Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
ചില ബോളിവുഡ് ട്രെന്‍ഡുകള്‍
സിനിമാതാരങ്ങളെ അനുകരിക്കാന്‍ തുടങ്ങിയത് ഇന്നലെയും ഇന്നുമല്ല, എന്നുമുതല്‍ ആരാധന തുടങ്ങിയോ അന്നുമുതല്‍ അനുകരണവും തുടങ്ങി. അവര്‍ ധരിക്കുന്ന പോലെ വസ്ത്രം ധരിക്കുക, അവരുടെ പോലെ മുടി ചീകുക, അവരുടെ പോലെ നടക്കുക തുടങ്ങി ഒരു മിനി സിനിമാ താരങ്ങളാകാനുള്ള ശ്രമം എല്ലാവരും നടത്തുന്നുണ്ട്. സൗന്ദര്യ സംരക്ഷണം പുരുഷന്മാര്ക്കും
എന്തായാലും പുതുതലമുറ അഥവാ ന്യൂ ജനറേഷന് ഇപ്പോള്‍ ഒന്നു കൂടെ ഇവരോട് അടുത്തിരിക്കുകയാണ്. ബോളിവുഡിലെ താരങ്ങള്‍ ഫാഷന്‍ രംഗത്ത് ഉണ്ടാക്കിയ ഉണര്‍വ്വ് ഒട്ടും കുറവല്ല. ഇന്നും ഇവരോട് കൂടി നില്ക്കാന് കൊതിക്കുന്ന ഒരു തലമുറയാണ് ഉള്ളത്. മുപ്പതിലും ചുറുചുറുക്കോടെ....
ബോളിവുഡ് സിനിമകളില്‍ നിന്നും ഇപ്പോള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ട്രെന്‍ഡായി മാറിയിരിക്കുന്ന ചില കഥാപാത്രങ്ങളുടെ വേഷവിധാനത്തേയും അവരേയും കുറിച്ച്.

ആമിര്‍ഖാനും ഊശാന്താടിയും
ആമിര്‍ഖാനെ ഇഷ്ടമില്ലാത്ത ഇന്ത്യാക്കാരുണ്ടാവില്ല. ആമിര്‍ഖാന്റെ സിനിമായ ദില്‍ ചാഹ്ത്താ ദേ പുറത്തിറങ്ങിയപ്പോള്‍ പിന്നെ നാട്ടിലെ ആണ് പ്രജകളെല്ലാം തന്നെ ഒന്നു കൂടി കാഷ്വല്‍ വസ്ത്രധാരികളായി. ആ സിനിമയില്‍ ആമിര്ഖാന് ധരിച്ചതുപോലെയുള്ള വസ്ത്രങ്ങളിലായി പിന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നോട്ടം. കൂടാതെ അതേ ഊശാന്‍ താടി വെയ്ക്കാനും ചെറുപ്പക്കാരുടെ നെട്ടോട്ടമായിരുന്നു.

ഹിറ്റ് ദബാങ് സ്റ്റൈല്‍
ഇതിനെക്കുറിച്ച് ഇനി കൂടുതല്‍ പറയേണ്ട ആവശ്യമില്ല. റെയ്ബാന്‍ ഗ്ലാസ്സും പൊലീസ് യൂണിഫോമും പൊലീസുകാരുടെ വരെ പ്രിയങ്കരമായി മാറി എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഈ സിനിമ ഇറങ്ങിയതോടെ കറുത്ത ഷര്‍ട്ടിനും ആവശ്യക്കാരേറെയായി.

രണ്‍ബീര്‍ സ്റ്റൈലിനും ആവശ്യക്കാരേറെ
ചോക്ലേറ്റ് നായകന് രണ്‍ബീര്‍ നിറഞ്ഞാടിയ യെ ജവാനി ഹായ് ദീവാനിയില്‍ രണ്‍ബീറിന്റെ സ്റ്റൈലിഷ് ലെതര്‍ ജാക്കറ്റ് ആണ് ചെറുപ്പക്കാരെ അതിലേക്കാകര്‍ഷിച്ചത്. അങ്ങനെയൊന്ന് ലഭിക്കുന്നതിനു വേണ്ടി എത്ര പണം മുടക്കാനും അവര്‍ തയ്യാറാണ്.

