For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് കണ്ണിനു കാവലാകും കൂളിംഗ് ഗ്ലാസുകള്‍

|

കൂളിംഗ് ഗ്ലാസ് വച്ച് പുറത്തിറങ്ങുന്നവരെല്ലാം ജാഡകളാണെന്ന് കരുതുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ടാകും. കൂളിംഗ് ഗ്ലാസ് അവന്റെ വീക്ക്‌നസ്സ് ആണെന്ന് അവരെ കളിയാക്കി കമന്റ് പറയുന്നവരുമുണ്ടാകും. എന്നാല്‍ നിങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുക ഈ സാധനം ധരിക്കുന്നത് സ്‌റ്റൈല്‍ കാണിക്കാന്‍ മാത്രമല്ല. കണ്ണിനുള്ള നല്ലൊരു കവചം കൂടിയായാണ്.

Most read: കുട്ടിക്കുറുമ്പന്‍മാരെ അടക്കിനിര്‍ത്താംMost read: കുട്ടിക്കുറുമ്പന്‍മാരെ അടക്കിനിര്‍ത്താം

ഓരോ സീസണ്‍ അനുസരിച്ച് കൂളിംഗ് ഗ്ലാസ് മാറി വയ്ക്കാവുന്നതാണ്. വേനലില്‍ കടുത്ത കൂളിംഗ് തരുന്ന ഗ്ലാസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ശൈത്യകാലത്ത് അത്ര വേണമെന്നില്ല. വ്യക്തമായി കാണുന്ന ഷെയ്ഡ് ഉള്ള ഗ്ലാസാണ് നല്ലത്. നേത്ര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് വേനലിനെക്കാളും കണ്ണിന് കരുതല്‍ കൂടുതല്‍ നല്‍കേണ്ടത് ശൈത്യകാലത്താണെന്നാണ്. എന്തെന്നാല്‍ ശൈത്യകാലത്ത് സൂര്യനു പുറമെ ശത്രുവായി മഞ്ഞ് കൂടിയുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലടിക്കുന്നത് ഒരു കാരണം. മറ്റൊന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ മഞ്ഞില്‍ തട്ടി കണ്ണാടി പോലെ പ്രതിഫലിക്കുന്നു എന്നതാണ്.

വെറും ജാഡയല്ല കൂളിംഗ് ഗ്ലാസ്‌

വെറും ജാഡയല്ല കൂളിംഗ് ഗ്ലാസ്‌

മലയാളികള്‍ക്കിടയില്‍ ബൈക്ക് യാത്രക്കാരാണ് കൂടുതലായി കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത്. മുമ്പ് ആണ്‍കുട്ടികളാണ് ഇതിന്റെ ഉപയോക്താക്കളായിരുന്നതെങ്കില്‍ ഇന്ന് പെണ്‍കുട്ടികളും കൂളിംഗ് ഗ്ലാസുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. പല നിറത്തിലും ആള്‍ക്കാരുടെ അഭിരുചിക്കനുസരിച്ചും വിവിധ മോഡലുകളിലും കൂളിംഗ് ഗ്ലാസുകള്‍ ഒപ്റ്റിക്കല്‍സ് ഷോപ്പുകളില്‍ ലഭ്യമാണ്. നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലവരുന്ന കൂളിംഗ് ഗ്ലാസുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൂളിംഗ് ഗ്ലാസിന്റെ ഫ്രെയിമില്‍ വ്യത്യാസം ഉണ്ടാകും. ഓരോരുത്തരുടേയും ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതാണ്.

മികച്ചതു തന്നെ വാങ്ങാം

മികച്ചതു തന്നെ വാങ്ങാം

മിക്കവരും കരുതുന്നത് ഏതു ചെറിയ ഇനം കൂളിംഗ് ഗ്ലാസും കണ്ണിനു സംരക്ഷണം നല്‍കും എന്നാണ്. എങ്കില്‍ തെറ്റി. വഴിയരികില്‍ നിന്ന് നൂറു രൂപയ്ക്ക് ലഭിക്കുന്ന ഗ്ലാസും ഒരു ഒപ്‌ടോമെട്രി ഷോപ്പില്‍ പോയി വാങ്ങുന്ന ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ ഗ്ലാസും ഒരേ ഗുണമല്ല ചെയ്യുന്നത്. തുച്ഛമായ കൂളിംഗ് ഗ്ലാസ് വാങ്ങി ഉപയോഗിച്ചാല്‍ നിങ്ങള്‍ വില കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ പോലിരിക്കും.

അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണിലടിക്കുന്നത് തടയാനാണ് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നത് എന്നതാണ് ഒരു കാരണം. എന്നാല്‍ തുച്ഛമായ വിലയില്‍ ലഭിക്കുന്ന ഗ്ലാസുകള്‍ വെറും ചില്ല് മാത്രമായിരിക്കും. ഇത് യാതോരു തരത്തിലും കണ്ണിനു സംരക്ഷണം തരുന്നതല്ല. മറിച്ച് ദോഷം ചെയ്യുന്നതാണ്. ഇതുപയോഗിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും. ഫുട്പാത്തില്‍ നിന്നു വാങ്ങുന്ന കൂളിംഗ് ഗ്ലാസ് ധരിച്ച് നോക്കിയാല്‍ ഗ്ലാസിന്റെ ഉള്‍ഭാഗത്തുതന്നെ റിഫ്‌ളക്ഷന്‍ തട്ടി കണ്ണിനു മുന്നിലല്ലാത്ത കാഴ്ചകള്‍ കൂടി കണ്ടെന്നുവരാം. ഇത് കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് നല്ലതു തന്നെ തിരഞ്ഞെടുക്കുക.

 കൃത്യമായ കാഴ്ചയ്ക്ക്

കൃത്യമായ കാഴ്ചയ്ക്ക്

കണ്ണിന്റെ ആരോഗ്യപരമായ കാഴ്ചയ്ക്ക് കൃത്യമായ വെളിച്ചം ആവശ്യമാണ്. കടുത്ത വെളിച്ചവും വളരെ കുറഞ്ഞ വെളിച്ചവും ഒരുപോലെ കേടാണ്. ശൈത്യകാലത്ത് മഞ്ഞില്‍ വെയില്‍ തട്ടി വെളിച്ചം പ്രതിഫലിക്കുന്നതും കൃത്യമായ കാഴ്ച തരണമെന്നില്ല. മികച്ച സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

തണുത്ത കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം

തണുത്ത കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം

ശൈത്യകാലത്ത് അന്തരീക്ഷം പൊതുവെ നനുത്തതായിരിക്കും. ഈ തണുപ്പ് കണ്ണിന് കൂടുതല്‍ ഹാനികരമാണ്. വേനലില്‍ ചൂടാണ് കണ്ണിനു വില്ലനെങ്കില്‍ തണുപ്പുകാലത്ത് വരണ്ട തണുപ്പാണ് വില്ലനാവുന്നത്. ഇത് കണ്ണിലെ നനവ് ഇല്ലാതാക്കും. ഇതിനൊരു സംരക്ഷണം കൂടിയാണ് കൂളിംഗ് ഗ്ലാസുകള്‍. ഈര്‍പ്പമുള്ള പൊടിപടലങ്ങളും ധാരാളമുണ്ടാകും ശൈത്യകാലത്ത്. നനവ് തട്ടി കൂടിച്ചേര്‍ന്ന കനത്ത പൊടിയായിരിക്കും കാറ്റില്‍ പാറി കണ്ണിലടിക്കുക. കണ്ണ് മുഴുവനായും മൂടുന്ന കൂളിംഗ് ഗ്ലാസാണ് തണുത്ത കാറ്റില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉത്തമം.

ഡ്രൈവിംഗിനും ഫലപ്രദം

ഡ്രൈവിംഗിനും ഫലപ്രദം

ശൈത്യകാലത്തെ മങ്ങിയ സൂര്യവെളിച്ചവും അതിലെ ഉയര്‍ച്ചതാഴ്ചകളും ഡ്രൈവിംഗിനിടെ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. കണ്ണിനും ഈ മാറ്റം അനുഭവപ്പെടുമെന്നതിനാല്‍ അപകട സാധ്യതയും ഏറെയാണ്. തണുത്ത കാലാവസ്ഥയില്‍ ഇതിനൊരു പരിഹാരം ചെറിയ കൂളിംഗ് ഉള്ള ഗ്ലാസ് ധരിക്കുക എന്നതാണ്. സൂര്യന്റെ പെട്ടെന്നുള്ള പ്രകാശ മാറ്റത്തെ ഇതിലൂടെ തടയിടാന്‍ കഴിയും. കൃത്യതയും തുടര്‍ച്ചയുമുള്ള കാഴ്ച സാധ്യമാവുകയും ചെയ്യും.

English summary

Why Sun Glasses Are So Important In Winter

Here we are saying about Why Sun Glasses Are So Important In Winter. Take a look.
Story first published: Friday, November 22, 2019, 17:22 [IST]
X
Desktop Bottom Promotion