്പോഴും എന്താണ് മുടിക്ക് പ്രശ്നമാവുന്നത്, എന്താണ് മുടിക്ക് ആരോഗ്യം നല്‍കുന്നത് തുടങ്ങി നിരവധി സംശയങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ പലപ്പോഴും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെ ഉപയോഗിക്കണം എന്നതും പലര്‍ക്കും അറിയില്ല. ചെറുപയറും ഉലുവയും ചേരുന്നതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നു.
ചെറുപയര്‍ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ നരയെ ചെറുക്കുകയും ചെയ്യുന്നു. അതോടൊപ്പം മുടി കൃത്യമായി വളരുന്നതിനും ഉലുവ കൂടി ചേരുന്നതോടെ സംഗതി ഉഷാറാവുന്നു. ചെറുപയറിനോടൊപ്പം അല്പം ഉലുവ പേസ്റ്റ് രൂപത്തില്‍ ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു എന്നതില്‍ തര്‍ക്കം വേണ്ട.

ഹെയര്‍മാസ്ക് തയ്യാറാക്കുന്നത്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉലുവയും ചെറുപയറും ചേര്‍ന്ന ഹെയര്‍മാസ്ക് നമുക്ക് തയ്യാറാക്കി നോക്കാം. അതിനായി ചെറുപയര്‍ തലേദിവസം വെള്ളത്തിലിട്ട് വെക്കണം. ഇതിലേക്ക് ഉലുവയും കുതിര്ക്കാനിടാം. ശേഷം അല്പം തൈര് മിക്സ് ചെയ്ത് അരച്ച് പേസ്റ്റ് രൂപത്തിലേക്ക് മാറ്റാം. ഈ മിശ്രിതം നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം.
മുടിക്ക് കട്ടി വര്‍ദ്ധിക്കാന്‍
മുടിയുടെ ആരോഗ്യത്തില്‍ ്ആരോഗ്യമില്ലാത്ത കട്ടിയില്ലാത്ത മുടി അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പെട്ടെന്ന് കൊഴിയുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്ക് മുടിയില്‍ തേച്ച് പിടിപ്പിക്കാം. കൊഴിയുന്ന മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നമുക്ക് ധാരാളം ഉപയോഗിക്കാം. മുടിക്ക് ആവശ്യത്തിന് പോഷകങ്ങള്‍ ഇതില്‍ നിന്ന ലഭിക്കുന്നു.
താരനെ അകറ്റുന്നു
ഇന്നത്തെ കാലത്ത് താരന് സാധാരണമാണ്. എന്നാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാം. താരന് പൂര്‍ണമായും ഇല്ലാതാക്കി മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നു. താരന് മൂലമുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതകളും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ഇത് മുടിയില്‍ താരന് ഒരിക്കലും തിരിച്ച് വരാത്ത തരത്തിലേക്ക് മാറുന്നു
കറുപ്പ് നിറം നല്കുന്നു
പലരിലും ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നതിന് നാം കാണാറുണ്ട്. എന്നാല്‍ ഇത് ആത്മവിശ്വാസത്തെ ബാധിക്കുമ്പോഴാണ് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും ചെറുപയര്‍, ഉലുവ മാസ്ക്. ഇത് രണ്ടും ഉപയോഗിക്കുന്നതിലൂടെ മുടിയുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു.
മുടിയിഴകള്‍ക്ക് ആരോഗ്യം
മുടിയിഴകളുടെ ആരോഗ്യമില്ലായ്മ പലപ്പോഴും പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇത് നമ്മുടെ മുടിക്ക് അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മുടിയിഴകള്‍ക്ക് ആരോഗ്യമില്ലാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ചിലപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹാരം കാണാം.



Click it and Unblock the Notifications