കഭി ഖുഷി കഭി ഗം അമിതാഭ് സ്റ്റൈല്‍
ബിഗ് ബി സ്റ്റൈല്‍ പിന്തുടരുന്ന ചെറുപ്പക്കാരും ഒട്ടും കുറവല്ല. എന്നാല്‍ കഭി ഖുഷി കഭി ഗം എന്ന സിനിമയില്‍ ്മിതാഭ് ബച്ചന് അണിഞ്ഞിരുന്ന സ്യൂട്ട് ചെറുപ്പക്കാരെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. ഇന്ത്യയിലും വിദേസത്തും വരെ ഈ വസ്ത്രത്തിന് ആവശ്യക്കാരുണ്ടായിരുന്നു എന്നതാണ് സത്യം.

മൊഹബത്തേന് മൊഹബത്തായി
യാഷ് ചോപ്രയുടെ മൊഹബത്തേന് എന്ന ഹിറ്റ് സിനിമ റിലീസ് ചെയ്യാന്‍ കാത്തു നില്‍ക്കുകയായിരുന്നു ഒരു കൂട്ടം ചെറുപ്പക്കാര്‍. ആ സിനിമയില്‍ ഷാരൂഖ് ഖാന് ധരിച്ചിരുന്ന സ്വെറ്റര്‍ ആ സമയം യുവാക്കളുടെ ഹരമായിരുന്നു. സിനിമയേക്കാള്‍ ചിലപ്പോള്‍ യുവാക്കളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നത് ആ സ്വെറ്റര്‍ ആണോ എന്ന് സംശയമുണ്ട്.

കണ്ണടയില്‍ വ്യത്യസ്തനായി ഋത്വിക് റോഷന്
ഋത്വിക് റോഷന്റെ ഫ്രെയിം ഇല്ലാത്ത കണ്ണടയായിരുന്നു കഹോന പ്യാര് ഹെ എന്ന സിനിമയില്‍ നിന്ന് ഇന്നത്തെ തലമുറ ഏറ്റുവാങ്ങിയത്. സിനിമ ഇറങ്ങേണ്ട താമസം എല്ലാവരും ഈ കണ്ണട കിട്ടാന്‍ പരക്കം പായുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

ഫര്ഹാന് അക്തര്‍ റോക്ക് ഓണ്‍
നടന്, സംവിധായകന്, ഗായകന് വിശേഷണങ്ങള്‍ ഒരുപാടുണ്ട് ഫര്ഹാന് അക്തറിന്. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ചെറുപ്പക്കാര്‍ സ്വന്തമാക്കിയതും ഫര്‍ഹാന്റെ മുടിയായിരുന്നു. പിന്നെ ചെറുപ്പക്കാരുടെ ഒരു ബഹളമായിരുന്നു മുടി ചുരുട്ടാനും ഹെയര്ബാന്റിനുമായി.

വേക്ക് അപ് സിദ്ധ് സ്വന്തം സ്റ്റൈല്‍
വേക്ക് അപ് സിദ്ധ് എന്ന് രണ്‍ബീര്‍ സിനിമ ശരിക്കും ചെറുപ്പക്കാരുടെ സ്വന്തമായിരുന്നു. രണ്‍ബീര്‍ ധരിച്ച ടീ ഷര്‍ട്ടുകളിലായി പിന്നെ ചെറുപ്പക്കാരുടെ ശ്രദ്ധ. പ്രിന്റഡ് ടീഷര്ട്ടുകളായിരുന്നു പിന്നെ എല്ലാവരുടേയും വാര്‍ഡ്രോബ് നിറയെ.

സല്മാന് ഹെയര്‍സ്റ്റൈല്‍
തേരേ നാം എന്ന സിനിമയെക്കുറിച്ച് അഭിപ്രായങ്ങളല്ല ശ്രദ്ധിക്കപ്പെട്ടത് സല്മാന് ഖാന്റെ ഹെയര്‍സ്റ്റൈല്‍ ആയിരുന്നു. പിന്നീട് ചെറുപ്പക്കരുടെയെല്ലാം ആവശ്യം സല്‍മാനെപ്പോലെ മുടി നീട്ടിവളര്‍ത്തി അതുപോലെ മുടി വെട്ടാനായിരുന്നു.

ഗജ്നി സ്റ്റൈലില്‍ ആമിര്‍
എക്കാലത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഗജ്നി. ഇതില്‍ ആമിര്‍ഖാന്റെ ഹെയര്‍ സ്റ്റൈല്‍ അനുകരിച്ച് അതേ ലുക്ക് വരുത്താന്‍ ശ്രമിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. ബോക്സ് ഓഫീസ് വിജയം സമ്മാനിച്ച സിനിമയാണ് ഗജ്നി. ഇതിലെ ഹെയര്‍ സ്റ്റൈല്‍ തന്നെയായിരുന്നു അതിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.



Click it and Unblock the Notifications
