Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
മുടി ധാരാളം കൊഴിയുന്നോ, ഒറ്റമൂലി ഇനി ഈ പച്ചമരുന്നില്‍: 30 ദിവസത്തില്‍ മാറ്റമറിയും
മുടി കൊഴിച്ചില്‍ എന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും എന്താണ് ഇതിന് പരിഹാരമായി ചെയ്യേണ്ടത് എന്ന് കൂടി പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പരിഭ്രാന്തരായി പലപ്പോഴും കണ്ണില്‍ കണ്ട എല്ലാ എണ്ണയും പരിഹാരമാര്‍ഗ്ഗങ്ങളും പൊടിക്കൈകളും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എപ്പോഴും പാര്‍ശ്വഫലങ്ങളെ ഭയക്കാത്ത മാര്‍ഗ്ഗങ്ങള്‍ വേണം നമ്മള് സ്വീകരിക്കുന്നതിന്. അല്ലാത്ത പക്ഷം അത് അതിഭീകര മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മുടി ഓരോ കാലാവസ്ഥയനുസരിച്ചും പല പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും താപനില വര്‍ദ്ധിക്കുമ്പോള്‍ അത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ താരനെന്ന പ്രതിസന്ധിയും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് എപ്രകാരം ഈ പ്രതിസന്ധിയെ ഇല്ലാതാക്കാം എന്നത് തന്നെയാണ്. അതിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ ഹെയര്‍മാസ്ക് നമുക്ക് തയ്യാറാക്കി നോക്കാം. പുതിനയില ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് എപ്രകാരം ഗുണം നല്‍കുന്നെന്നും എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.

ആരോഗ്യത്തിനും മുടി സംരക്ഷണത്തിനും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുതിനയില വളരെയധികം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ അത് പോലെ തന്നെ കേശ സംരക്ഷണത്തിന്റെ കാര്യത്തിലും ഗുണം നല്കുന്നു എന്നതാണ് സത്യം. ഇത് ശരീരം തണുപ്പിക്കുന്നത് പോലെ തന്നെ തലയോട്ടിയും തണുപ്പിക്കുന്നു. കൂടാതെ തലയോട്ടിയിലെ ചൊറിച്ചില്‍ ഉള്‍പ്പടെയുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും മുടി വളര്‍ച്ചക്കും ഈ ഹെയര്‍മാസ്ക് മികച്ചതാണ്.
ഹെയര്‍മാസ്ക് തയ്യാറാക്കാന്‍
ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി ആകെ ആവശ്യമുള്ള ചേരുവകള്‍ ഇവയാണ്. ഒരു കപ്പ് പുതിനയില, ഒരു കപ്പ് തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍. ഇവ എല്ലാം കൂടി ഒരു ബ്ലെന്‍ഡറില്‍ ഇട്ട് പേസ്റ്റ് രൂപത്തില്‍ ആവുന്നത് വരെ അരച്ചെടുക്കുക. ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ഹെയര്‍മാസ്ക് പരുവത്തില്‍ ആക്കുക. നിങ്ങളുടെ ഹെയര്‍മാസ്ക് തയ്യാര്‍. ഇത് തയ്യാറായിക്കഴിഞ്ഞാല്‍ മുടിയുടെ തലയോട്ടി മുതല്‍ നീളത്തിന് അനുസരിച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്. 15 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുന്നതിന് ശ്രദ്ധിക്കുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയുന്നതിന്.

ഗുണങ്ങള്‍
ഈ ഹെയര്‍മാസ്ക് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. തലച്ചോറിന് നല്ല തണുപ്പും ആരോഗ്യവും നല്കുന്നു. പലപ്പോഴും തല ചൂടാവുന്നത് പലരിലും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ തലയോട്ടിക്ക് തണുപ്പ് ലഭിക്കുന്നതിലൂടെ അത് നല്ലൊരു ശതമാനം പ്രശ്നങ്ങളേയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിന് വേണ്ടി നമുക്ക് ഈ ഹെയര്മാസക് ഉപയോഗിക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്ന കാര്യത്തില്‍ ഈ ഹെയര്‍മാസ്ക് എന്തുകൊണ്ടും മികച്ചതാണ്.
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു
മുടി കൊഴിച്ചിലാണ് പലരും ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും ആരോഗ്യത്തോടെ മുടിയിഴകളെ പരിപാലിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും പുതിന ഹെയര്മാസ്കിനെക്കുറിച്ച് അറിയാത്തതാണ് കൂടുതല്‍ ഉപയോഗത്തില്‍ വരാത്തതിന് കാരണം.

മുടിക്ക് സുഗന്ധം
പലപ്പോഴും ഈര്‍പ്പമുള്ള മുടിയില്‍ നിന്ന് പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം പലരേയും അസ്വസ്ഥത പെടുത്തുന്നു. അതിന് നല്ലൊരു പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് മുടിക്ക് കൂടുതല്‍ സുഗന്ധം നല്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് കൂടുതല്‍ ഫ്രഷ്നസ് വേണം എന്നുണ്ടെങ്കില്‍ അതിന് വേണ്ടി ഇതില്‍ അല്പം ലാവെന്‍ഡര്‍ ഓയില്‍ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും മുടിയെ പോഷിപ്പിക്കുന്നതിനും നല്ല സുഗന്ധം നല്‍കുന്നതിനും സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഈ ഹെയര്‍പാക്കിന്റെ പ്രത്യേകത.
മറ്റ് ഗുണങ്ങള്‍
തലയോട്ടിയിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ പോഷിപ്പിക്കാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ പുതിനയില്‍ ഉണ്ട്. കൂടാതെ ഇത് മുടിയുടെ ആരോഗ്യവും ബലവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് മുടിയെ ആരോഗ്യകരവും ശക്തവുമാക്കാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു എന്നതിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. പുതിന ഹെയര്‍ പാക്ക് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ, തൈര്, തേന്‍, ബദാം ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളോടൊപ്പം ചേരുന്നതിനാല്‍ ഗുണങ്ങളുടെ കാര്യത്തില്‍ ഇത് മികച്ച ഫലങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications